HOME
DETAILS

വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

  
Web Desk
June 12 2025 | 12:06 PM

Prime Minister expressed shock over the plane crash in ahmedabad

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ മോദി, ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും, സങ്കടപ്പെടുത്തുകയും ചെയ്‌തെന്ന് എക്‌സില്‍ കുറിച്ചു. മന്ത്രിമാരുമായും, അധികൃതരുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും പ്രധാനമന്ത്രി കുറിച്ചു. 

വ്യോമയാനമന്ത്രി കെ റാം മോഹന്‍ നായിഡുവുമായി പ്രധാനമന്ത്രി സംസാരിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതായും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്ന് ഉച്ചയോടെയാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിന് സമീപം എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് വീണത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും, സമീപത്തുണ്ടായിരുന്ന ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന് മുകളില്‍ തകര്‍ന്ന് വീഴുകയുമായിരുന്നു. കുട്ടികള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. ആകെ 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

മരിച്ചവരില്‍ മലയാളിയും 

അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിത ആർ നായർ ആണ് മരിച്ചത്.  പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ യുവതിയുടെ മരണവിവരം ജില്ലാ കളക്ടർ അറിയിച്ചു. ലണ്ടനിൽ നഴ്സായ രജ്‍ഞിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് തിരുവല്ലയിലെത്തിയിരുന്നു. എന്നാൽ സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം  ലണ്ടനിലേക്ക് അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

തിരുവല്ലയിൽ നിന്ന് ഇന്നലെ രഞ്ജിത ട്രെയിനിൽ ചെന്നൈയിലേക്ക് പോയി. തുടർന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്കുള്ള വിമാനത്തിൽ യാത്ര തിരിച്ചു. എന്നാൽ, അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. വിമാനത്തിന്റെ പാസഞ്ചർ ലിസ്റ്റിൽ രഞ്ജിതയുടെ പേര് ഉണ്ടായിരുന്നതായി വിമാന അധികൃതർ ബന്ധുക്കളെ അറിയിച്ചു.

Prime Minister expressed shock over the plane crash in ahmedabad 

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വസന്ത ഉത്സവം' ശ്രദ്ധയാകർഷിച്ചു

uae
  •  11 hours ago
No Image

അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്‌ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം 

Cricket
  •  11 hours ago
No Image

സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിം​ഗ്

National
  •  11 hours ago
No Image

യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്

uae
  •  12 hours ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്

Kerala
  •  13 hours ago
No Image

ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  13 hours ago
No Image

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി

National
  •  13 hours ago
No Image

'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി

National
  •  13 hours ago
No Image

പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്-

National
  •  13 hours ago
No Image

ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ

uae
  •  14 hours ago


No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

National
  •  15 hours ago
No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  16 hours ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  16 hours ago
No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  16 hours ago