നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്
ഡൽഹി: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചു. ഈ വർഷം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കായാണ് അദ്ദേഹം ഇന്ത്യയിൽ എത്താനിരുന്നത്. ഇസ്റാഈൽ മാധ്യമമായ i24NEWS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നവംബർ 10-ന് ചെങ്കോട്ടക്ക് സമീപം നടന്ന സ്ഫോടനത്തെ തുടർന്നുണ്ടായ സുരക്ഷാ ആശങ്കകൾ പരിഗണിച്ചാണ് തീരുമാനം. സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം, അടുത്ത വർഷം സന്ദർശനത്തിനുള്ള പുതിയ തീയതി നിശ്ചയിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ വർഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെക്കുന്നത്. നേരത്തെ, സെപ്റ്റംബർ 17-ന് ഇസ്റാഈലിൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് സന്ദർശനം മാറ്റിവെച്ചിരുന്നു. അതിനു മുൻപ് ഏപ്രിലിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായും സന്ദർശനം റദ്ദാക്കിയിരുന്നു. ലോകമെമ്പാടുമുള്ള തന്റെ സ്വീകാര്യത ഉയർത്തിക്കാട്ടാനുള്ള ഒരു ശ്രമമായിട്ടാണ് ഇസ്റാഈൽ ഈ സന്ദർശനത്തെ കണ്ടിരുന്നത്.
2018 ജനുവരിയിലായിരുന്നു നെതന്യാഹു അവസാനമായി ഇന്ത്യാ സന്ദർശിച്ചത്, ആറ് ദിവസത്തെ സന്ദർശനമായിരുന്നു അത്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്റാഈൽ സന്ദർശനത്തിന് ശേഷമായിരുന്നു നെതന്യാഹുവിന്റെ സന്ദർശനം. ഈ സന്ദർശനത്തോടെ സന്ദർശനത്തോടെ ഇസ്റാഈൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറിയിരുന്നു.
Israeli Prime Minister Benjamin Netanyahu has postponed his scheduled visit to India, citing security concerns following a deadly terror attack in New Delhi. The visit, planned for December, was expected to include meetings with Indian Prime Minister Narendra Modi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."