HOME
DETAILS

അഹമ്മദാബാദ് വിമാനപടകം; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു

  
Web Desk
June 12 2025 | 11:06 AM

former gujarat cheif minister vijay rupani confirmed death in ahammadabad plane crash

അഹമ്മദാബാദ് വിമാന അപകടത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്തരിച്ചതായി സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.38 ഓടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ ഇന്ത്യ AI 171 വിമാനം ടേക്ക് ഓഫിനിടെ അപകടത്തില്‍പ്പെട്ടത്. 

2016 മുതല്‍ 2021 വരെ ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയായിരുന്നു രൂപാണി. ഇദ്ദേഹം ഉള്‍പ്പെടെ 242 യാത്രക്കാരെയും വഹിച്ചാണ് എയര്‍ ഇന്ത്യയുടെ  ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറയുന്നയര്‍ന്നത്. ടേക്ക് ഓഫിന് അഞ്ച് മിനുട്ടിന് പിന്നാലെ വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗറില്‍ തകര്‍ന്നു വീഴുകയായിരുന്നു. 

അതേസമയം വിമാനപകടത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് രൂപാണി. നേരത്തെ 1965ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ബല്‍വന്ത് റായ് മെഹ്ത്ത സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്ന് മെഹ്ത്തയും, ഭാര്യ സരോജബെന്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍, രണ്ട് ക്രൂ മെമ്പര്‍മാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഇന്ത്യ-പാക് യുദ്ധം നടന്നിരുന്ന സമയമായതിനാല്‍ പാകിസ്താന്‍ എയര്‍ ഫോഴ്‌സ് വിമാനത്തിന് നേരെ ഏകപക്ഷീയമായി വെടിയുതിര്‍ക്കുകയായിരുന്നു. റാണ്‍ ഓഫ് കച്ചിന് സമീപമാണ് അന്ന് വിമാനം തകര്‍ന്ന് വീണത്. 

former gujarat cheif minister vijay rupani confirmed death in ahammadabad plane crash



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  a day ago
No Image

അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും 

National
  •  a day ago
No Image

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍

International
  •  a day ago
No Image

'കയ്‌പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  a day ago
No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  a day ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  a day ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

National
  •  2 days ago
No Image

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

National
  •  2 days ago
No Image

എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..?  ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?

Kerala
  •  2 days ago
No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago