HOME
DETAILS

UAE Pravasi Death: മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണം; അൻവർ സാദത്തിൻ്റെ നിര്യാണത്തിൽ തേങ്ങി പ്രവാസികൾ, അബൂദബി മാളിലെ കടകൾ അടച്ചു

  
Web Desk
June 11 2025 | 10:06 AM

Malayali expat in UAE dies ahead of daughters wedding community in grief

അബൂദബി: സഹോദരൻ അഞ്ചു വർഷം മുമ്പ് അബൂദബിയിൽവച്ചു പക്ഷാഘാതം മൂലം മരിച്ചതിനാൽ ആരോഗ്യ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധാലുവായിരുന്നു കാസര്‍കോട് ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദത്ത് മുക്കുന്നോത്ത് (48). മെഡിക്കൽ പരിശോധനകൾ പതിവായി നടത്തും. ഭക്ഷണ കാര്യത്തിലും അന്‍വര്‍ സാദത്ത് മിതത്വം പാലിച്ചു. ഇതിനിടെ മൂത്ത മകൾ രിസ്‌വാനയുടെ വിവാഹം അടുത്തതോടെ അതിനുള്ള ഒരുക്കങ്ങൾക്കായി വീട്ടിലേക്ക് വരാനിരിക്കെ ആണ് അദ്ദേഹത്തിൻ്റെ മരണം. അബൂദബി മദീന സായിദ് ഷോപ്പിങ് സെന്ററിലെ കാസ്‌കോ ഫാന്‍സി ഷോപ്പ് ഉടമയായിരുന്നു.

തിങ്കളാഴ്ച രാത്രി കട പൂട്ടി പതിവുപോലെ ഉറങ്ങാന്‍ മുറിയിലേക്ക് പോയ അന്‍വര്‍ സാദത്തിനെ പുലര്‍ച്ചെ മരിച്ചനിലയില്‍ കാണുകയായിരുന്നു.

 പുലർച്ചെ 5.30 ഓടെ ശുചിമുറിയിൽ ലൈറ്റ് കണ്ടതിനെ തുടർന്ന് നോക്കുമ്പോൾ അൻവർ സാദത്തിൻ്റെ ബെഡ്ഡ് ഒഴിഞ്ഞു കിടക്കുന്നു. എന്തോ കുഴപ്പമുണ്ടെന്ന് ഭയന്ന് അവർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ തറയിൽ കിടക്കുന്നതു ആണ് കണ്ടത്. അദ്ദേഹം കുഴഞ്ഞുവീണതായും വീഴ്ചയിൽ തലയ്ക്ക് ചെറിയ പരിക്കേറ്റതായും മനസ്സിലായി. മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധുവായ അബൂദബി പ്രവാസി നൗഷാദ് പറഞ്ഞു. അദ്ദേഹത്തിന് പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നിവയുടെ പ്രശ്നങ്ങൾ ഇല്ല. അഞ്ച് വർഷം മുമ്പ് അബുദാബിയിൽ വെച്ച് സഹോദരൻ പക്ഷാഘാതം മൂലം മരിച്ചതിനുശേഷം അൻവർ സാദത്ത് പതിവായി പരിശോധനയ്ക്ക് പോയിരുന്നു- നൗഷാദ് പറഞ്ഞു. 

2025-06-1116:06:84.suprabhaatham-news.png
 
 

 

 1996 മുതൽ അദ്ദേഹം യുഎഇയിൽ താമസിക്കുന്നു. തുടക്കത്തിൽ പഴയ അബുദാബി സൂക്കിലെ അമ്മാവന്റെ കടയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് ബനിയാസിലേക്ക് താമസം മാറി. ഒടുവിൽ മാളിൽ ഫാൻസി ഷോപ്പ് തുടങ്ങി. 

വീടിലെ ആദ്യ കല്യാണത്തിന് ഇതിനകം തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വാട്ട്‌സ്ആപ്പ് വഴി ക്ഷണിക്കാൻ തുടങ്ങിയിരുന്നു. കുടുംബത്തിലെ ആദ്യ വിവാഹത്തെക്കുറിച്ച് അദ്ദേഹം വളരെ ആവേശത്തിലായിരുന്നു. കടയിലും സമൂഹത്തിലും എല്ലാവരോടും അദ്ദേഹം അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു- നൗഷാദ് പറഞ്ഞു. 

 

നിര്യാണത്തിൽ അനുശോചിച്ചു സായിദ് ഷോപ്പിംഗ് സെന്ററിലെ കടകൾ ചൊവ്വാഴ്ച അടച്ചിട്ടു. നൂറുകണക്കിന് പ്രവാസികളും കച്ചവടക്കാരും ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുകൂടി.

ഉദുമ പഞ്ചായത്ത് കെ.എം.സി.സി ഖജാൻജി ആയിരുന്ന അദ്ദേഹം അബൂദബിയിൽ മലയാളി കൂട്ടായ്മകളിലും സജീവമായിരുന്നു. ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യുഎഇ കമ്മിറ്റി അംഗമാണ്. 

പരേതനായ മുക്കുന്നോത്തെ എം.കെ. ഹുസൈന്റെയും ആയിഷയുടെയും മകനാണ്. റൈഹാനയാണ് ഭാര്യ. റിസ്‌വാന, റിസ, റസ്വ, റഫീഫ എന്നിവരാണ് മക്കള്‍. ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി എന്നിവര്‍ സഹോദരങ്ങളാണ്. 

Malayali expat in UAE dies ahead of daughter’s wedding, community in grief



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)

Kerala
  •  14 hours ago
No Image

രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്

Kerala
  •  14 hours ago
No Image

ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert

uae
  •  14 hours ago
No Image

'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്

Kerala
  •  14 hours ago
No Image

എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

Kerala
  •  14 hours ago
No Image

വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി

oman
  •  15 hours ago
No Image

ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി

Kerala
  •  15 hours ago
No Image

1976ലും അപകടത്തിൽ പെട്ടത് ഇതേ നമ്പർ 171; ചർച്ചയായി നടി റാണിചന്ദ്ര മരിച്ച വിമാനാപകടം

National
  •  15 hours ago
No Image

അഹമദാബാദ് വിമാനദുരന്തം; അപകട കാരണം തേടി വിദഗ്ധർ

latest
  •  15 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  16 hours ago