HOME
DETAILS

ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന്‍ ഇറാൻ

  
Abishek
June 17 2025 | 02:06 AM

Iran Threatens to Withdraw from Nuclear Non-Proliferation Treaty

തെഹ്‌റാന്‍: ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) നിന്ന് പിന്മാറാന്‍ ഇറാന്റെ നീക്കം. 1970 മുതല്‍ പ്രാബല്യത്തില്‍ വന്ന ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന്‍ ഇറാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഗേയ് പറഞ്ഞു. 

പുതിയ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ ഉചിത തീരുമാനം കൈക്കൊള്ളുകയാണ്. യു.എന്‍ ആണവ ഏജന്‍സിയായ ഐ.എ.ഇ.എയുടെ മേല്‍നോട്ടത്തില്‍ ആണവോര്‍ജം സമാധാനപരമായ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും ആണവ ബോംബുകള്‍ നിര്‍മിക്കാതെ നോക്കുകയുമാണ് കരാര്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 
ആണവ നിരായൂധീനകരണത്തിന്റെയും സമ്പൂര്‍ണ ആഗോള നിരായൂധീകരണത്തിന്റെയും ലക്ഷ്യം നടപ്പാക്കുകയാണ് ആണവ നിര്‍വ്യാപന കരാര്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.

ആണവായുധങ്ങളുടെയും അനുബന്ധ സാങ്കേതിക വിദ്യകളുടെയും വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ കൊണ്ടുവന്നത്. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് അല്ലാത്ത രാജ്യങ്ങള്‍ക്ക് ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് കരാര്‍ തടയുന്നുണ്ട്. ഇസ്‌റാഈല്‍ ആണവ നിര്‍വ്യാപന കരാറില്‍ അംഗമായ രാജ്യമല്ല. അവര്‍ക്ക് ആണവായുധം ഉണ്ടെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. എന്നാല്‍ ഇസ്‌റാഈല്‍ തങ്ങളുടെ ആണവ ശേഷിയെ കുറിച്ച് ലോകത്തോട് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
തങ്ങള്‍ ആണവായുധം നിര്‍മിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. 

ഇറാന്റെ പക്കല്‍ ആണവായുധം ഇല്ലെന്ന് ഈയിടെ യു.എസ് ഇന്റലിജന്‍സും അറിയിച്ചിരുന്നു. മതപരമായ വിലക്കുള്ളതിനാലാണ് തങ്ങള്‍ ആണവായുധം നിര്‍മിക്കാത്തതെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസ്ഷ്‌കിയാന്‍ പറഞ്ഞു.

Amid escalating tensions with Israel, Iran's parliament is reportedly considering withdrawal from the Nuclear Non-Proliferation Treaty (NPT) following Israeli strikes on its nuclear facilities. This move, prompted by security concerns, could have significant implications for global non-proliferation efforts and regional stability, with Iran citing the NPT's failure to ensure its security as a key reason

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago
No Image

അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം

uae
  •  2 days ago
No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  2 days ago