HOME
DETAILS

UAE Job Alert: ദുബൈയിൽ ആറു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളമുള്ള പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന 10 സർക്കാർ ജോലികൾ; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

  
Web Desk
June 11 2025 | 04:06 AM

UAE Job alert Dubai government hiring expats salaries up to 40000 aed

വിദേശത്ത് നല്ലൊരു കരിയർ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആദ്യ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗൾഫ്, പ്രത്യേകിച്ച് യുഎഇ. അത് പക്ഷെ യുഎഇയിലെ പൊതുമേഖലാ രംഗത്തെ ജോലി ആണെങ്കിലോ? പറയുകയും വേണ്ട. ആരും ചാടി വീഴും. കാരണം കനത്ത ശമ്പളം, ആനുകൂല്യം, നല്ല തൊഴിൽ അന്തരീക്ഷം, അതിലുപരിയായി മികച്ച കരിയർ സ്റ്റാറ്റസ്... എല്ലാം കൊണ്ടും ഏതു പ്രൊഫഷണലിൻ്റെയും സ്വപ്നങ്ങളിൽ ഒന്നാണ് യുഎഇയിലെ പൊതുമേഖലാ ജോലി.

 സ്വകാര്യ കമ്പനികളാണ് യുഎഇയിലെ ഭൂരിഭാഗം പ്രവാസികളെയും നിയമിക്കുന്നതെങ്കിലും സർക്കാർ ജോലികൾക്ക് ആണ് കൂടുതൽ പേരും ആദ്യ പരിഗണന കൊടുക്കുന്നത്. യുഎഇ പൗരന്മാർക്ക് പൊതുവെ നിയമന മുൻഗണന നൽകുന്നുണ്ടെങ്കിലും ദുബായിലെ നിരവധി സർക്കാർ സ്ഥാപനങ്ങൾ നിലവിൽ വൈദഗ്ധ്യമുള്ള പ്രവാസികൾക്ക് അവസരം കൊടുക്കുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, IT, അടിസ്ഥാന സൗകര്യങ്ങൾ, നഗര ആസൂത്രണം, സാമൂഹിക പരിചരണം, മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അവസരങ്ങൾ ലഭ്യമാണ്. ഈ റോളുകളിൽ ചിലത് പ്രതിമാസം 40,000 ദിർഹം വരെ (ആറു ലക്ഷം രൂപയിൽ കൂടുതൽ) എത്തുന്ന ശമ്പള പാക്കേജ് നൽകുന്നുണ്ട്. വിവിധ മേഖലകളിലായി പ്രവാസികൾക്ക് നിലവിൽ ലഭ്യമായ 10 സർക്കാർ ജോലികൾ ഇതാ.

 

ഓഡിറ്റ് മാനേജർ - എനർജി & ഇൻഡസ്ട്രി ഓഡിറ്റ് (Audit Manager – Energy & Industry Audit)

 

ഊർജ്ജ, വ്യവസായ മേഖലകളിൽ ഓഡിറ്റ് പദ്ധതികൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ദുബൈ ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി പരിചയസമ്പന്നനായ ഓഡിറ്റ് മാനേജരെ അപ്പോയിൻ്റ് ചെയ്യുന്നു. സങ്കീർണ്ണമായ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഓഡിറ്റുകൾ നടത്തുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യലാണ് ചുമതല. 

യോഗ്യത: തൊഴിലാളികൾക്ക് 7–10 വർഷത്തെ ഓഡിറ്റിംഗ് പരിചയം, എക്കണോമിക്സ്, അക്കൗണ്ടിംഗ് അല്ലെങ്കിൽ ബിസിനസ്സ് എന്നിവയിൽ ബാച്ചിലേഴ്സ് ബിരുദം (മാസ്റ്റേഴ്സ് മുൻഗണന).

CIA അല്ലെങ്കിൽ CPA പോലുള്ള സർട്ടിഫിക്കേഷനുകൾ എന്നിവ ഉണ്ടായിരിക്കണം. 

 

 റസിഡന്റ് കേസ് മാനേജർ (Resident Case Manager)

 ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ വകുപ്പ് ആണ് ഇൻഹൗസ് ക്ലയന്റ് കേസുകൾ കൈകാര്യം ചെയ്യുന്നതിനും നയങ്ങൾ നടപ്പിലാക്കുന്നതിനും കോൾ സെന്ററുകളുമായി ഏകോപിപ്പിക്കുന്നതിനും വേണ്ടി റസിഡന്റ് കേസ് മാനേജറെ അപ്പോയിൻ്റ് ചെയ്യുന്നത്.

 സോഷ്യല് സർവീസിൽ ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണം.

ചുരുങ്ങിയ ശമ്പളം: 10,001–20,000 ദിർഹം 

 

 എയർ ട്രാഫിക് കൺട്രോളർ (Air Traffic Controller – Tower (DXB)

 ദുബായ് എയർ നാവിഗേഷൻ സർവീസസ് പ്രധാന അന്താരാഷ്ട്ര ATC യൂണിറ്റിൽ കുറഞ്ഞത് 3 വർഷത്തെ പരിചയമുള്ള എയർ ട്രാഫിക് കൺട്രോളറെ നിയമിക്കുമ്പോൾ പ്രവാസികളെയും പരിഗണിക്കുന്നു. ഉയർന്ന മർദ്ദമുള്ള അന്തരീക്ഷത്തിൽ സുരക്ഷിതവും കാര്യക്ഷമവുമായ വിമാന ഗതാഗതം ഉറപ്പാക്കുന്നതിന് എയറോഡ്രോം, അപ്രോച്ച് കൺട്രോൾ സേവനങ്ങൾ നൽകുന്നത് ഈ പോസ്റ്റിലുള്ള ആളുടെ ഡ്യൂട്ടി ആണ്.

 യോഗ്യത: അപേക്ഷകർക്ക് സാധുവായ ATC ലൈസൻസ്, ICAO ഇംഗ്ലീഷ് ലെവൽ 4 സർട്ടിഫിക്കേഷൻ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. 

 

ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ് മേധാവി (Head of Infrastructure Operations)

ഐടി ഇൻഫ്രാസ്ട്രക്ചറിൽ 10 വർഷവും നേതൃത്വപരമായ റോളുകളിൽ 5 വർഷവുമുള്ള പരിചയം ഉള്ളവരെ ആണ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ് മേധാവിയെ ദുബായ് ഹെൽത്ത് സെക്ടർ തേടുന്നത്. ഓൺ-പ്രിമൈസസ്, ക്ലൗഡ് ഐടി ഇൻഫ്രാസ്ട്രക്ചർ കൈകാര്യം ചെയ്യുക, സുരക്ഷ, പെർഫോമൻസ്, അച്ചടക്കം എന്നിവ ഉറപ്പാക്കുക, ദുരന്ത നിവാരണത്തിനു നേതൃത്വം നൽകുക എന്നിവയാണ് ഈ തസ്തികയിലെ പ്രധാന ജോലികൾ. 

യോഗ്യത: ഐടിഐഎൽ, സിസിഎൻപി, മൈക്രോസോഫ്റ്റ് അസൂർ, അല്ലെങ്കിൽ എഡബ്ല്യുഎസ് പോലുള്ള സർട്ടിഫിക്കേഷനുകൾക്കൊപ്പം ഐടിയിൽ ബാച്ചിലേഴ്സ് ബിരുദമോ അനുബന്ധ മേഖലയിലോ (മാസ്റ്റേഴ്സ് മുൻഗണന) ബിരുദമോ ഉണ്ടായിരിക്കണം.

 

 കോർപ്പറേറ്റ് എക്സലൻസ് സ്പെഷ്യലിസ്റ്റ് എക്സലൻസ് (Corporate Excellence Specialist)

 മോഡലുകൾ നടപ്പിലാക്കുന്നതിനും അസസ്മെന്റുകൾ കൈകാര്യം ചെയ്യുന്നതിനും ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും വേണ്ടിയാണ് ദുബായ് എയർ നാവിഗേഷൻ സർവീസസ് കോർപ്പറേറ്റ് എക്സലൻസ് സ്പെഷ്യലിസ്റ്റിനെ നിയമിക്കുന്നത്.

 ഉദ്യോഗാർത്ഥികൾക്ക് ചുരുങ്ങിയത് ഏഴു വർഷത്തെ പരിചയമുള്ള ബിസിനസ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്സ് ബിരുദമോ അഞ്ചു വർഷമോ അതിൽ കൂടുതലോ പരിചയമുള്ള ബിസിനസ് അല്ലെങ്കിൽ ക്വാളിറ്റി മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദമോ, അല്ലെങ്കിൽ എക്സലൻസ് അസസ്സർ എന്ന നിലയിൽ സർട്ടിഫിക്കേഷനോടൊപ്പം മൂന്നോ അതിൽ അധികമോ വർഷത്തെ പരിചയമുള്ള അനുബന്ധ മേഖലയിൽ പിഎച്ച്ഡിയോ ഉണ്ടായിരിക്കണം. ശമ്പളം: 30,001–40,000 AED.

 

സീനിയർ എഡിറ്റർ (Senior Editor)

 ജേണലിസത്തിലോ കമ്മ്യൂണിക്കേഷനിലോ ബാച്ചിലേഴ്സ് ബിരുദവും ടീം വർക്ക് ഉൾപ്പെടെ 3 വർഷത്തെ എഡിറ്റോറിയൽ പരിചയവുമുള്ള സീനിയർ എഡിറ്ററെ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് നിയമിക്കാറുണ്ട്. ദ്വിഭാഷാ റിലീസുകൾ തയാറാക്കൽ, കമ്യൂണിക്കേഷൻ, വിവിധ മാധ്യമങ്ങൾക്കായി കണ്ടൻ്റുകൾ വിവർത്തനം ചെയ്യൽ, മാധ്യമങ്ങളെ നിരീക്ഷിക്കൽ, സോഷ്യൽ മീഡിയയെയും വെബ് കോപ്പി ഉള്ളടക്കവും പരിശോധിക്കലും കൈകാര്യം ചെയ്യലും ആണ് ഈ റോളിൽ ഉൾപ്പെടുന്നത്. ശമ്പളം: 20,001–30,000 AED.

 

ചൈൽഡ് കെയർ സൂപ്പർവൈസർ (Child Care Supervisor)

ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിന് സെക്കൻഡറി വിദ്യാഭ്യാസവും (ഇന്റർമീഡിയറ്റ് ലെവൽ) ചൈൽഡ് കെയർ രംഗത്ത് പരിചയവുമുള്ള ചൈൽഡ് കെയർ സൂപ്പർവൈസറെ അപ്പോയിൻറ് ചെയ്യാറുണ്ട്. കുട്ടികളുടെ മേൽനോട്ടവും പരിചരണവും, ഭക്ഷണം കൈകാര്യം ചെയ്യൽ, ശുചിത്വം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, മരുന്നുകൾ നൽകൽ, അനുബന്ധ വീട്ടുജോലികൾ ചെയ്യൽ എന്നിവ ഇവരുടെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു. യോഗ്യത: അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം അത്യാവശ്യമാണ്. 

ശമ്പളം: പ്രതിമാസം 10,000 AED 

 

 സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് മാനേജർ (Strategy and Performance Manager)

ദുബായ് എയർ നാവിഗേഷൻ സർവീസസ് ബിസിനസ്, അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ബാച്ചിലേഴ്സ് ബിരുദവും 12+ വർഷത്തെ പരിചയവുമുള്ള സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് മാനേജരെയോ 10+ വർഷത്തെ പരിചയമുള്ള മാസ്റ്റേഴ്സ് ബിരുദമോ ഉള്ളവരെ നിയമിക്കാറുണ്ട്. 

 കോർപ്പറേറ്റ് സ്‌ട്രട്ടജി വികസിപ്പിക്കൽ, ഗവേഷണം നടത്തൽ, ജീവനക്കാരെ വിലയിരുത്തൽ, ട്രെൻഡുകൾ പ്രവചിക്കൽ, ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾക്ക് നേതൃത്വം നൽകൽ എന്നിവ ഡ്യൂട്ടിയിൽ ഉൾപ്പെടുന്നു. 

 

ഓഫീസർ - കളക്‌ടബിളുകൾ (Officer - Collectibles)

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലേഴ്‌സ് ബിരുദവും 2 വർഷം വരെ പരിചയവുമുള്ള ഓഫീസർ - കളക്‌ടബിളുകളെ ദുബായ് കൾച്ചർ വകുപ്പ് ആണ് തേടുന്നത്. മ്യൂസിയം പ്രദർശനങ്ങൾ വിശദീകരിക്കൽ, ഡാറ്റ കളക്ഷൻ കൈകാര്യം ചെയ്യൽ, പ്രോജക്റ്റുകൾ ഏകോപിപ്പിക്കൽ, കത്തിടപാടുകളും റിപ്പോർട്ടുകളും കൈകാര്യം ചെയ്യൽ, ഫയലുകൾ പരിപാലിക്കൽ, ദൈനംദിന പ്രവർത്തനങ്ങളെ പിന്തുണയ്ക്കൽ എന്നിവയാണ് ചുമതലകൾ. 

 

പുരാവസ്തു വിദഗ്ദ്ധൻ (Archaeological Expert)

ദുബായ് കൾച്ചർ ആണ് പുരാവസ്തുശാസ്ത്രം, ചരിത്രം അല്ലെങ്കിൽ തത്തുല്യ മേഖലയിൽ ബിരുദവും 5–7 വർഷത്തെ പ്രസക്തമായ പരിചയവുമുള്ള പുരാവസ്തു വിദഗ്ദ്ധനെ അപ്പോയിൻ്റ് ചെയ്യുക. 

പുരാവസ്തു പദ്ധതികളിൽ സാങ്കേതിക ഉപദേശം നൽകുക, നയങ്ങൾ വികസിപ്പിക്കുക, ആർട്ടിഫാക്റ്റ് ഡോക്യുമെന്റേഷൻ മേൽനോട്ടം വഹിക്കുക, പരിശീലന പരിപാടികൾ നയിക്കുക, പ്രാദേശിക പരിപാടികളിൽ പങ്കെടുക്കുക എന്നിവ സ്പെഷ്യലിസ്റ്റ് ചെയ്യണം. 

 

 ദുബൈയിൽ സർക്കാർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം

 ദുബായിൽ ഒരു പൊതുമേഖലാ കരിയർ ലക്ഷ്യമിടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൽ ദുബായ് സർക്കാരിൻ്റെ വെബ്സൈറ്റ് പതിവായി പരിശോധിക്കണം. സർക്കാർ വകുപ്പുകൾ വിവിധ റോളുകളിലായി ജോലി ഒഴിവുകൾ പതിവായി പോസ്റ്റ് ചെയ്യുന്നു. 

ജോലി അന്വേഷിക്കുന്നവർക്കുള്ള പ്രധാന സോഴ്സ് ദുബായ് ഗവൺമെന്റിന്റെ ഔദ്യോഗിക പോർട്ടലാണ് - dubaicareers.ae

 

 എങ്ങനെ രജിസ്റ്റർ ചെയ്യാം ?

dubaicareers.ae വിസിറ്റ് ചെയ്യുക. ഹോംപേജിന്റെ മുകളിലുള്ള 'my profile' ക്ലിക്ക് ചെയ്യുക. 'new user' തിരഞ്ഞെടുക്കുക.

 നിങ്ങളുടെ ഇമെയിൽ വിലാസം നൽകുക.

ഒരു പാസ്‌വേഡ് സൃഷ്ടിക്കുക. 'my profile' എന്നതിന് കീഴിലുള്ള നിങ്ങളുടെ പുതിയ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. നിങ്ങളുടെ സിവി (PDF അല്ലെങ്കിൽ DOC ഫോർമാറ്റ്), എമിറേറ്റ്സ് ഐഡി, പാസ്‌പോർട്ട് പകർപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് തയ്യാറാക്കുക. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുകയും ചെയ്യുക. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, 'job search' ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ജോലികൾക്കായി ബ്രൗസ് ചെയ്യാനും അപേക്ഷിക്കാനും കഴിയും.

Although UAE nationals are generally given hiring preference, several government entities in Dubai are currently opening positions to skilled expatriates. Opportunities span a wide range of sectors, including healthcare, education, information technology, infrastructure, urban planning, and social care.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  10 hours ago
No Image

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി

National
  •  10 hours ago
No Image

'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി

National
  •  11 hours ago
No Image

പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്-

National
  •  11 hours ago
No Image

ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ

uae
  •  11 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം

latest
  •  12 hours ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

National
  •  12 hours ago
No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  13 hours ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  13 hours ago
No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  14 hours ago