HOME
DETAILS

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

  
Ashraf
June 13 2025 | 02:06 AM

Saudi-Kazakh air collision in Delhi the worlds deadliest disaster

ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായ ആകാശ കൂട്ടിയിടി ഇന്ത്യൻ ഗ്രാമമായ ചാർഖി ദാദ്രിയിലാണ് നടന്നത്. 1996 നവംബർ 12 ന് നടന്ന ദുരന്തത്തിൽ 349 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിലെ ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിനും സഊദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിനും ഇടയിൽ ഷെഡ്യൂൾ ചെയ്‌ത അന്താരാഷ്‌ട്ര വിമാനമായ സഊദി അറേബ്യ എയർലൈൻസിന്റെ എസ്‌.വി 763 വിമാനമാണ് കസാക്കിസ്ഥാൻ എയർലൈൻസുമായി കൂട്ടിയിടിയിൽപ്പെട്ടത്. 14 വർഷം പഴക്കമുള്ള സഊദി അറേബ്യൻ എയർലൈൻസിന്റെ ബോയിങ് 747-168B രജിസ്റ്റർ ചെയ്ത HZ-AIH വിമാനമാണ് അന്ന് കസാക്കിസ്ഥാൻ എയർലൈൻസുമായി ആകാശത്ത് വെച്ച് മുഖാമുഖം കൂട്ടിയിടിച്ചത്. 

9,837 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള പൈലറ്റായ 45 കാരനായ ക്യാപ്റ്റൻ ഖാലിദ് അൽ ശുബൈലിയായിരുന്നു സഊദി വിമാനത്തിന്റെ ചുമതല. ഫസ്റ്റ് ഓഫീസർ നസീർ ഖാനും ഫ്ലൈറ്റ് എഞ്ചിനിയർ അഹമ്മദ് ഇദ്‌രീസും ക്യാപ്റ്റനെ സഹായിക്കാനായി ഉണ്ടായിരുന്നു. കസാക്കിസ്ഥാൻ എയർലൈൻസ് ഫ്ലൈറ്റ് 1907 ഡൽഹിയിൽ ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു, വിമാനത്താവളത്തിൽ നിന്ന് 74 മൈൽ അകലെ 23,000 അടിയിൽ നിന്ന് 18,000 അടിയിലേക്ക് ഇറങ്ങുമ്പോൾ എയർ ട്രാഫിക് കൺട്രോളുമായി (എ.ടി.സി) പൈലറ്റ് ബന്ധപ്പെട്ടു. കൺട്രോളർ വിമാനം ഇറങ്ങാൻ അനുവദിക്കുകയും വിമാനം 15,000 അടി ഉയരത്തിൽ എത്തുമ്പോൾ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേസമയം, തന്നെ ഡൽഹിയിൽ നിന്ന് പറന്നുയർന്ന സഊദി അറേബ്യ എയർലൈൻസിന്റെ എസ്.വി 763 വിമാനം പറന്നുയർന്ന് 14,000 അടിയിലേക്ക് ഉയരാനും എയർട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നു.

കസാക്ക് വിമാനം അവരോട് ആവശ്യപ്പെട്ട ഉയരം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതാണ് ദുരന്തത്തിന് കാരണമെന്നാണ് നിഗമനം. പറന്നുയർന്ന സഊദി വിമാനത്തിന്റെ എതിർവശത്ത് നിന്ന് വരുന്നതിനാൽ, എയർട്രാഫിക് കൺട്രോളർ കസാക്ക് വിമാനത്തോട് 14,000 നിലനിർത്താനും നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനും ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം, കസാക്ക് വിമാനം വിമാനത്താവളത്തിൽ നിന്ന് 15,000 അടി 46 മൈൽ അകലെയാണെന്ന് റിപ്പോർട്ട് ചെയ്തു.

ഇതിനിടെ കസാക്ക്എയറുമായി ദൂരപരിധി സംബന്ധമായി എയർ കൺട്രോളർ നിരന്തരം ബന്ധപ്പെട്ടിരുന്നു. 
വ്യക്തമായ കാരണമൊന്നും കൂടാതെ കസാക്ക് ഫ്ലൈറ്റ് നിൽക്കേണ്ട സ്ഥലത്തിന് താഴെക്ക് ഇറങ്ങി, തൊട്ടുടനെ സഊദി അറേബ്യ എയർലൈൻസിന്റെ ബോയിങ് 747മായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ, രണ്ട് വിമാനങ്ങളും തീപിടിച്ച് നിലത്തേക്ക് കുതിച്ചു.

Saudi-Kazakh air collision in Delhi the worlds deadliest disaster 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  2 days ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  2 days ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

ഫ്‌ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി

Kerala
  •  2 days ago
No Image

12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്‌പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും

Saudi-arabia
  •  2 days ago
No Image

മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 days ago
No Image

ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

International
  •  2 days ago