HOME
DETAILS

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

  
June 11 2025 | 02:06 AM

Elderly Woman Falls Into Well in Pathanamthitta Clings to Pipe for 4 Hours Before Rescue

പത്തനംതിട്ട: രാത്രിയില്‍ വീടിന്റെ പുറത്തേക്കിറങ്ങിയ വയോധിക കിണറ്റില്‍ വീണു. കിണറ്റില്‍ വീണ ഇവര്‍ മോട്ടോര്‍ പൈപ്പില്‍ പിടിച്ച് കിടന്നത് മണിക്കൂറുകള്‍. 4 മണിക്കൂറോളമാണ് കിണറ്റിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടന്നത്. 87കാരിയായ  ഇവരെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

പത്തനംതിട്ട തട്ട മാമ്മുട് കുടമുക്ക് വേലം പറമ്പിലെ  ശാന്തയാണ് കിണറ്റില്‍ വീണത്. ഇവരുടെ തന്നെ വീട്ടിലെ ആള്‍മറ ഇല്ലാത്ത കിണറ്റിലാണ് ശാന്ത വീണത്. രാത്രിയില്‍ വീടിന് പുറത്തിറങ്ങിയ ശാന്ത കാല്‍ തെറ്റി കിണറ്റില്‍ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണര്‍ന്ന വീട്ടുകാര്‍ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോഴാണ് ശാന്തയെ കാണാനില്ലെന്ന് വ്യക്തമായത്.

തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇവരെ കിണറിനുള്ളില്‍ കണ്ടെത്തിയത്. അടൂരില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തിയാണ് ശാന്തയെ രക്ഷപ്പെടുത്തിയത്. ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളവും ഉള്ള കിണറ്റില്‍ മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരുണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.

അടൂര്‍ ഫയര്‍ ഫോഴ്‌സില്‍ നിന്നുള്ള സീനിയര്‍ റെസ്‌ക്യൂ ഓഫിസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ എത്തിയ റെസ്‌ക്യൂ ടീം കിണറ്റില്‍ ഇറങ്ങി നെറ്റ് ഉപയോഗിച്ചാണ് വയോധികയെ പുറത്തെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും 

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട് 

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ പേര് വിവരങ്ങൾ 

National
  •  2 days ago
No Image

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം 

National
  •  2 days ago
No Image

ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്

National
  •  2 days ago
No Image

വിമാന ദുരന്തം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, ഗുരുതര പരുക്ക്

National
  •  2 days ago