HOME
DETAILS

കുടുംബശ്രീ മിഷനില്‍ പ്രോഗ്രാം മാനേജര്‍; 40,000 ശമ്പളം; അപേക്ഷ ജൂണ്‍ 25 വരെ

  
June 16 2025 | 04:06 AM

Kudumbashree and K-DISC are hiring for 2 District Program Manager posts Apply before June 25

കുടുംബശ്രീ മിഷനും കേരള നോളജ് എക്കോണമി മിഷനും (K-DISC) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ജോലി നേടാന്‍ അവസരം. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ തസ്തികയിലാണ് നിയമനം. ആകെ 02 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 25ന് മുന്‍പായി അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കുടുംബശ്രീ മിഷനും കേരള നോളജ് എക്കോണമി മിഷനും, കെഡിസ്‌കില്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ റിക്രൂട്ട്‌മെന്റ്. ആകെ 02 ഒഴിവുകള്‍. 

തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ഒഴിവുകള്‍. 

പ്രായപരിധി

40 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ 01.06.1985ന് ശേഷം ജനിച്ചവരായിരിക്കണം. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി-എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം വരെയും ഇളവുകള്‍ ഉണ്ടായിരിക്കും.

യോഗ്യത

എംബിഎ അല്ലെങ്കില്‍ എംഎസ്ഡബ്ല്യൂ യോഗ്യത വേണം. 

കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ടുകളില്‍ മിഡില്‍ മാനേജ്‌മെന്റ് തലത്തില്‍ 5 വര്‍ഷത്തെ പരിചയം. 

പ്രോജക്ട് / പ്രോഗ്രാം മാനേജ്‌മെന്റ് പരിചയവും, സമയപരിധിക്കുള്ളില്‍ പ്രോജക്ട് പൂര്‍ത്തിയാക്കാനുള്ള കഴിവും. 

ക്ലയിന്റ് മാനേജ്‌മെന്റ് കോര്‍ഡിനേഷനിലും, ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. 

 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 40,000 രൂപ ലഭിക്കും. 

റാങ്ക് ലിസ്റ്റിന്റെ സാധുത പ്രസിദ്ധീകരണ തീയതി മുതല്‍ 1 വര്‍ഷം വരെ ആയിരിക്കും. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വരാം. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ ലിങ്കില്‍ നിന്ന് റിക്രൂട്ട്‌മെന്റ് വിന്‍ഡോ തുറക്കുക. തന്നിരിക്കുന്ന നോട്ടിഫിക്കേഷനുകളില്‍ നിന്ന് കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ റിക്രൂട്ട്‌മെന്റ് 2025 പോസ്റ്റ് തിരഞ്ഞെടുക്കുക.

ശേഷം വിശദമായ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് നോക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടണ്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. 

അപേക്ഷ: click

വിജ്ഞാപനം: click 

Opportunity to get a job under the joint project implemented by Kudumbashree Mission and Kerala Knowledge Economy Mission (K-DISC). Recruitment is for the post of District Program Manager. There are a total of 2 vacancies. Interested candidates can apply before June 25.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  3 hours ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  3 hours ago
No Image

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്

Kerala
  •  3 hours ago
No Image

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

International
  •  4 hours ago
No Image

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍

International
  •  4 hours ago
No Image

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും

International
  •  5 hours ago
No Image

പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

Kerala
  •  5 hours ago
No Image

ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service

oman
  •  5 hours ago
No Image

അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍

Kerala
  •  5 hours ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം; ഇനിമുതല്‍ വെജിറ്റബില്‍ ബിരിയാണി മുതല്‍ എഗ് ഫ്രൈഡ് റൈസ് വരെ

Kerala
  •  5 hours ago