
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം

ദുബൈ: 11-ാമത് അന്താരാഷ്ട്ര യോഗാ ദിന ആഘോഷവുമായി (ഐ.ഡി.വൈ 2025) ബന്ധപ്പെട്ട് ഷാർജ എക്സ്പോ സെന്ററിൽ ഈ മാസം 21ന് മെഗാ പരിപാടി സംഘടിപ്പിക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിൽ ഇന്നലെ നടന്ന കർട്ടൻ റൈസർ പരിപാടിയിൽ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ലോകത്തിന് സമ്മാനിച്ച പരമ്പരാഗത ആരോഗ്യ സമ്പ്രദായമായ യോഗായുടെ സമഗ്ര നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നുന്ന ഈ മെഗാ ഇവന്റ് 'യോഗാ ഫോർ വൺ എർത്, വൺ ഹെൽത്' എന്ന വിഷയത്തിൽ വിവിധ യോഗാ ഗ്രൂപ്പുകളുമായും സാമൂഹിക സംഘടനകളുമായും സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
യോഗാ ദിന മെഗാ ആഘോഷത്തിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷന് വേണ്ടി ഒരു സമർപ്പിത വെബ്‌സൈറ്റും കോൺസുൽ ജനറൽ പുറത്തിറക്കി.
https://cgidubai.zohobackstage.in/InternationalDayofYoga2025-11thEdition#/ ആണ് രജിസ്ട്രേഷൻ ലിങ്ക്. പങ്കെടുക്കുന്നവർ എമിറേറ്റ്‌സ് ഐ.ഡി, അല്ലെങ്കിൽ പാസ്‌പോർട്ട് വിശദാംശങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയുടെ 'സമൂഹ വർഷം' ആചരിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യോഗാ ദിന പരിപാടിയുടെ 11-ാമത് പതിപ്പ് ഷാർജയിൽ നടത്താനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യൻ സമൂഹം മാത്രമല്ല, യു.എ.ഇയെ വീടെന്ന് വിളിക്കുന്ന ആർക്കും സമഗ്ര ആരോഗ്യത്തിനായി ഒന്നിച്ചുചേരാനാകുന്ന ഈ സംഗമത്തിനെത്താം. ഇന്ത്യയിൽ നിന്നാണ് യോഗാ ഉത്ഭവിച്ചതെങ്കിലും, എല്ലാ മനുഷ്യ രാശിക്കും അതൊരു നിധിയാണ്'' -അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രവാസ സമൂഹാംഗങ്ങൾ, വിശാലമായ അന്താരാഷ്ട്ര സമൂഹം, യോഗാ പ്രാക്ടീഷണർമാർ, യു.എ.ഇയിലുടനീളമുള്ള വെൽനസ് പ്രേമികൾ എന്നിവരെല്ലാം പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിയിൽ ഏകദേശം 6,000 പേർ പങ്കെടുതിരുന്നു. എക്സ്പോ സെന്ററിൽ നടത്തുന്ന ഈ വർഷത്തെ പരിപാടിയിൽ 5,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
എക്സ്പോ സെന്റർ ഗേറ്റുകൾ വൈകുന്നേരം 5 മുതൽ തുറന്നിരിക്കും. പരിപാടികൾ വൈകുന്നേരം 6 മുതൽ ആരംഭിക്കും. പങ്കെടുക്കുന്നവർ സ്വന്തം യോഗാ മാറ്റുകൾ കൊണ്ടു വരണം. പരിമിതമായ എണ്ണം യോഗാ മാറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ വിതരണം ചെയ്യുന്നതിനാലാണിത്.
അടുത്തുള്ള പൊതുഗതാഗത സൗകര്യങ്ങളിൽ നിന്ന് വേദിയിലേക്ക് ഷട്ടിൽ സേവനങ്ങൾ ക്രമീകരിച്ചു കൊണ്ടിരിക്കുകയാണ്.
ഗ്രൂപ്പ് യോഗാ സെഷനുകൾ, ഗൈഡഡ് പരിശീലനങ്ങൾ, സാംസ്കാരിക പ്രദർശനം എന്നിവ ഐ.ഡി.വൈ 2025 വാഗ്ദാനം ചെയ്യുന്നു.
പുതുതായി ആരംഭിച്ച വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ ഇപ്പോൾ നടത്താവുന്നതാണ്. അബൂദബി ഇന്ത്യൻ എംബസി രക്ഷാകർതൃത്വത്തിൽ അബൂദബിയിൽ പ്രത്യേക യോഗാ ദിന പരിപാടികൾ നടക്കും.
കർട്ടൻ റൈസർ പരിപാടിക്കിടെ പങ്കെടുത്തവർക്കായി പ്രത്യേക ചെയർ യോഗാ സെഷനും നടത്തിയിരുന്നു. അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി കോൺസുൽ ജനറലിന്റെ നിർദേശാനുസരണം ഒരു മിനിറ്റ് നേരം മൗനമാചരിച്ച് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടായിരുന്നു കർട്ടൻ റൈസർ ചടങ്ങ് സമാപിച്ചത്.
The International Yoga Day celebration will take place on the 21st at the Sharjah Expo Centre. Registration is now open on the official website, allowing participants to secure their spots for this wellness event. The celebration aims to promote yoga's benefits and unite people in practicing mindfulness and physical well-being.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 8 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 9 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 9 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 9 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 10 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 10 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 10 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 10 hours ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 10 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 10 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 11 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 12 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 12 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 12 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 13 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 13 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 14 hours ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 14 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 12 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 13 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 13 hours ago