സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
ക്രിക്കറ്റിൽ പന്തെറിയാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേറിയ താരമാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ. സച്ചിൻ ടെണ്ടുൽക്കറിനെക്കാൾ കൂടുതൽ വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയാനാണ് താൻ ഏറ്റവും ബുദ്ധിമുട്ടിയതെന്നാണ് ഇംഗ്ലണ്ട് പേസർ പറഞ്ഞത്. ടോക്ക്‌സ്‌പോർട്ട് പോഡ്‌കാസ്റ്റിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജെയിംസ് ആൻഡേഴ്സൺ.
''സച്ചിൻ ടെണ്ടുൽക്കറിനെക്കാൾ കൂടുതൽ കോഹ്‌ലിക്കെതിരെ പന്തെറിയുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 2014ൽ കോഹ്‌ലി ആദ്യമായി ഇംഗ്ലണ്ടിൽ എത്തിയപ്പോൾ അദ്ദേഹത്തിനെതിരെ തുടക്കത്തിൽ എനിക്ക് വിജയിക്കാൻ സാധിച്ചു. എന്നാൽ അടുത്ത കളിയിൽ ഞാൻ കോഹ്‌ലിക്കെതിരെ കളിച്ചപ്പോൾ അദ്ദേഹം മികച്ച തിരിച്ചുവരവ് നടത്തി. അദ്ദേഹം വ്യത്യസ്തനായ ഒരു കളിക്കാരനായിരുന്നു. ക്രിക്കറ്റിനെ കോഹ്‌ലി മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. എനിക്ക് മാത്രമല്ല പൊതുവെ മറ്റുള്ള എല്ലാ ബൗളർമാർക്കും കോഹ്‌ലിക്കെതിരെ പന്തെറിയാൻ ബുദ്ധിമുട്ടായിരുന്നു. ആദ്യ പരമ്പരയിൽ ഞാൻ കോഹ്‌ലിയെ നാല് അഞ്ചു തവണ പുറത്താക്കി. എന്നാൽ പിന്നീടുള്ള പരമ്പരയിൽ അദ്ദേഹത്തെ പുറത്താക്കാൻ എനിക്ക് കഴിഞ്ഞില്ല'' ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു.
ഇരുവരും കളിക്കളത്തിൽ 36 ഇന്നിംഗ്‌സുകളിലാണ് നേർക്കുനേർ എത്തിയത്. ഈ മത്സരങ്ങളിൽ നിന്നും വിരാട് 43.57 ശരാശരിയിൽ കോഹ്‌ലി 305 റൺസാണ് ഇംഗ്ലണ്ട് പേസർക്കെതിരെ നേടിയത്. കോഹ്‌ലിയെ ഏഴ് തവണ ആൻഡേഴ്‌സൺ പുറത്താക്കുകയും ചെയ്തു.
അടുത്തിടെ കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുത്ത പ്രതിഭയായിരുന്നു കോഹ്‌ലി. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസ് നേടി. 30 സെഞ്ചുറികളും 31 അർധസെഞ്ചുറികളും ഉൾപ്പെടുന്ന ബൃഹത്തായ റെക്കോർഡാണ് അദ്ദേഹത്തിനുള്ളത്.
2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോഹ്‌ലി അരങ്ങേറ്റം കുറിച്ചത്. സച്ചിൻ ടെൻഡുൽക്കർ വിരമിച്ച ശേഷം ദശകങ്ങളോളം ഇന്ത്യയുടെ ബാറ്റിംഗ് നെടുന്തൂണായി വിരാട് മാറിയിരുന്നു. എങ്കിലും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോലിയുടെ ടെസ്റ്റ് പ്രകടനത്തിൽ വൻ ഇടിവ് അനുഭവപ്പെട്ടു. 37 ടെസ്റ്റുകൾക്കിടെ അദ്ദേഹം നേടിയത് വെറും 1990 റൺസാണ്, അതിൽ മൂന്ന് സെഞ്ച്വറികൾ മാത്രമാണ് താരത്തിന്റെ പേരിലുള്ളത്.
England legend James Anderson has revealed that he is the most difficult player to bowl to in cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."