Jamaat, PDP, Hindu Mahasabha: Alliances at odds over support issues.
HOME
DETAILS

MAL
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
അശ്റഫ് കൊണ്ടോട്ടി
June 11 2025 | 02:06 AM

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി, അഖില ഭാരത് ഹിന്ദു മഹാസഭ തുടങ്ങിയവരുടെ പിന്തുണയെച്ചൊല്ലി എൽ.ഡി.എഫും യു.ഡി എഫും പോർ മുഖത്ത്. പി.ഡി.പി, അഖില ഭാരത് ഹിന്ദു മഹാസഭ എന്നിവർ എൽ.ഡി. ഫിനും ജമാഅഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടി യു.ഡി.എഫിനുമാണ് പിന്തുണ പ്രഖ്യാപിച്ചത്. പി.ഡി.പിക്ക് ക്ലീൻചിറ്റ് നൽകിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജമാഅത്തെ ഇസ്‍ലാമിയെ വിമർശിച്ച് രംഗത്ത് വന്നതോടെയാണ് മറുപടിയുമായി പ്രതിപക്ഷവും തിരിച്ചടിച്ചത്. എല്ലാ മേഖലകളിലുമുള്ള വർഗീയവാദികളെയും കൂട്ടിച്ചേർത്താണ് യു.ഡി.എഫ് നിലകൊള്ളുന്നതെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന. ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്.
മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്‌ലാമിയെ പോലോത്ത സംഘടനകളുമായി എൽ.ഡി.എഫിന് ഒരു ബന്ധവുമില്ലെന്നും സാർവദേശീയ തലത്തിൽ വർഗീയരാഷ്ട്രം ഉണ്ടാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ പറയുന്നവരല്ല പി.ഡി.പി എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് അഖില ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്ത ത്രേയസ സായി സ്വരൂപ് നാഥ് നിലമ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചത്.
മുൻകാലങ്ങളിൽ പി.ഡി.പിയോടും വെൽഫെയർ പാർട്ടിയോടും സി.പി.എം സ്വീകരിച്ച നിലപാടുകൾ അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയത്. ഓന്തിനെ പോലെ നിറംമാറി വർഗീയവിരുദ്ധത പറയുന്നതിലെ ഇരട്ടത്താപ്പ് ജനംതിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി പിന്തുണ എൽ.ഡി.എഫിന് സ്വീകരിക്കാം, യു.ഡി.എഫിന് പാടില്ലെന്നത് എവിടുത്തെ ന്യയമാണ്. വെൽഫെയർ പാർട്ടി പിന്തുണയിൽ പരിഭവിക്കുന്നവർക്ക് പി.ഡി.പി പിന്തുണയിൽ പരിഭവമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കോയമ്പത്തൂർ സ്‌ഫോടനത്തെ തുടർന്ന് അറസ്റ്റിലായ അബ്ദുൽ നാസർ മഅ്ദനി ഉൾപ്പടെയുള്ളവരെ തമിഴ്‌നാട് പൊലിസിന് കൈമാറിയത് ചാരിതാർഥ്യജനകമാണെന്നുള്ള ഇ.കെ നയനാരുടെ കാലത്തെ പി.ആർ.ഡി പുറത്തിറക്കിയ ലഘുലേഖ കാണിച്ചായിരുന്നു സതീശന്റെ മറുപടി. അന്ന് സർക്കാരിന്റെ നേട്ടമായി പറഞ്ഞിരിക്കുന്നത് ഇപ്പോൾ പി.ഡി.പിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ ഒരു വിഷമവുമില്ലെയെന്നും സതീശൻ ചോദിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ എൽ.ഡി.എഫിനുള്ള പിന്തുണയും യു.ഡി.എഫ് ചർച്ചയാക്കി. സോഷ്യൽ മീഡിയയിലടക്കം ഇത് വിവാദമായി.
നിലമ്പൂർ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന, സാമൂഹ്യസുരക്ഷ പെൻഷൻ, ബലിപ്പെരുന്നാൾ അവധി, ഷോക്കേറ്റ് വിദ്യാർഥിയുടെ മരണം, രാഷ്ട്രീയ ഗൂഡാലോചന തുടങ്ങി വിവിധ വിഷയങ്ങളിൽ ദിനേന മുന്നണികൾ കൊമ്പുകോർത്ത് പ്രചാരണ രംഗത്തുണ്ട്. ഇതിനിടയിലാണ് പുതിയ വിവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍
National
• a day ago
കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം
Kerala
• a day ago
ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി
National
• a day ago
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
National
• a day ago
എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..? ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?
Kerala
• a day ago
അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും
National
• a day ago
ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ
Kerala
• 2 days ago
ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം
National
• 2 days ago
വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന
National
• 2 days ago
ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ
International
• 2 days ago
എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ
Kerala
• 2 days ago
സ്കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
Kerala
• 2 days ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം
organization
• 2 days ago
ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• 2 days ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• 2 days ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• 2 days ago
മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു
National
• 2 days ago
Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും
National
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• 2 days ago