HOME
DETAILS

ഒമാനിലെ യാങ്കുളില്‍ ഇത് മുന്തിരി വിളവെടുപ്പിന്റെ കാലം; ടൂറിസ്റ്റുകളുടെയും

  
June 14 2025 | 02:06 AM

Grape harvest season begins in Omans Dhahirah Governorate

മസ്‌കത്ത്: ഒമാനിലെ ദാഹിറ ഗവര്‍ണറേറ്റിലുള്ള യാങ്കുളില്‍ ഇത് മുന്തിരി വിളവെടുപ്പിന്റെ കാലമാണ്. യാങ്കുളിലെ വിളവെടുപ്പ് കാലം ജൂണ്‍ ആദ്യം മുതല്‍ ആഗസ്റ്റ് വരെ നീണ്ടുനില്‍ക്കും. രുചിയും ഉയര്‍ന്ന ഗുണനിലവാരവും കാരണം പ്രാദേശിക വിപണികളില്‍ നല്ല ഡിമാന്റാണ് യാങ്കുളിലെ മുന്തിരിക്ക് ലഭിക്കുന്നത്. യാങ്കൂള്‍ വിലായത്തില്‍ ഏകദേശം 13 ഏക്കര്‍ വിസ്തൃതിയില്‍ മുന്തിരി വള്ളികള്‍ വളരുന്നുണ്ടെന്നും ആകെ 2,600 മുന്തിരി മരങ്ങളുണ്ടെന്നും കൃഷി, ജലവിഭവ വകുപ്പ് ഡയറക്ടര്‍ സാലിം ബിന്‍ സുഹൈല്‍ അല്‍ അലവി ചൂണ്ടിക്കാട്ടി. പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വേനല്‍ക്കാലത്ത് പ്രാദേശിക വിപണി വിതരണത്തിന് ഇത് ഗണ്യമായ സംഭാവന നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

 

2025-06-1407:06:24.suprabhaatham-news.png
 
 

വിലായത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി മുന്തിരി കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് യാങ്കുളിലെ മുന്തിരി കര്‍ഷകനായ ഖൈസ് ബിന്‍ നാസര്‍ അല്‍ ഫാര്‍സി പറഞ്ഞു. രുചി വൈവിധ്യത്തിന് പേരുകേട്ട തായിഫ്, അമേരിക്കന്‍, ടര്‍ക്കിഷ് മുന്തിരി തുടങ്ങിയ ഇറക്കുമതി ചെയ്ത ഇനങ്ങള്‍ക്കൊപ്പം പ്രാദേശിക കറുപ്പും വെളുപ്പും മുന്തിരിയുടെ മിശ്രിതവും അദ്ദേഹം ഇവിടെ കൃഷി ചെയ്യുന്നു.

നിരവധി ആനുകൂല്യങ്ങളാണ് ഒമാന്‍ കൃഷിമന്ത്രാലയം മുന്തിരി കര്‍ഷകര്‍ക്ക് നല്‍കുന്നത്. നടീല്‍ ദൂരം, മുന്തിരി ട്രെല്ലിസ് ഡിസൈന്‍, ആധുനിക ജലസേചന സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക മേല്‍നോട്ടവും ഉപദേശക തുടര്‍നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു. കീട നിയന്ത്രണം, കര്‍ഷകര്‍ക്ക് സൗജന്യമായി മുന്തിരി തൈകള്‍ നല്‍കല്‍, വളപ്രയോഗം എന്നിവയിലും സഹായം ചെയ്യുന്നു.

മുന്തിരി വിളവെടുപ്പ് സീസണ്‍ സമയത്ത് നിരവധി ടൂറിസ്റ്റുകളും ഇവിടെയെത്താറുണ്ട്.

The season is expected to continue until early August, with locally grown grapes seeing strong demand in regional markets due to their rich flavour and high quality



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  2 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  2 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  2 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  2 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  2 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  2 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago