HOME
DETAILS

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

  
Abishek
June 17 2025 | 01:06 AM

Election Campaign Heats Up in Nilambur

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. വൈകിട്ട് മൂന്ന് മുതൽ ആറ് മണി വരെ കൊട്ടിക്കലാശം നടക്കും. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം സംഘടിപ്പിക്കും.

വിവിധ മുന്നണികൾക്ക് കൊട്ടിക്കലാശത്തിനായി നിലമ്പൂർ നഗരത്തിൽ പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. എൽഡിഎഫിന്റെ കൊട്ടിക്കലാശം മഹാറാണി ജംഗ്ഷനിൽ നടക്കും, അവിടെ എം. സ്വരാജ് പങ്കെടുക്കും. അർബൻ ബാങ്കിന് സമീപമായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ കൊട്ടിക്കലാശം നടക്കുക. അതേസമയം, ചന്തകുന്നിൽ പി.വി. അൻവറിന്റെ കൊട്ടിക്കലാശം നടക്കും. 

തെരഞ്ഞെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് ഡിവൈഎസ്‌പിമാരുടെ മേൽനോട്ടത്തിൽ 773 പൊലിസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

യു.ഡി.എഫ്: ആര്യാടന്റെ ആവേശവും പ്രിയങ്കയുടെ പിന്തുണയും

യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണം മണ്ഡലത്തിൽ ഒരു ജനപ്രവാഹം തന്നെ സൃഷ്ടിച്ചിരിക്കുന്നു. കോൺഗ്രസിന്റെ ദേശീയ നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ വരവ് യു.ഡി.എഫ്. പ്രവർത്തകർക്ക് ഊർജം പകരുകയും. ഞായറാഴ്ച നടന്ന പ്രിയങ്കയുടെ റോഡ് ഷോയിൽ ആയിരങ്ങളാണ് തടിച്ചുകൂടിയത്. “നിലമ്പൂർ ജനങ്ങൾക്ക് വേണ്ടി, അവരുടെ വേദനകൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇവിടെ വേണം, ഇടതുസർക്കാർ ജനങ്ങളെ വഞ്ചിച്ചു; ഭരണമാറ്റം തീർത്തും അനിവാര്യമാണ്,” പ്രിയങ്കയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ജനക്കൂട്ടത്തിൽ ആവേശം നിറച്ചിരിക്കുകയാണ്. മനുഷ്യ-വന്യജീവി സംഘർഷത്തിൽ ഇടതുസർക്കാർ നിശബ്ദ കാഴ്ചക്കാരനാണെന്നും, പെൻഷൻ വിതരണം തിരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്യുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

നിലമ്പൂർ ചന്തക്കുന്നിലും മൂത്തേടം കാരപ്പുറത്തും നടന്ന പ്രിയങ്കയുടെ റോഡ്ഷോയും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ. സുധാകരൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ തുടർച്ചയായുള്ള ക്യാമ്പ് പ്രവർത്തനങ്ങളും എല്ലാം നിലമ്പൂർ യു.ഡി.എഫിന്റെ കോട്ടയാണെന്നത് പറയുന്നതിൽ തർക്കമില്ല. ജനങ്ങൾ ഞങ്ങളോടൊപ്പം നിൽക്കും,” ആര്യാടൻ ഷൗക്കത്ത് ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകളാണിത്. യു.ഡി.എഫിന്റെ ‘സെൽഫി’ എന്ന തെരുവ് നാടകം ഇടതുസർക്കാരിന്റെ പരാജയങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ ജനശ്രദ്ധ നേടി കഴിയുകയും ചെയ്തു. “ഇടതുസർക്കാർ ജനങ്ങളെ കൈവിട്ടു, നിലമ്പൂർ മാറ്റത്തിന് വോട്ട് ചെയ്യും,” ആര്യാടൻ പ്രചാരണ യോഗങ്ങളിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു. എന്തായാലും യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് നിലമ്പൂർ മണ്ണ് തിരിച്ച് പിടിക്കാൻ കഴിയുമോയെന്ന് ജൂൺ 23-ന് അറിയാം.

എൽ.ഡി.എഫ്: മുഖ്യമന്ത്രിയുടെ മിന്നൽ പ്രചാരണം

എൽ.ഡി.എഫ്. സ്ഥാനാർഥി എം. സ്വരാജിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. പോത്തുകല്ല്, അമരമ്പലം, കരുളായി തുടങ്ങിയ സ്ഥലങ്ങളിൽ മുഖ്യമന്ത്രി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. “നിലമ്പൂർ എൽ.ഡി.എഫിന്റെ കൂടെ നിൽക്കും. കഴിഞ്ഞ ഒമ്പത് വർഷത്തെ വികസനം ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്,” മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ പി. പ്രസാദ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ, വി. അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, ഡോ. ആർ. ബിന്ദു, സജി ചെറിയാൻ തുടങ്ങിയവർ വിവിധ പഞ്ചായത്തുകളിൽ പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്.

എടക്കരയിലും വഴിക്കടവിലും സ്വരാജിന്റെ പര്യടനം ജനങ്ങളെ ആകർഷിക്കുകയും, “നിലമ്പൂരിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഞങ്ങളുടേത്. മനുഷ്യ-വന്യജീവി സംഘർഷം പോലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എൽ.ഡി.എഫ്. പ്രതിജ്ഞാബദ്ധമാണ്,” സ്വരാജ് പറഞ്ഞു. എൽ.ഡി.എഫിന്റെ ‘സ്വരാജിനൊപ്പം സാംസ്കാരിക കേരളം’ എന്ന പരിപാടിയിൽ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്തു. നടിയും സാമൂഹിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷ, എഴുത്തുകാർ വൈശാഖൻ, കെ.ഇ.എൻ., കുഞ്ഞിമുഹമ്മദ്, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയവർ സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരിലെ ജനങ്ങൾക്ക് ആവേശം പകർന്നു. “നിലമ്പൂർ സ്വരാജിനെ വിജയിപ്പിക്കും. അന്ധവിശ്വാസത്തിനെതിരെ നിൽക്കുന്ന നേതാവാണ് അദ്ദേഹമെന്ന്” ആയിഷ പറയുകയുണ്ടായി.

പി.വി. അൻവർ: സ്വതന്ത്രന്റെ ആത്മവിശ്വാസം

സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. മുൻ ക്രിക്കറ്റ് താരവും തൃണമൂൽ എം.പിയുമായ യൂസഫ് പത്താൻ അൻവറിനായി പ്രചാരണത്തിനെത്തുകയുെ ചെയ്തു. “നിലമ്പൂർ ജനങ്ങൾ അൻവറിനൊപ്പമാണ്. അദ്ദേഹം മണ്ഡലത്തിനായി ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്,” യൂസഫ് പ്രചാരണത്തിനിടെ പറഞ്ഞു. അൻവറിന്റെ റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുക്കുകയും, “75 ശതമാനം വോട്ട് എനിക്ക് ലഭിക്കുമെന്നും. ജനങ്ങളെ വഞ്ചിച്ചവർക്കെതിരെ ഈ തിരഞ്ഞെടുപ്പിൽ ജനം തീരുമാനമെടുക്കുമെന്നും, അൻവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എൻ.ഡി.എ: ബി.ജെ.പി.യുടെ പ്രകടനം

എൻ.ഡി.എ. സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണം കരുളായി പഞ്ചായത്തിൽ കേന്ദ്രീകരിച്ചാണ്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ മണ്ഡലത്തിൽ ഉണ്ട്. “നിലമ്പൂരിൽ ജനപക്ഷ ഭരണം വേണം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഇവിടെ അധികാരത്തിൽ വരണം,” രാജീവ് ചന്ദ്രശേഖർ പറഞ്ഞെങ്കിലും ജനഹൃദയങ്ങളെ കയ്യിലെടുക്കാൻ ബി.ജെ.പിക്ക് കഴിയുമോ? ഇനി കൈയിലെടുത്താലും അത് വോട്ടാക്കി മാറ്റാനുള്ള ജനപിന്തുണയൊന്നും ബി.ജെ.പിക്കില്ല എന്നതാണ് യാഥാർഥ്യം. എൻ.ഡി.എ. പ്രവർത്തകർ മണ്ഡലത്തിലെ ഗ്രാമങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി വോട്ട് അഭ്യർഥിക്കുന്നു.

സാംസ്കാരിക യുദ്ധം: കലയും രാഷ്ട്രീയവും

നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ മത്സരം മാത്രമല്ല, ഒരു സാംസ്കാരിക പോരാട്ടം കൂടിയാണ്. എൽ.ഡി.എഫിന്റെ ‘സ്വരാജിനൊപ്പം സാംസ്കാരിക കേരളം’ പരിപാടിയിൽ എഴുത്തുകാരും കലാകാരന്മാരും പങ്കെടുത്ത് സ്വരാജിന് ശക്തി പകരുകയും, യു.ഡി.എഫിന്റെ ‘സെൽഫി’ തെരുവ് നാടകം ജനങ്ങളെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

ആശാ വർക്കർമാരുടെ ശബ്ദം

ആശാ വർക്കർമാരുടെ 120 ദിവസം നീണ്ട സമരം പ്രചാരണത്തിന്റെ മറ്റൊരു മുഖമാണ് നിലമ്പൂരിൽ കണ്ടത്. “ന്യായമായ വേതനവും ആനുകൂല്യങ്ങളും ഞങ്ങൾക്ക് വേണം,” എന്ന ആവശ്യവുമായി ആശാ വർക്കർമാർ വോട്ടർമാരെ സമീപിക്കുകയും, “ഞങ്ങളെ അവഗണിക്കുന്ന സർക്കാരിനെ ജനങ്ങൾ തിരസ്കരിക്കണമെന്നും ആശാ വർക്കർ പറഞ്ഞു. ആശാ വർക്കർമാരുടെ ഈ പ്രതിഷേധം തിരഞ്ഞെടുപ്പിന്റെ ഗതിയെ സ്വാധീനിച്ചിരുന്നോ എന്ന കാര്യം  ജൂൺ 23-ന് തെളിയും.

നിർണായക തിരഞ്ഞെടുപ്പ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണ്. വിജയിക്കുന്ന സ്ഥാനാർഥിക്ക് 10 മാസത്തെ കാലാവധി മാത്രമേ ലഭിക്കൂവെങ്കിലും, കേരള രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കാൻ ഈ തിരഞ്ഞെടുപ്പിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജൂൺ 23-ന് ഫലപ്രഖ്യാപനം നടക്കും. നിലമ്പൂർ ഇപ്പോൾ ഒരു ആവേശത്തിന്റെ കലവറയാണ്. മുന്നണികളുടെ ശക്തിപ്രകടനവും, ജനങ്ങളുടെ പ്രതീക്ഷകളും, സാംസ്കാരിക-രാഷ്ട്രീയ മത്സരവും ഈ മണ്ഡലത്തെ ഒരു ചൂടൻ യുദ്ധഭൂമിയാക്കി മാറ്റിയിരിക്കുന്നു. ആരാകും നിലമ്പൂരിന്റെ ഹൃദയം കീഴടക്കുക? ജനം ആര്‍ക്കൊപ്പം നിൽക്കും? ഉത്തരം ജൂൺ 23-ന് കാത്തിരിക്കാം.

The vibrant campaign for the Nilambur by-election concludes today with the grand Kottikkalasham event from 3 PM to 6 PM across all panchayats. Each political front has been allotted specific locations in Nilambur town, with LDF's event at Maharani Junction, UDF's near Urban Bank, and P.V. Anwar's at Chantakunnu. Security is tightened with 773 police personnel under seven DYSPs deployed for the by-election.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  6 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ ചെയർമാൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  6 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  6 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  6 days ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  6 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  6 days ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  6 days ago