HOME
DETAILS

അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും 

  
Salah
June 13 2025 | 06:06 AM

pm narendra modi visits ahmedabad plane crash area

അഹമ്മദാബാദ്: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തഭൂമിയിൽ എത്തിയ പ്രധാനമന്ത്രി വിമാനം തകർന്ന് കിടക്കുന്ന ഇടങ്ങൾ സന്ദർശിച്ചു. സ്ഥിതി​ഗതികൾ വിലയിരുത്തി. പിന്നീട് പ്രധാനമന്ത്രി പരുക്കേറ്റവരെ ചികിത്സിക്കുന്ന സിവിൽ ആശുപത്രിയിലെത്ത. അമ്പതോളം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര ജലശക്തി മന്ത്രി സി.ആർ പട്ടീൽ, അഹമ്മദാബാദ് മേയർ തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.

15 മിനിറ്റോളം വിമാനം തകർന്ന് കിടക്കുന്ന ഇടത്ത് പ്രധാനമന്ത്രി ചിലവഴിച്ചു. എന്നാൽ, ആശുപത്രിയിലെത്തിയ മോദി പെട്ടെന്ന് സന്ദർശനം വേ​ഗം പൂർത്തിയാക്കി മടങ്ങി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ ഇന്ന് അവലോകനയോഗം ചേരും. തുടർനടപടിക​ൾ ഉൾപ്പെടെ ഈ യോ​ഗത്തിൽ ചർച്ച ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രിയും യോ​ഗത്തിൽ പങ്കെടുക്കും.

അതേസമയം, വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തെ പ്രധാനമന്ത്രി കാണുമെന്ന് സൂചനയുണ്ട്. 

അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് ആണ് രക്ഷപ്പെട്ടത്. യാത്രക്കാർക്ക് പുറമേ വിമാനം ഇടിച്ചിറങ്ങിട്ട മെഡിക്കൽ കോളേജ് മെസ്സിൽ ഉണ്ടായിരുന്ന വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടെ 49 പേരും മരിച്ചിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായർ എന്ന നഴ്‌സും ഉൾപ്പെടുന്നു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ലണ്ടനിലേക്കുള്ള ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്ന് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 ന് ആണ് ബോയിങ് 787-8 ഡ്രീം ലൈനർ അപകടത്തിപെട്ടത്.

 

Following the Ahmedabad plane crash that shook the nation, Prime Minister Narendra Modi visited the disaster site. He inspected the wreckage and assessed the situation firsthand. Later, the Prime Minister visited the civil hospital, where the injured are being treated. Around 50 people are currently undergoing treatment there. He was accompanied by Gujarat Chief Minister Bhupendra Patel, Union Jal Shakti Minister C.R. Paatil, and Ahmedabad’s Mayor, among other officials.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം: ഇസ്രാഈൽ-യൂറോപ്യൻ യൂണിയൻ കരാറിൽ ധാരണ

International
  •  10 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  10 hours ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  11 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  11 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  11 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  11 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  12 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  12 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  12 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  12 hours ago