HOME
DETAILS

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

  
Web Desk
June 12 2025 | 15:06 PM

ahmedabad air india plane crash 204 bodies recovered

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഇതുവരെ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. ആകെ 242 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി അടുത്ത ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങി. 

ബിജെ മെഡിക്കല്‍ കോളജിലെ കസോതി ഭവനിലാണ് രക്ത സാമ്പില്‍ ശേഖരം നടക്കുന്നത്. ഗാന്ധി നഗര്‍ ഫോറന്‍സിക് ലാബില്‍ ഡിഎന്‍എ പരിശോധനയും നടത്തും. ഡിഎന്‍എ ഫലം ലഭിച്ച ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. 

ഇന്ന് ഉച്ചയ്ക്ക് 1.38നാണ് രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന് അഹമ്മദാബാദ് സാക്ഷിയായത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ AI 131 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് വീണത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചു. പിന്നാലെ ടെര്‍മിനലിന് സമീപത്തുണ്ടായിരുന്ന ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. 

ഹോസ്റ്റല്‍ മെസില്‍ ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരുന്ന അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികളും മരിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പൊലിസും, ഫയര്‍ ഫോഴ്‌സും, എന്‍ഡിആര്‍എഫ് സംഘങ്ങളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

മരിച്ചവരില്‍ മലയാളിയും 

അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിത ആർ നായർ ആണ് മരിച്ചത്.  പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ യുവതിയുടെ മരണവിവരം ജില്ലാ കളക്ടർ അറിയിച്ചു. ലണ്ടനിൽ നഴ്സായ രജ്‍ഞിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് തിരുവല്ലയിലെത്തിയിരുന്നു. എന്നാൽ സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം  ലണ്ടനിലേക്ക് അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

തിരുവല്ലയിൽ നിന്ന് ഇന്നലെ രഞ്ജിത ട്രെയിനിൽ ചെന്നൈയിലേക്ക് പോയി. തുടർന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്കുള്ള വിമാനത്തിൽ യാത്ര തിരിച്ചു. എന്നാൽ, അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. വിമാനത്തിന്റെ പാസഞ്ചർ ലിസ്റ്റിൽ രഞ്ജിതയുടെ പേര് ഉണ്ടായിരുന്നതായി വിമാന അധികൃതർ ബന്ധുക്കളെ അറിയിച്ചു. 

ahmedabad air india plane crash 204 bodies recovered; Will be handed over to families after DNA testing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം

latest
  •  14 hours ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

National
  •  14 hours ago
No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  15 hours ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  15 hours ago
No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  16 hours ago
No Image

അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും 

National
  •  16 hours ago
No Image

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍

International
  •  16 hours ago
No Image

'കയ്‌പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  16 hours ago
No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  17 hours ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  17 hours ago