
അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിത ആർ നായർ ആണ് മരിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ യുവതിയുടെ മരണവിവരം ജില്ലാ കളക്ടർ അറിയിച്ചു. ലണ്ടനിൽ നഴ്സായ രജ്‍ഞിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് തിരുവല്ലയിലെത്തിയിരുന്നു. എന്നാൽ സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
തിരുവല്ലയിൽ നിന്ന് ഇന്നലെ രഞ്ജിത ട്രെയിനിൽ ചെന്നൈയിലേക്ക് പോയി. തുടർന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്കുള്ള വിമാനത്തിൽ യാത്ര തിരിച്ചു. എന്നാൽ, അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. വിമാനത്തിന്റെ പാസഞ്ചർ ലിസ്റ്റിൽ രഞ്ജിതയുടെ പേര് ഉണ്ടായിരുന്നതായി വിമാന അധികൃതർ ബന്ധുക്കളെ അറിയിച്ചു.
ലണ്ടനിലെ ജോലി രാജിവെക്കാനായി മടങ്ങുകയായിരുന്ന രഞ്ജിതയുടെ അപകടവാർത്ത കുടുംബത്തെ ഞെട്ടലിലാഴ്ത്തി. വീട്ടിൽ അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് ഉള്ളത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ താമസിക്കുന്ന കുടുംബം ആശങ്കയിൽ കഴിയുകയാണ്. ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി ആശ്വാസം പകരുന്നുണ്ട്.
അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്. രഞ്ജിതയുടെ മരണവിവരത്തിൽ വ്യക്തത വരുത്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍
National
• 20 hours ago
കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം
Kerala
• 20 hours ago
ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി
National
• 21 hours ago
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
National
• 21 hours ago
എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..? ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?
Kerala
• 21 hours ago
അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും
National
• 21 hours ago
ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ
Kerala
• a day ago
ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം
National
• a day ago
വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന
National
• a day ago
ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ
International
• a day ago
എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ
Kerala
• a day ago
സ്കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
Kerala
• a day ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം
organization
• a day ago
ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• a day ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• a day ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• a day ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• a day ago
മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു
National
• a day ago
Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും
National
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• a day ago