
ചരിത്രം! ഓസ്‌ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം

ലോർഡ്‌സ്: വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ലോഡ്സിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റുകൾക്ക് കീഴടക്കിയാണ് സൗത്ത് ആഫ്രിക്ക കിരീടം ചൂടിയത്. ഓസ്ട്രേലിയ ഉയർത്തിയ 281 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
നീണ്ട 27 വർഷങ്ങൾക്കുശേഷമാണ് സൗത്ത് ആഫ്രിക്ക ഐസിസിയുടെ ഒരു കിരീടം സ്വന്തമാക്കുന്നത്. അവസാനമായി 1998 ഐസിസി ചാമ്പ്യൻസ് ട്രോഫി ആയിരുന്നു സൗത്ത് ആഫ്രിക്ക നേടിയിരുന്നത്. ഇതിനുശേഷം ഒരു കിരീടം പോലും സ്വന്തമാക്കാൻ സൗത്ത് ആഫ്രിക്കക്ക് സാധിച്ചിരുന്നില്ല.
മത്സരത്തിൽ എയ്ഡൻ മാക്രമിന്റെ സെഞ്ച്വറിയും ക്യാപ്റ്റൻ ടെംമ്പ ബവുമയുടെ അർദ്ധ സെഞ്ച്വറിയുമാണ് സൗത്ത് ആഫ്രിക്കയെ അനായാസം വിജയത്തിലെത്തിച്ചത്. 207 പന്തിൽ 14 ഫോറുകൾ ഉൾപ്പടെ 136 റൺസാണ് മാക്രെം നേടിയത്. 134 പന്തിൽ പുറത്താവാതെ 66 റൺസ് ആണ് ബവുമ നേടിയത്. അഞ്ച് ഫോറുകൾ ആയിരുന്നു സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്‌ട്രേലിയ 212 റൺസിനാണ് പുറത്തായത്. സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 138 റൺസിനാണ് പുറത്തായത്.
നായകൻ പാറ്റ് കമ്മിൻസിന്റെ (6 വിക്കറ്റ്) നേതൃത്വത്തിലുള്ള ഓസീസ് പേസ് ആക്രമണമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയിൽനിന്ന് ഡേവിഡ് ബെഡിങ്ഹാം (45) നായകൻ ടെംബാ ബാവുമ (36) എന്നിവർ മാത്രമാണ് ശ്രദ്ധേയ പ്രകടനം നൽകിയത്.
രണ്ടാം ദിനം 43-4 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക, ബാവുമ-ബെഡിങ്ഹാം കൂട്ടുകെട്ടിൽ (64 റൺസ്) പ്രതീക്ഷ നൽകി. എന്നാൽ, കമ്മിൻസിന്റെ പന്തിൽ ബാവുമ കവർ ഡ്രൈവിന് ശ്രമിച്ച് മാർനസ് ലാബുഷെയ്നിന്റെ കൈകളിൽ അവസാനിച്ചു. 94-5 എന്ന നിലയിൽനിന്ന് ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ തകർന്നു. ലാബുഷെയ്ൻ (22), സ്റ്റീവ് സ്മിത്ത് (13) എന്നിവർ മാത്രം രണ്ടക്കം കണ്ടു. ലുങ്കി എൻഗിഡി (3 വിക്കറ്റ്), കാഗിസോ റബാഡ (3വിക്കറ്റ്) എന്നിവർ ഓസീസിനെ വരിഞ്ഞു. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ, റബാഡയുടെ (5 വിക്കറ്റ്) മികവിൽ 212 റൺസിന് ഓൾഔട്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 2 days ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• 2 days ago
'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍
Kerala
• 2 days ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 2 days ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• 2 days ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• 2 days ago
പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ
Kerala
• 2 days ago
ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം
International
• 2 days ago
ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 2 days ago
സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി
Kerala
• 2 days ago
ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം
National
• 2 days ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 2 days ago
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ
Kerala
• 2 days ago
ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും
bahrain
• 2 days ago
കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു
Kerala
• 2 days ago
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 2 days ago
കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍
uae
• 2 days ago
വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്
National
• 2 days ago
'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്
uae
• 2 days ago
2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?
uae
• 2 days ago
'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം
National
• 2 days ago