HOME
DETAILS

ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

  
Abishek
June 12 2025 | 14:06 PM

Oman Announces New Tourism Projects to Boost Heritage and Travel Sector

ഒമാനിലെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഒമാന്‍ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിനോദസഞ്ചാര മേഖലയെ വൈവിധ്യവല്‍ക്കരിക്കുന്നതിനും സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതികള്‍ 2025 അവസാനത്തോടെ പൂർത്തിയാക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്.

റിക്രിയേഷനല്‍ സ്ലൈഡ്‌സ് പദ്ധതി, അല്‍ അഷ്‌കാര ഗേറ്റ്‌വേ പദ്ധതി, റിക്രിയേഷനല്‍ ഫിഷിങ് സംരംഭം, മൗണ്ടൈന്‍ സ്ലോപ്‌സ് പദ്ധതി, അരോമാറ്റിക് ടൂറിസം അനുഭവ പദ്ധതി, ഫലജ് അനുഭവ സജീവവല്‍ക്കരണ പദ്ധതി, സാഹസിക ടൂറിസം സംരംഭങ്ങള്‍, ഗ്രേറ്റ് ഒമാന്‍ ജേര്‍ണി അനുഭവ പദ്ധതി തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ഭാഗമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍.

സമഗ്ര ടൂറിസം വികസന പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളുമായി ഈ പദ്ധതികള്‍ യോജിക്കുന്നുവെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ഉല്‍പ്പന്ന, ടൂറിസം അനുഭവ വികസന വകുപ്പ് ഡയറക്ടര്‍ ഫഖ്രിയ ഖാമിസ് അല്‍ ഗസ്സാനി വ്യക്തമാക്കി. ടൂറിസം ഓഫറുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, മത്സരശേഷി വര്‍ധിപ്പിക്കുക, വിവിധ സ്ഥലങ്ങളില്‍ അതുല്യമായ അവസരങ്ങളും അനുഭവങ്ങളും നല്‍കുക എന്നിവയാണ് ഇവ ലക്ഷ്യമിടുന്നതെന്ന് അവര്‍ വിശദീകരിച്ചു.

ഈ ശ്രമങ്ങള്‍ ജിഡിപിയില്‍ എണ്ണ ഇതര മേഖലകളുടെ സംഭാവന വര്‍ധിപ്പിക്കുന്നതിനും ഒമാനിലേക്ക് പ്രാദേശിക, വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും വൈവിധ്യമാര്‍ന്ന ജനസംഖ്യാ ഗ്രൂപ്പുകളെ ആകര്‍ഷിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടു വെയ്പാണ്. കൂടാതെ, ആഭ്യന്തര, പ്രാദേശിക, അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും സഹായിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

The Oman Ministry of Heritage and Tourism has announced new initiatives to strengthen and diversify the tourism sector, aiming to enhance facilities for travelers. Implemented in collaboration with governors' offices across various regions, these projects are expected to be completed by the end of 2025, further positioning Oman as a premier travel destination.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  5 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  5 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  5 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  5 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  5 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  5 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  6 days ago