HOME
DETAILS

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

  
June 12 2025 | 18:06 PM

Ahmedabad Plane Crash Top Student Payals UK Dream Ends in Tragedy

അഹമ്മദാബാദ്: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ നഷ്ടമായവരിൽ, ലണ്ടനിൽ ഉപരിപഠനം എന്ന സ്വപ്നവുമായി യാത്ര തിരിച്ച രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശി പായൽ ഖാതിക് (20) ഉൾപ്പെടുന്നു. സ്കൂളിൽ എപ്പോഴും ഒന്നാമതെത്തിയ പായൽ, ഒരു നാടിന്റെ പ്രതീക്ഷയായിരുന്നു. എന്നാൽ, 9 മണിക്കൂർ നീണ്ട വിമാനയാത്ര മാത്രം ബാക്കിനിന്ന സ്വപ്നം, അപ്രതീക്ഷിത ദുരന്തത്തിൽ പൊലിഞ്ഞു.

ഗുജറാത്തിലെ ഹിമ്മത്നഗറിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന പായൽ, കുട്ടിക്കാലം മുതൽ മിടുക്കിയായിരുന്നു. പഠനത്തിൽ മികവ് പുലർത്തി, വലിയ നിലയിൽ എത്തി കുടുംബത്തിനും രാജ്യത്തിനും അഭിമാനമാകണമെന്നായിരുന്നു അവളുടെ ലക്ഷ്യം. ജൂൺ 12, 2025, ഉച്ചയ്ക്ക് 1:38ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം റൺവേയിൽനിന്ന് പറന്നുയർന്ന എഐ 171 ബോയിംഗ് 787 ഡ്രീംലൈനർ, 59 സെക്കൻഡിനുള്ളിൽ സമീപത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് തകർന്നുവീണു. 625 അടി ഉയരത്തിൽ എത്തിയ വിമാനം എയർ ട്രാഫിക് കൺട്രോളിന് അപായ സന്ദേശം അയച്ചെങ്കിലും, തുടർ ബന്ധപ്പെടൽ നടന്നില്ല.

242 യാത്രക്കാരിൽ 11A സീറ്റിൽ യാത്ര ചെയ്ത രമേഷ് വിശ്വാസ് കുമാർ മാത്രമാണ് അത്ഭുതകരമായി ജീവനോടെ രക്ഷപ്പെട്ടത്. 204 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിൽ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ആരംഭിച്ചു. ഗാന്ധിനഗർ ഫോറൻസിക് ലാബിൽ നടക്കുന്ന പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നിരവധി പ്രമുഖർ ഉണ്ടായിരുന്നു. രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Brilliant Udaipur student Payal Khathik, on her way to London for higher studies, was among the 241 killed in the Ahmedabad plane crash. A nation mourns the loss of its brightest.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്

Kerala
  •  12 hours ago
No Image

ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  13 hours ago
No Image

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി

National
  •  13 hours ago
No Image

'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി

National
  •  13 hours ago
No Image

പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്-

National
  •  13 hours ago
No Image

ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ

uae
  •  13 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം

latest
  •  14 hours ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

National
  •  14 hours ago
No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  15 hours ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  15 hours ago