HOME
DETAILS

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണങ്ങളെ ആവര്‍ത്തിച്ച് അപലപിച്ച് യു.എ.ഇ

  
June 16 2025 | 03:06 AM

UAE repeatedly condemns Israeli attacks on Iran

ദുബൈ: ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണങ്ങളെ യു.എ.ഇ ആവര്‍ത്തിച്ച് അപലപിച്ചു. യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡോ. അന്‍വര്‍ മുഹമ്മദ് ഖര്‍ഖാഷ് എക്‌സിലെ പോസ്റ്റില്‍ ഇതുസംബന്ധിച്ച പ്രസ്താവന നടത്തി. പ്രാഗില്‍ നടന്ന ഗ്ലോബ്‌സെക് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു. ''പ്രാഗില്‍ നടന്ന ഗ്ലോബ്‌സെക് സമ്മേളനത്തിലെ രണ്ട് പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളില്‍, ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ യു.എ.ഇ അപലപിക്കുന്നതായി ഞാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. സംഘര്‍ഷത്താല്‍ തളര്‍ന്നതും തകര്‍ന്നതുമായ ഒരു പ്രദേശത്തിന് രാഷ്ട്രീയ പരിഹാരങ്ങള്‍ കണ്ടെത്താനും സംഘര്‍ഷം ലഘൂകരിക്കാനും പരിശ്രമിക്കുക എന്നീ നമ്മുടെ സ്ഥിരം സമീപനത്തിനനുസൃതമായി നയതന്ത്രത്തിന് മുന്‍ഗണന നല്‍കുക, യുദ്ധം ഒഴിവാക്കുക'' അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്‌റാഈല്‍ സൈനിക നടപടിയെ യു.എ.ഇ ശക്തമായി അപലപിക്കുകയും നിലവിലെ സംഘര്‍ഷാവസ്ഥ, സുരക്ഷ, സ്ഥിരത എന്നിവയിലും അതിന്റെ പ്രത്യാഘാതങ്ങളിലും ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അപകട സാധ്യതകള്‍ ലഘൂകരിക്കാനും, സംഘര്‍ഷം വ്യാപിക്കുന്നത് തടയാനും, പരമാവധി സ്വയം നിയന്ത്രണം പാലിക്കാനും യു.എ.ഇ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഊന്നിപ്പറയുകയുണ്ടായി. സംവാദം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര നിയമം പാലിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് അത്യാവശ്യ തത്വങ്ങളാണെന്ന യു.എ.ഇയുടെ നിലപാട് മന്ത്രാലയം ഊന്നിപ്പറയുകയും ചെയ്തിരുന്നു.

UAE repeatedly condemns Israeli attacks on Iran



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം;  രാവിലെ 9 മണി മുതൽ 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യത

Kerala
  •  a day ago
No Image

മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a day ago
No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  a day ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  a day ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  a day ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  a day ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  a day ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  a day ago