HOME
DETAILS

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍

  
Shaheer
June 18 2025 | 02:06 AM

India Surpasses Pakistan in Nuclear Arsenal China Remains Far Ahead

ന്യൂഡൽഹി: ഇന്ത്യയുടെ പക്കൽ പാകിസ്ഥാനെക്കാൾ കൂടുതൽ ആണവായുധ ശേഖരമുണ്ടെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്.  ഈ വർഷം ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ പക്കൽ 180 ആണവായുധങ്ങളുണ്ട്. പാകിസ്ഥാന്റെ കൈവശം 170 എണ്ണമാണുള്ളത്. എന്നാൽ, ചൈനയുടെ കൈയിൽ ഇന്ത്യയേക്കാൾ മൂന്നിരട്ടിയിലധികം ആണവായുധങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഈ വർഷം  ജനുവരിയിലെ കണക്കനുസരിച്ച് ചൈനയുടെ പക്കൽ 600 ആണവായുധങ്ങളുണ്ട്. അതിൽ എപ്പോൾ വേണമെങ്കിലും വിക്ഷേപിക്കാവുന്ന തരത്തിൽ 24 എണ്ണം സജ്ജമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024ൽ ഇന്ത്യ ആണവായുധ ശേഖരം കൂട്ടിയതായും പുതിയ തരം ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാനും ആണവായുധങ്ങൾ ആധുനികമാക്കി വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ അവരുടെ ആണവായുധ ശേഖരം വർധിച്ചേക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കര, നാവിക, വ്യോമ കേന്ദ്രങ്ങളിൽനിന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ള ആണവായുധങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും വികസിപ്പിക്കുന്നത്. ആണവായുധ ശേഖര രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ റഷ്യയും അമേരിക്കയുമാണ്. റഷ്യയ്ക്ക് 5459ഉം യു.എസിന് 5177ഉം ആണവായുധങ്ങളുണ്ട്.

Latest global report reveals India now has more nuclear weapons than Pakistan, while China maintains a significantly larger stockpile in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago