
ഇസ്റാഈല്‍ - ഇറാന് സംഘര്‍ഷം: കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പ്രധാന സംഭവങ്ങള്‍ | Israel War on Iran

* വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന് തലസ്ഥാനമായ തെഹ്റാനിലുള്പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ സൈനികമേധാവിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 70 ഓളം പേര് കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.
* ഇറാന് സായുധ സേന ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരി, ഇസ്ലാമിക് റെവല്യൂഷന് ഗാര്‍ഡ്സ് കോര്‍പ്സിന്റെ (ഐ.ആര്.ജി.സി) ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന് സലാമി, ഐ.ആര്.ജി.സി എയ്റോസ്പേസ് ഡിവിഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ, ആണവ ശാസ്ത്രജ്ഞനും ഇസ്ലാമിക് ആസാദ് സര്‍വകലാശാല മേധാവിയുമായ മുഹമ്മദ് മെഹ്ദി ടെഹ്റാഞ്ചി, ആണവ ശാസ്ത്രജ്ഞനും ഇറാനിലെ ആണവോര്‍ജ്ജ സംഘടനയുടെ മുന്‍ തലവനുമായ ഫരീദൂന്‍ അബ്ബാസി, മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരായ ഡോ. അബ്ദുല്‍ ഹമീദ് മിനുചെര്, പ്രൊഫസര്‍ അഹമ്മദ് രിസ സുല്ഫഗാരി, അമീര്‍ ഹുസൈന് ഫാഗിഹി, മുത്തലിബ് സാദിഹ് തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്.
* തെഹ്റാന് പുറമെ, പ്രാന്തപ്രദേശത്തെ സൈനിക കേന്ദ്രങ്ങളും തെക്ക് ഭാഗത്തുള്ള നതാന്‍സ്, തബ് രിസ്, ഇസ്ഫഹാന്, അരാക്, കെര്‍മന്‍ഷാ തുടങ്ങിയ പ്രദേശങ്ങളുമാണ് ഇസ്റാഈല്‍ ഒന്നിച്ചാക്രമിച്ചത്. സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് സയണിസ്റ്റ് സൈന്യം അവകാശപ്പെട്ടതെങ്കിലും ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് ആക്രമിച്ചത്.
* പ്രത്യാക്രമണമായി ഇസ്റാഈലിനെതിരെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന് വിക്ഷേപിച്ചു. ഇതില്‍ പലതും ഇസ്റാഈലിന്റെ അയണ്‍ ഡോം പ്രതിരോധസംവിധാനങ്ങളെ മറികടന്ന് തലസ്ഥാനമായ ടെല്‍ അവീവില്‍ പതിച്ചു. ആക്രമണത്തില്‍ ഇസ്റാഈലിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ടെല്‍ അവീവ് പ്രദേശത്തും അതിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടായി.
* ഇന്നലെ രാത്രി വൈകിയും ഇന്ന് പുലര്‍ച്ചെയുമായി ഇറാന് നടത്തിയ ആക്രമണങ്ങളില്‍ ഇസ്റാഈലില്‍ വന്‍ നാശനഷ്ടങ്ങളുള്ളതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ ആളപായം സംബന്ധിച്ച് ഇസ്റാഈല്‍ ഇതുവരെ പ്രസ്താവന നടത്തിയിട്ടില്ല.
* ഇറാന്റെ പ്രത്യാക്രമണത്തില്‍ 63 പേര്‍ക്ക് പരുക്കേറ്റതായി ടൈംസ് ഓഫ് ഇസ്റാഈല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും എട്ട് പേര്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ടെന്നും ഇസ്റാഈല്‍ ആംബുലന്‍സ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
* ഇതോടൊപ്പം ഇന്ന് പുലര്‍ച്ചെയും ഇറാനിലും ഇസ്റാഈല്‍ പലതവണ ആക്രമണം നടത്തി. തെഹ്റാനില്‍ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായി തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തില്‍ രണ്ട് റോക്കറ്റുകളഅ# പതിച്ചു. അവിടെ തീപിടുത്തമുണ്ടാകുകയും ചെയ്തു.
* ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് എഫ്35 ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഇറാന് തടഞ്ഞു. രണ്ട് വിമാനങ്ങളും വെടിവച്ചു വീഴ്ത്തി. തങ്ങളുടെ പ്രദേശത്തേക്ക് പാരച്യൂട്ടില്‍ പറന്നെത്തിയ ഒരു പൈലറ്റിനെ ഇറാന് പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത
Kerala
• 2 days ago
ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും
International
• 2 days ago
ഫൈനലിൽ ആദ്യ തോൽവി; ഓസ്ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക
Cricket
• 3 days ago
ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്
International
• 3 days ago
ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ
International
• 3 days ago
സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
Kerala
• 3 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും
National
• 3 days ago
രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു
Kerala
• 3 days ago
നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ
Football
• 3 days ago
കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും
Kerala
• 3 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി
Football
• 3 days ago
സ്കൂള്‍ പഠന സമയം: സമസ്ത നല്കിയ നിവേദനത്തിന് നടപടി ഉണ്ടാവണം
Kerala
• 3 days ago
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
National
• 3 days ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Cricket
• 3 days ago
അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
National
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ
National
• 3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ
Kerala
• 3 days ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• 3 days ago
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി
National
• 3 days ago
കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം
Kerala
• 3 days ago
ചരിത്രം! ഓസ്ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം
Cricket
• 3 days ago