HOME
DETAILS

അഹമ്മദാബാദ് വിമാന ദുരന്തം; 181 പേരെ തിരിച്ചറിഞ്ഞു

  
Web Desk
June 18, 2025 | 7:20 AM

Ahmedabad Plane Crash 163 Victims Identified 124 Bodies Handed Over to Families12

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള 181 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ 124 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ബാക്കിയുള്ളവ ഉടന്‍ വീട്ടുനല്‍കുമെന്നും വ്യക്തമാക്കി. അഹമ്മദാബാദ് വിമാനാപകടത്തില്‍ ആകെ 274 പേര്‍ മരിച്ചതായാണ് കണക്ക്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും സമീപപ്രദേശത്ത് 33 പേരും മരിച്ചുവെന്നാണ് വിലയിരുത്തല്‍.

ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായതിനാലാണ് ഡി.എന്‍.എ പരിശോധനകള്‍ നടത്തുന്നത്.

'ഇതുവരെ 163 ഡി.എന്‍.എ സാമ്പിളുകള്‍ ഒത്തുനോക്കിയിട്ടുണ്ട്, 124 മൃതദേഹങ്ങള്‍ അതത് കുടുംബങ്ങള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും' -അഹ്‌മദാബാദ് സിവില്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും ഡി.എന്‍.എ പ്രൊഫൈലിങ് പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

ഗുജറാത്ത് രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്നാണ് വിവരം. സഹോദരന്‍ അഹമബാബാദില്‍ എത്തി ഡിഎന്‍എ സാമ്പിള്‍ നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും കൈമാറുന്നതിനുമായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 600-ലധികം ഡോക്ടര്‍മാര്‍, സഹായികള്‍, ഡ്രൈവര്‍മാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്നും തുടരും.


അപകടത്തില്‍ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഇന്നും ശേഖരിക്കും.17 വിദേശി പൗരന്മാരുടെ സാമ്പിളുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതേസമയം അപകട ഉണ്ടാകാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേത് വിവിധ ഏജന്‍സികളുടെ അന്വേഷണം തുടരുകയാണ്.

ജൂണ്‍ 12നാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ അക 171 വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിംഗ് ഡ്രീംലൈനര്‍ 787-8 (അക 171) വിമാനം ഉച്ചയ്ക്ക് 1.30ന് പറന്നുയര്‍ന്ന ഉടന്‍ ഉയരം നഷ്ടപ്പെട്ട് ബിജെ മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സിലേക്ക് ഇടിച്ചുവീഴുകയായിരുന്നു. തുടര്‍ന്ന് തീപിടിത്തമുണ്ടായി. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പൈലറ്റ് 'മെയ്‌ഡേ' എന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പുറമെ നാട്ടുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്.

 

Ahmedabad: The Gujarat government has announced that 163 victims of the recent Ahmedabad plane crash have been identified. Among these, 124 bodies have already been handed over to the families, while the remaining will be released shortly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  7 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  7 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  7 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ

Kerala
  •  7 days ago
No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  7 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  7 days ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  7 days ago
No Image

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

uae
  •  7 days ago
No Image

UAE Traffic Alert : അബൂദബിയിൽ വിവിധ റോഡുകൾ ചൊവ്വാഴ്ച മുതൽ അടച്ചിടുന്നു

uae
  •  7 days ago