HOME
DETAILS

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

  
Shaheer
June 18 2025 | 02:06 AM

Mossad-Linked Drone Facility in Iran Destroyed Two Arrested

തെഹ്‌റാന്‍:  ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ മൊസാദിനു വേണ്ടി ഡ്രോണുകള്‍ നിര്‍മിച്ച ഫാക്ടറി ഇറാൻ തകര്‍ത്തു. ഇവിടെ നിന്ന് രണ്ടു പേരെ ഇറാന്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തുവരികയാണ്. തെഹ്‌റാനിലെ അല്‍ബ്രോസ് പ്രവിശ്യയിലെ രഹസ്യ മൊസാദ് താവളത്തില്‍ നിന്നാണ് ഇസ്‌റാഈല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാനില്‍ ആക്രമണം നടത്തിയത്.

ആദ്യ ദിവസത്തെ ആക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവി ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്താന്‍ ഡ്രോണുകള്‍ ഉയര്‍ന്നത് തെഹ്‌റാനില്‍ നിന്ന് തന്നെയായിരുന്നു. ഈ കേന്ദ്രമാണ് തകര്‍ത്തതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ അധികൃതര്‍ ടെഹ്‌റാനിലും അല്‍ബോര്‍സ് പ്രവിശ്യകളിലും നടത്തിയ ഓപ്പറേഷനുകളിലാണ് ഇസ്‌റാഈലിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിച്ച രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തത്. തെഹ്‌റാനിന്റെ തെക്ക് ഭാഗത്തുള്ള റേ കൗണ്ടിയിലെ ഫഷാഫുയേ ജില്ലയില്‍ വെച്ചാണ് അറസ്റ്റ് നടന്നതെന്ന് ഇറാനിയന്‍ പൊലിസ് വക്താവ് സയീദ് മൊണ്ടാസര്‍ അല്‍മഹ്ദി അറിയിച്ചു.

200 കിലോഗ്രാമിലധികം സ്‌ഫോടകവസ്തുക്കള്‍, 23 ഡ്രോണുകളുടെ ഘടകങ്ങള്‍, ലോഞ്ചറുകള്‍, മറ്റ് സാങ്കേതിക ഉപകരണങ്ങള്‍, ഗതാഗതത്തിന് ഉപയോഗിച്ച നിസ്സാന്‍ പിക്കപ്പ് ട്രക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ തന്ത്രപ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് അട്ടിമറി ദൗത്യങ്ങള്‍ നടത്താന്‍ ശ്രമിച്ചതായി ഇറാന്‍ ആരോപിച്ചു. 2025 ജൂണ്‍ 13ന് ഇസ്‌റാഈല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങള്‍ക്ക് പശ്ചാത്തലത്തിലാണ്  അറസ്റ്റ്. തെഹ്‌റാനിലും മറ്റ് നഗരങ്ങളിലും ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നത്. ഇതിന് മറുപടിയായി, തെല്‍ അവീവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇസ്‌റഈലിലെ ജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

A suspected Mossad-operated drone manufacturing site in Iran has reportedly been destroyed. Authorities have arrested two individuals in connection with the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്‌ഭവനിൽ

Kerala
  •  17 hours ago
No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  a day ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  a day ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  a day ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  a day ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  a day ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ

National
  •  a day ago