HOME
DETAILS

രണ്ട് ദിവസം ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റി വീണ്ടും സ്വര്‍ണം; ഇന്ന് വര്‍ധന 

  
Farzana
June 18 2025 | 06:06 AM

Gold Prices Rise Again in Kerala Despite Global Market Stability


കൊച്ചി: വിലക്കുറവിന്റെ ആശ്വാസം നല്‍കിയ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ആഗോള വിപണിയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും കേരള വിപണിയില്‍ വില കൂടുകയായിരുന്നു. 

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതിന് പിന്നാലെ  ഇന്നലെ ഉച്ചയ്ക്ക് ശേഷം ആഗോള വിപണിയില്‍ സ്വര്‍ണവില കൂടിയിരുന്നു. അതുപോലെ തന്നെ കുറയുകയും ചെയ്തു. ഇന്നലെ രാവിലെയും ഇന്ന് രാവിലെയുമുള്ള വിലകള്‍ താരതമ്യം ചെയ്താല്‍ വലിയ വ്യത്യാസമില്ലെങ്കിലും കേരളത്തില്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചില നീക്കങ്ങളാണ് വിപണിയെ ബാധിച്ചതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 
ജി7 ഉച്ചകോടി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചതും ചൈനീസ് അതിര്‍ത്തി മേഖലയില്‍ നിന്നുള്ള യുദ്ധ കപ്പല്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് നീക്കിയതും എന്തോ സംഭവിക്കാനിരിക്കുന്നു എന്ന ആശങ്കയില്‍ നിന്നാണ് വിപണിയില്‍ മാറ്റമുണ്ടായതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 
യുദ്ധം വരുമെന്ന ഭീതി സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വര്‍ണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ഇതും സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു. 


കേരളത്തില്‍ ഇന്നത്തെ വില അറിയാം

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 74000 രൂപയാണ് വില. 400 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച 840 രൂപ കുറഞ്ഞിരുന്നു. അതിന്റെ പകുതിയോളം ഇന്ന് വില വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9250 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7590 രൂപയായി. രാജ്യാന്തര സ്വര്‍ണവില 3389 ഡോളറിലെത്തി.

സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ കുതിക്കുകാണ് വെള്ളി വിലയും. കേരളത്തില്‍ ഗ്രാം വെള്ളിക്ക് മൂന്ന് രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം വെള്ളിക്ക് 118 രൂപയായി വില. അന്തര്‍ദേശീയ വിപണിയിലും വെള്ളിവില കുതിക്കുകയാണ്. ഔണ്‍സിന് 37 ഡോളറിലെത്തി. വൈകാതെ 40 ഡോളറാകും എന്നാണ് വ്ാപാരികള്‍ സൂചിപ്പിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് ലഭ്യതയില്ലാത്തതാണ് വെള്ളി വില കൂട്ടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 


കേരളത്തില്‍ ഇന്ന് 22 കാരറ്റില്‍ പവന്‍ സ്വര്‍ണത്തിന് 74,440 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 120 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 9305 രൂപയും ആയിട്ടുണ്ട്.

അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനാകട്ടെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 7635 രൂപയാണ് ആയത്. വെള്ളിയുടെ വില ഗ്രാമിന് 115 രൂപ എന്ന നിരക്കില്‍ തന്നെ തുടരുകയാണ്. അന്തര്‍ദേശീയ സ്വര്‍ണവില 3430 ഡോളറാണ്.


വിലവിവരം നോക്കാം

24 കാരറ്റ്
ഗ്രാമിന് 54 രൂപ കൂടി 10,091 
പവന് 432 രൂപ കൂടി 80,728 

22 കാരറ്റ്
ഗ്രാമിന് 50 രൂപ കൂടി 9,250  
പവന് 400 രൂപ കൂടി 74,000

18 കാരറ്റ്
ഗ്രാമിന് 41 രൂപ കൂടി 7,569  
പവന് 328 രൂപ കൂടി 60,552


ഒരു തരി പൊന്ന് വാങ്ങാന്‍ വേണം പതിനായിരങ്ങള്‍

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പണിക്കൂലി , ജി.എസ്.ടി തുടങ്ങിയവയെല്ലാം ഉള്‍പെടുത്തിയാണ് ആഭരണത്തിന്റെ വില കണക്കാക്കുന്നത്.

പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് മെച്ചം
അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 72000 രൂപയില്‍ കുറയാത്ത സംഖ്യ ലഭിച്ചേക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെ കൊടുത്താല്‍ പഴയ സ്വര്‍ണത്തിന് നല്ല വില കിട്ടുമെന്നും അവര്‍ വ്യക്തമാക്കുന്നു. പഴയ ബില്ല് കൈവശമുള്ളത് നല്ലതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, വിപണി വില കിട്ടില്ല എന്നതാണ് പഴയ സ്വര്‍ണം വില്‍ക്കുമ്പോഴുള്ള നഷ്ടമെന്നും അവര്‍ വ്യക്തമാക്കി.

നിക്ഷേപമെങ്കില്‍ ഈ സ്വര്‍ണം വാങ്ങാം
കയ്യില്‍ കുറച്ച് പണമുണ്ട്,. ലാഭമുണ്ടാക്കാം. ഒരു സുരക്ഷിത നിക്ഷേപമായിരിക്കട്ടെ എന്നൊക്കെയാണ് ഉദ്ദേശമെങ്കില്‍ 24 കാരറ്റ് സ്വര്‍ണ വാങ്ങുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. വില്‍ക്കുന്ന വേളയില്‍ വിപണി വിലയില്‍ നിന്ന് വലിയ നഷ്ടമില്ലാത്ത തുക കിട്ടുമെന്നതാണ് ഇതിന് കാരണമായി പറയുന്നത്.

അതേസമയം, 22 കാരറ്റ് ആഭരണമാണ് വില്‍ക്കുന്നത് എങ്കില്‍ വാങ്ങുന്ന സമയം നല്‍കിയ പണിക്കൂലി, ജിഎസ്ടി എന്നിവ നഷ്ടമാകും. കൂടാതെ മാര്‍ക്കറ്റ് വില കിട്ടുകയുമില്ല. ഒരു പവന് ഏറ്റവും ചുരുങ്ങിയത് 6000 രൂപ വരെ നഷ്ടം നേരിടും. ആഭരണമായല്ലാതെ സ്വര്‍ണം വാങ്ങി സുക്ഷിക്കുന്നതാണ് നല്ലത്.

ആഭരണ പ്രേമികള്‍ ഈ സ്വര്‍ണം വാങ്ങൂ
ആഭരണം ധരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം സ്വര്‍ണം വാങ്ങുന്നവര്‍ 18 കാരറ്റ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. 22 കാരറ്റ് ആഭരണങ്ങളേക്കാള്‍ ചുരുങ്ങിയത് 10000 രൂപ വരെ ഒരു പവന് കുറവുണ്ടാകുമെന്നതാണ് ആകര്‍ഷണം. എന്നാല്‍ വില്‍പനയില്‍ ഇത് നഷ്ടം സൃഷ്ടിക്കും.
75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും കലര്‍ന്നതാണ് 18 കാരറ്റ്. ഇതില്‍ ആഭരണം മാത്രമേ കിട്ടൂ. നാണയമോ ബാറോ കിട്ടില്ല എന്നതും ശ്രദ്ധിക്കുക.

 

Date Price of 1 Pavan Gold (Rs.)
1-Jun-25 Rs. 71,360 (Lowest of Month)
2-Jun-25
(Morning)
71600
2-Jun-25
(Evening)
72480
3-Jun-25 72640
4-Jun-25 72720
5-Jun-25 73040
6-Jun-25 73040
7-Jun-25 71840
8-Jun-25 71840
9-Jun-25 71640
10-Jun-25 71560
11-Jun-25
 
72160
12-Jun-25 72800
13-Jun-25 74360
14-Jun-25 Rs. 74,560 (Highest of Month)
15-Jun-25 Rs. 74,560 (Highest of Month)
16-Jun-25 74440
17-Jun-25
Yesterday »
73600
18-Jun-25
Today »
Rs. 74,000

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ പുറത്ത്! തന്റെ ടീമിലെ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് മാഴ്സലോ

Football
  •  a day ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ

Kerala
  •  a day ago
No Image

നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍

Kerala
  •  a day ago
No Image

46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര

Cricket
  •  a day ago
No Image

ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ

National
  •  a day ago
No Image

പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി

uae
  •  a day ago
No Image

വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ

Cricket
  •  a day ago
No Image

‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത് 

Football
  •  a day ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

qatar
  •  a day ago