
ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

കുറച്ച് ദിവസമായി സ്വര്‍ണ വിലയില്‍ ആശ്വാസമായിരുന്നു. ചെറുതെങ്കിലും ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്നിതാ സര്‍വ്വകാല റെക്കോര്‍ഡാണ് സ്വര്‍ണം വിലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. 70,000ത്തില്‍ താഴെ എത്തിയേക്കാമെന്ന പ്രതീക്ഷയില്‍ 75,000ത്തിനടുത്തെത്തിയിരിക്കുകയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
1500 ലേറെ രൂപയാണ് കേരള വിപണിയില്‍ സ്വര്‍ണത്തിന് വര്‍ധിച്ചിട്ടുള്ളത്. 1560. ഇതോടെ 74360 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് എത്തി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74320 രൂപയായിരുന്നു ഇതുവരേയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ഗ്രാമിന് 196 രൂപയുടെ വര്‍ധനവോടെ ഇന്നലത്തെ നിരക്കായ 9100 ല്‍ നിന്നും 9295 ലേക്കും എത്തി.
ഇന്നത്തെ വില വിവരം
24 കാരറ്റ്
ഗ്രാമിന് 212 കൂടി 10,140
പവന് 1696 കൂടി 81,120
22 കാരറ്റ്
ഗ്രാമിന് 195 കൂടി 9,295
പവന് 1560 കൂടി 74,360
18 കാരറ്റ്
ഗ്രാമിന് 159 രൂപ കൂടി 7,605
പവന് 1,272 കൂടി 60,840
അന്താരാഷ്ട്ര വിപണിയിലെ കുതിപ്പാണ് കേരള വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ട്രോയ് ഔണ്‍സിന് ഒറ്റയടിക്ക് 106 ഡോളറില്‍ അധികം ഉയര്‍ന്ന് 3431 എന്ന നിരക്കിലാണ് ഇന്ന് അന്താരാഷ്ട്ര വിപണിയിലെ വില്‍പന. ഈ നിരക്കില്‍ നിന്നും മാറ്റമുണ്ടായാല്‍ കേരളത്തില്‍ ഇന്ന് വൈകീട്ടോടെ സ്വര്‍ണ വിലയിലും വീണ്ടും കുതിപ്പുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ നടത്തിയ ആക്രമണമാണ് ഇന്നത്തെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇസ്‌റാഈല്‍ ആക്രമണം വീണ്ടും യുദ്ധഭീതി ഉയര്‍ത്തിയിരിക്കുകയാണ്. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കി കഴിഞ്ഞു. കൂടാതെ ഇസ്‌റാഈലിന് നേരെ ഡ്രോണുകള്‍ അയക്കുകയും ചെയ്തു. ഇതോടെ ഈ പ്രതിസന്ധി തുടര്‍ന്നുള്ള നാളുകളിലും തുടരുമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലക്ക് സ്വര്‍ണത്തെ ആലുകള്‍ കൂടുതല്‍ ആശ്രയിക്കും. ഇതാണ് ആവശ്യം വര്‍ധിപ്പിക്കുകയും വില ഉയരാന്‍ ഇടവരുത്തുകയും ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ
National
• a day ago
ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു
International
• a day ago
കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്
International
• a day ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്
Kerala
• a day ago
ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്
International
• a day ago
മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ
National
• a day ago
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• a day ago
ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• a day ago
കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും
Kerala
• a day ago
മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
National
• a day ago
ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്
International
• a day ago
60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Business
• a day ago
ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ
Kerala
• a day ago
"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• a day ago
ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു
International
• 2 days ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 2 days ago
എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്ലി
Cricket
• 2 days ago
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Kerala
• 2 days ago
ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം
Kerala
• 2 days ago
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ
auto-mobile
• 2 days ago
ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു
Cricket
• 2 days ago