
കൊച്ചി കപ്പൽ അപകടം: സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി നാടിനെ ഒറ്റികൊടുക്കുന്നു- വി.ഡി സതീശൻ

കൊച്ചി: അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം എംഎസ്‌സി എൽസ-3 എന്ന ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു. കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഒന്നാം പ്രതിയും, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും, കപ്പൽ ക്രൂ അംഗത്തെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തത്. മനുഷ്യജീവന് അപകടകരവും പരിസ്ഥിതി നാശത്തിന് കാരണമാകുന്നതുമായ വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നാണ് കേസ്. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്.
വിഴിഞ്ഞം തുറമുഖവുമായി എംഎസ്‌സിക്ക് അടുത്ത ബന്ധമുള്ളതിനാൽ കേസെടുക്കാതെ ഇൻഷുറൻസ് ക്ലെയിം വഴി പരിഹാരം കണ്ടെത്താനാണ് സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും മെയ് 29-ന് തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമെടുത്തത്. എന്നാൽ, ഈ നിലപാട് വൻ വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.
സ്ഫോടക വസ്തുക്കൾ, പ്ലാസ്റ്റിക്, പരിസ്ഥിതി നാശത്തിന് കാരണമാകുന്ന ഉൽപ്പന്നങ്ങൾ എന്നിവ കടലിൽ വീണതിനാൽ വൻ പാരിസ്ഥിതിക നാശവും മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയും ഉണ്ടായി. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തകർന്നതായി എഫ്‌ഐആറിൽ പറയുന്നു.
സർക്കാർ ഒത്തുകളി ആരോപണം
കപ്പൽ അപകടത്തിൽ ആദ്യം കേസെടുക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഷിപ്പിംഗ് കമ്പനിയെ വഴിവിട്ട് സഹായിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒത്തുകളിച്ചതാണ് ഇപ്പോൾ പുറത്തുവന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഷിപ്പിംഗ് കമ്പനിക്കെതിരെ കേസ് നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന് മാത്രമേ കേസെടുക്കാൻ കഴിയൂവെന്ന് തുറമുഖ മന്ത്രിയും അവകാശപ്പെട്ടിരുന്നതായി സതീശൻ ചൂണ്ടിക്കാട്ടി.
മുൻപുണ്ടായ കപ്പൽ അപകടങ്ങളിൽ ഷിപ്പിംഗ് കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കുകയാണ് മറ്റ് സംസ്ഥാനങ്ങൾ ചെയ്തത്. എന്നാൽ, കീഴ്‌വഴക്കങ്ങൾ അവഗണിച്ചാണ് സർക്കാർ ഈ സംഭവം ഒതുക്കാൻ ശ്രമിച്ചതെന്ന് സതീശൻ ആരോപിച്ചു. ഇപ്പോൾ പൊലീസ് കേസെടുത്തെങ്കിലും ദുർബലമായ വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് അദാനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി. ഈ സംഭവത്തിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധമാണെന്നും, സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി നാടിനെ ഒറ്റുകൊടുക്കുകയാണെന്നും സതീശൻ ആരോപിച്ചു.
മെയ് 25-ന് കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ലൈബീരിയൻ ഫ്ലാഗുള്ള എംഎസ്‌സി എൽസ-3 മുങ്ങിയത്. കപ്പലിലെ 640 കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളുണ്ടായിരുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. കണ്ടെയ്നറുകൾ തെക്കൻ തീരങ്ങളിൽ അടിഞ്ഞതോടെ വൻ നാശനഷ്ടമുണ്ടായി.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ എംഎസ്‌സി ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനികളിലൊന്നാണ്. എൽസ-3 ലൈബീരിയയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത കപ്പലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്
Kuwait
• a day ago
നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം
Kerala
• a day ago
ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം
International
• a day ago
നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
• a day ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• a day ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 2 days ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• 2 days ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• 2 days ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• 2 days ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 days ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• 2 days ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• 2 days ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• 2 days ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• 2 days ago
കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ
Kerala
• 2 days ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• 2 days ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• 2 days ago
സ്കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• 2 days ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 2 days ago
തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം
International
• 2 days ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• 2 days ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• 2 days ago