HOME
DETAILS
MAL
സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം
Web Desk
November 25, 2025 | 1:11 PM
റിയാദ്: സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ അബുഹൈദരിയാ റോഡില്‍ ലോറി മറിഞ്ഞ് ഇന്ത്യന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശി വെങ്കടേഷ് നാങ്കിയാണ് മരിച്ചത്. 34 വയസ്സായിരുന്നു. ലോറി റോഡില്‍ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്.
വാഹനം ഓടിച്ചിരുന്ന വെങ്കിടേഷ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. യുവാവിന്റെ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
an indian expatriate lost his life in a tragic road accident in saudi arabia. authorities are investigating the incident while the local indian community mourns the untimely death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."