HOME
DETAILS

അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

  
Web Desk
June 12 2025 | 08:06 AM

Air India Plane Crashes in Ahmedabad Casualties Feared

അഹമ്മദാബാദ്; ഗുജറാത്തില്‍ വിമാനാപകടം. അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു. എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നു വീണത്. ടേക് ഓഫിനിടെയാണ് അപകടമുണ്ടായത്. എയര്‍പോര്‍ട്ടില്‍ വന്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. അഹമ്മദാബാദ് - ലണ്ടന്‍ വിമാനമാണ് തകര്‍ന്നു വീണത്. 242 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. 12 ജീവനക്കാരും 230 യാത്രക്കാരുമാണ് വിമാനത്തിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 

എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. നിരവധി യാത്രക്കാരെ ആസുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഏഴ് ഫയര്‍ഫോഴ്‌സുകളും ആംബുലന്‍സുകളും സംഭസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. പരുക്കേറ്റവരെ സിവില്‍ ലൈന്‍ ആശുപത്രിയിലേക്കാണ് മാറ്റുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. 

വിമാനത്താവളത്തിന് പുറത്തുള്ള ജനവാസമേഖലയിലാണ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്. തീയും പുകയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എയര്‍ ഇന്ത്യ AI 171 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് 1.17നാണ് അപകടമുണ്ടായത്. 625 അടിമാത്രമാണ് വിമാനമുയര്‍ന്നത്. ടേക് ഓപ് കഴിഞ്ഞ് ഒരു മിനിറ്റിനകം വിമാനം തകര്‍ന്നു വീണുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  16 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  17 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  17 hours ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  17 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  17 hours ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  18 hours ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  18 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  19 hours ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  19 hours ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  19 hours ago