HOME
DETAILS

ചെവിയില്‍ അഴുക്ക് അടിഞ്ഞുകൂടിയാല്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ ഇങ്ങനെയേ ചെയ്യാവൂ

  
Laila
June 12 2025 | 06:06 AM

Easy and Natural Ways to Clean Earwax Safely at Home

 

ചെവിയില്‍ അഴുക്ക് അടിഞ്ഞുകൂടിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങും. ഇതുകാരണം ചെവി വേദനയും കേള്‍വി പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ചെവിയിലെ അഴുക്ക് അല്ലെങ്കില്‍ മെഴുക് ചെവിയെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന ഒരു പ്രകൃതിദത്ത വസ്തു തന്നെയാണ്.

ഇത് പൊടി, മണ്ണ്, ബാക്ടീരിയ എന്നിവ ചെവിയില്‍ പ്രവേശിക്കുന്നത് തടയുന്നു. ചിലപ്പോള്‍ മെഴുക് അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും ചെവിയില്‍ അടിഞ്ഞുകൂടുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് കേള്‍വി തകരാറുകള്‍, ചൊറിച്ചില്‍, വേദന എന്നിവയ്ക്കു കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഇത് വൃത്തിയാക്കേണ്ടതും പ്രധാനമാണ്. 

 

ear.jpg


ചെവി വൃത്തിയാക്കാനുള്ള എളുപ്പവഴികള്‍ എന്തൊക്കെയാണെന്നു നോക്കാം

ഇയര്‍വാക്‌സ് വൃത്തിയാക്കാന്‍ കടുക് എണ്ണ ഉപയോഗപ്രദമാണ്. ഇത് ചെറുതായി ചൂടാക്കി കുറച്ച് തുള്ളി ചെവിയില്‍ ഉറ്റിക്കാം. എണ്ണ മെഴുക് മൃദുവാക്കുന്നതിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അത് പുറത്തു വരുകയും ചെയ്യും. ഈ രീതി ചെവി വൃത്തിയാക്കുക മാത്രമല്ല, അണുബാധയില്‍ നിന്ന് ചെവിയെ സംരക്ഷിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക, എണ്ണയ്ക്ക് നേരിയ ചൂടേ പാടുള്ളൂ. അല്ലാത്തപക്ഷം ചെവി പൊള്ളിപ്പോവും. ചെവിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഈ മെഴുക് അലിയിക്കാന്‍ വെളിച്ചെണ്ണയും മികച്ചതാണ്. ഇതിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതു കൊണ്ട് തന്നെ ഇത് ചെവി വൃത്തിയാക്കുന്നതിനൊപ്പം അണുബാധയില്‍ നിന്ന് ചെവിയെ സംരക്ഷിക്കുകയും ചെയ്യുന്നു.

 

chevi.jpg

അര ടീസ്പൂണ്‍ ഇളം ചൂടുള്ള വെളിച്ചെണ്ണ ചെവിയിലേക്കൊഴിച്ച് തല ആ വശത്തേക്ക് ചരിച്ച് പിടിക്കുക. തുടര്‍ന്ന് ചെവി മൃദുവായി വൃത്തിയാക്കുക. ഇത് സുരക്ഷിതവും ഫലപ്രദവുമാണ്.

ചെവിയില്‍ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാന്‍ മറ്റൊന്ന് ചെറുചൂടുള്ള വെള്ളവും വെളുത്ത വിനാഗിരിയും കലര്‍ന്ന മിശ്രിതമാണ്. ഒരു ടീസ്പൂണ്‍ വിനാഗിരിയും രണ്ട് ടീസ്പൂണ്‍ ഇളം ചൂടുള്ള വെള്ളവും മിക്‌സ് ചെയ്ത് വൃത്തിയുള്ള ഒരു ഡ്രോപ്പര്‍ ഉപയോഗിച്ച് ചെവിയില്‍ ഉറ്റിക്കുക.

ഇതിലെ വിനാഗിരി മെഴുക് അലിയിക്കാന്‍ സഹായിക്കും. ഇളം ചൂടുവെള്ളം ചെവിക്ക് ആശ്വാസം നല്‍കുന്നതാണ്. കുറച്ച് സമയത്തിന് ശേഷം തല ചരിച്ച് വെള്ളം പുറത്തു കളയാന്‍ അനുവദിക്കുക.

ചെവി വൃത്തിയാക്കാന്‍ നേരിയ ചൂടുവെള്ളം നിറച്ച ഒരു സ്‌പ്രേയും ഉപയോഗിക്കാം. ഇത് ചെവിക്കുള്ളിലെ അഴുക്ക് മൃദുവാക്കുകയും അത് പുറത്തുകൊണ്ടുവരുകയും ചെയ്യുന്നു.

 

ert.jpg

നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച ശേഷം നിങ്ങള്‍ക്ക് ഈ രീതി ഉപയോഗിക്കാവുന്നതാണ്. എന്തെങ്കിലും സാധനം ചെവിക്കുള്ളിലിട്ട് വൃത്തിയാക്കുന്നത് അപകടമാണ്. അതിനാല്‍ സുരക്ഷിതമായ രീതിയില്‍ മാത്രമേ ചെയ്യാവൂ.

ചെവി വൃത്തിയാക്കുമ്പോള്‍ അതീവ ജാഗ്രത വേണം. മൂര്‍ച്ചയുള്ളതോ കട്ടിയുള്ളതോ ആയ ഒന്നും ചെവിയില്‍ ഇടുന്നത് മരണത്തിന് തന്നെ കാരണമായേക്കാം. ചെവിയില്‍ കടുത്ത വേദന, മരവിപ്പ് അല്ലെങ്കില്‍ കേള്‍വിക്കുറവ് എന്നിവ ഉണ്ടായാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുക.

ചെവിയില്‍ അണുബാധയോ പരിക്കോ ഇല്ലെങ്കില്‍ മാത്രമേ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാവൂ. ശരിയായ രീതിയില്‍ ചെവി വൃത്തിയാക്കുന്നത് ചെവിയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും കേള്‍വിശക്തി നിലനിര്‍ത്തുകയും ചെയ്യും. വീട്ടില്‍ ചെവികള്‍ വൃത്തിയാക്കുന്നതിനുപകരമായി നിങ്ങള്‍ക്ക് ഒരു ഡോക്ടറെക്കൊണ്ട് തന്നെ വൃത്തിയാക്കാനും കഴിയുന്നതാണ്. അത് വളരെ സുരക്ഷിതവും എളുപ്പവുമായ ഒരു രീതിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ഏക കാത്തലിക് പള്ളി തകര്‍ത്ത് ഇസ്‌റാഈല്‍; രണ്ട് മരണം, പുരോഹിതര്‍ക്ക് പരുക്ക്

International
  •  2 days ago
No Image

കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം: മന്ത്രി കെ കൃഷ്ണൻ കുട്ടി

Kerala
  •  2 days ago
No Image

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

മധ്യപ്രദേശിൽ പിടികൂടിയ ഉ​ഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും

uae
  •  2 days ago
No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago


No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം

National
  •  2 days ago
No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago
No Image

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

Kerala
  •  2 days ago