HOME
DETAILS

വിസയോ പ്രീ-എൻട്രി പെർമിറ്റോ ഇല്ലാതെ തന്നെ ഇനി ജിസിസി രാജ്യങ്ങളിൽനിന്നുള്ളവർക്ക് മക്കാവു സന്ദർശിക്കാം | Macau visa‑free entry

  
Web Desk
June 18 2025 | 04:06 AM

Macau extends visafree entry to these five Gulf States

ദോഹ/ റിയാദ്: സഊദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയോ പ്രീ-എൻട്രി പെർമിറ്റോ ഇല്ലാതെ തന്നെ ഇനി ചൈനയുടെ സ്‌പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയൻ (SAR) ആയ മക്കാവു സന്ദർശിക്കാം.  യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE)നിന്നുള്ളവർക്ക് നേരത്തേ തന്നെ മക്കാവുവിലേക്ക് വിസ-ഫ്രീ പ്രവേശനം ലഭിച്ചിരുന്നു. ഇതോടെ എല്ലാ ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗങ്ങൾക്കും ഇപ്പോൾ രണ്ട് അധികാരപരിധികളിലേക്കും (ചൈനയുടെ മെയിൻ ലാൻഡും മക്കാവും) വിസ-ഫ്രീ പ്രവേശനം ആസ്വദിക്കാൻ കഴിയും. പരിഷ്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. വിസാ ഫ്രീ യാത്ര അനുമതിയുള്ള പട്ടികയിൽ അഞ്ച് രാജ്യങ്ങൾ കൂടി ചേർക്കുമ്പോൾ ഈ ആനുകൂല്യമുള്ള രാജ്യങ്ങളുടെ ആകെ എണ്ണം 82 ആയി. സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ള യോഗ്യരായ സന്ദർശകർക്ക് 30 ദിവസം വരെ താമസിക്കാം.  

 

ആദ്യം ചൈന, ഇപ്പോൾ മക്കാവു 

തിങ്കളാഴ്ച മക്കാവു എസ്എആറിന്റെ ഔദ്യോഗിക ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം സഊദി അറേബ്യ, ഖത്തർ, കുവൈറത്ത്, ബഹ്‌റൈൻ, ഒമാൻ സുൽത്താനേറ്റ് എന്നിവിടങ്ങളിലെ പൗരന്മാർക്ക് വിസയോ പ്രീ-എൻട്രി പെർമിറ്റോ ഇല്ലാതെ മക്കാവുവിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് ജൂൺ 9 ന്   പരീക്ഷണാടിസ്ഥാനത്തിൽ വിസ രഹിത നയം നടപ്പിലാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. യുഎഇയ്ക്ക് പുറമെ 2018 മുതൽ ഖത്തർ ചൈനയുമായി പൂർണ്ണമായ പരസ്പര വിസ ഇളവ് നിലവിലുണ്ട്. മുഴുവൻ ഗൾഫ് മേഖലയും മക്കാവുവിലേക്കും തിരിച്ചും വിസ രഹിത പ്രവേശനം സാധ്യമാക്കിയതോടെ ചൈനയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരവും സാമ്പത്തികവുമായ ഇടപെടൽ ആഴത്തിലാക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതാണ്. എല്ലാറ്റിനുമുപരി ചൈനയ്ക്കും അറബ് ലോകത്തിനും ഇടയിലുള്ള ശക്തമായ വിശ്വാസത്തിന്റെ ആഴം കൂട്ടുന്നതിനെയൂം ഇത് സൂചിപ്പിക്കുന്നു.

ടൂറിസം, വ്യാപാരം, ചികിത്സ, വിദ്യാഭ്യാസം എന്നിവയിലായാലും, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാസങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാതെ തന്നെ ചൈന സന്ദർശിക്കാം. 2025 ജൂൺ 1 മുതൽ ദക്ഷിണ അമേരിക്കയിലെ അഞ്ച് രാജ്യങ്ങളിലേക്ക് ചൈന വിസ രഹിത യാത്ര വ്യാപിപ്പിച്ചിട്ടുണ്ട്. ബ്രസീൽ, അർജന്റീന, ചിലി, പെറു, ഉറുഗ്വേ എന്നീ രാജ്യങ്ങളിലേക്ക് ആണ് വിസ ഇല്ലാതെ യാത്ര ചെയ്യാനാകുക. 

Macau will allow citizens of Saudi Arabia, Qatar, Kuwait, Bahrain, and Oman to enter China’s Special Administrative Region (SAR) without a visa or pre‑entry permit from 16 July. According to local media reports, the decision mirrors the Chinese mainland’s unilateral visa‑free trial launched on 9 June. It means that every Gulf Cooperation Council (GCC) member now enjoys visa‑free access to both jurisdictions.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  14 hours ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  14 hours ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  14 hours ago
No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്‌

uae
  •  15 hours ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  15 hours ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  15 hours ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  15 hours ago
No Image

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്

Kerala
  •  16 hours ago
No Image

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

International
  •  16 hours ago
No Image

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍

International
  •  17 hours ago