HOME
DETAILS

വീണ്ടും ഇസ്‌റാഈലിനെ വിറപ്പിച്ച് ഇറാന്റെ പ്രത്യാക്രമണം; ഇരുഭാഗത്തും മരണസംഖ്യ കൂടുന്നു, വെടിനിര്‍ത്താന്‍ ഇടപെട്ട് ട്രംപ് | Israel-Iran live Updates

  
June 16 2025 | 01:06 AM

Israel-Iran live news Missile hits Haifa Trump calls for a deal

തെഹ്‌റാന്‍/തെല്‍അവീവ്: മൂന്നാം ദിവസവും ഇസ്‌റാഈലിനെ വിറപ്പിച്ച് ഇറാന്റെ കനത്ത ആക്രമണം. ഇന്നലെ പകലും ഇസ്‌റാഈലിലേക്ക് ഇറാന്‍ മിസൈലുകള്‍ അയച്ചതിന് പിന്നാലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ഇസ്‌റാഈലിലെ വിവിധ ഭാഗങ്ങളില്‍ ഇറാന്‍ മിസൈല്‍ വര്‍ഷിച്ചു. തിരിച്ച് ഇറാനിലേക്കും ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ നടത്തിയതോടെ, ഇരുഭാഗത്തും മരണസംഖ്യ കൂടുന്നു. ഇസ്‌റാഈലില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14ഉം പരുക്കേറ്റവരുടെ എണ്ണം 200 ഉം കവിഞ്ഞു. ഇതുവരെ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 130 ആയി. ആയിരത്തോളം ഇറാനികള്‍ക്കാണ് പരുക്ക്. 

ഇസ്‌റാഈലില്‍ ആളുകളോട് ബങ്കറുകളില്‍ കഴിയാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബങ്കറില്‍ കഴിയുന്നതിനാലാണ് മരണസംഖ്യ കുറയ്ക്കാനായത്. തെക്കന്‍ തെല്‍അവീവിലെ ബാത് യാമിലെ താമസകെട്ടിട സമുച്ചയങ്ങള്‍ ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇവിടെ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. വടക്കന്‍ ഇസ്‌റാഈലിലെ തംറയിലും ആക്രമണം നടന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ഇറാന്‍ നിരവധി മിസൈലുകള്‍ ഇസ്‌റാഈലിലേക്ക് അയച്ചത്. ഇതിലേറെയും അയേണ്‍ ഡോം തകര്‍ത്തുവെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.

ഇറാനില്‍ 250 ഇടങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്ക് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വടക്കന്‍ ഇറാനിലെ തജ്‌രിഷ് ചത്വരത്തിലും ആക്രമണമുണ്ടായി. ശനിയാഴ്ച 20 കുട്ടികളടക്കം 60 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഔദ്യോഗിക ടി.വി റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ അസര്‍ബൈജാനില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു. ഇതില്‍ 30 പേരും ഇറാന്‍ സൈനികരും ഒരാള്‍ റെഡ് ക്രസന്റ് അംഗവുമാണ്. രണ്ടു ദിവസത്തെ ആക്രമണത്തില്‍ 78 പേര്‍ ഇറാനില്‍ മരിച്ചതായും 320 പേര്‍ക്ക് പരുക്കേറ്റതായും യു.എന്നിലെ ഇറാന്‍ അംബാസഡര്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ ഇറാനില്‍നിന്ന് ഇസ്‌റാഈലിലേക്ക് കനത്ത ആക്രമണമുണ്ടായി. തന്ത്രപ്രധാന തുറമുഖമായ ഹൈഫയില്‍ തീപിടിത്തമുണ്ടായി. എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖമാണിത്. തെല്‍അവീവ് വിമാനത്താവളവും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടന്ന പ്രദേശങ്ങള്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും സന്ദര്‍ശിച്ചു. ഇറാന്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇസ്‌റാഈല്‍ കൂടുതല്‍ കനത്തതും കടുപ്പമേറിയതുമായ ആക്രമണം പ്രതീക്ഷിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍ നടത്തുന്നത് സ്വയം പ്രതിരോധമാണ്. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടിയാണിത്. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും അതിന് തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉടന്‍ വെടിനിര്‍ത്തല്‍, റഷ്യ ഇടനിലക്കാരാകും: ട്രംപ് 

വാഷിങ്ടണ്‍: ഇറാനും ഇസ്‌റാഈലും തമ്മില്‍ ഉടന്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരേ ആക്രമണത്തില്‍ യു.എസ് ഇടപെട്ടിട്ടില്ല. എന്നാല്‍, ആക്രമണം നിര്‍ത്താന്‍ ഇനി ഇടപെടും. പലതവണ ഫോണിലും മറ്റുമായി ചര്‍ച്ചകള്‍ നടന്നു. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ഇടനിലക്കാരാനായി പ്രവര്‍ത്തിക്കും. അദ്ദേഹം അതിന് തയാറാണെന്ന് തന്നോട് പറഞ്ഞു ഫോണ്‍ ചെയ്‌തെന്നും തങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചെന്നും ട്രംപ് പറഞ്ഞു. അതിനു പിന്നാലെ ഇറാന്‍ ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ റഷ്യ പ്രധാന പങ്കുവഹിക്കുമെന്ന് ക്രെംലിന്‍ നിക്ഷേപക പ്രതിനിധി ക്രില്‍ ദിമിത്രേവ് എക്‌സില്‍ പോസ്റ്റ് ചെയ്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  2 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  2 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  2 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  2 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 days ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  2 days ago