
ഇസ്റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്

തെഹ്റാന്: ഇസ്റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യമെന്ന് തുറന്നടിച്ച് ഇറാന് സൈന്യം. തങ്ങളുടെ മിസൈലാക്രമണത്തിന്റെയും ഇന്റലിജന്‍സിന്റെയും കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും സൈന്യം ചൂണ്ടിക്കാട്ടി.
ഇസ്റാഈലിനെതിരെ കനത്ത ആക്രമണമാണ് ഇറാന് നടത്തുന്നത്. സെന്‍ട്രല്‍ തെല്‍ അവീവില്‍ കനത്ത നാശമുണ്ടായെന്ന് ഇസ്റാഈല്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊസാദ് ആസ്ഥാനം ഉള്‍പെടെ ഇറാന്റെ ആക്രമണങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. അയണ്‍ഡോം നോക്കു കുത്തിയാവുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകം കണ്ടത്. മൈലുകള്‍ക്കപ്പുറത്ത് നിന്നും ഇറാന് തൊടുന്ന വിടുന്ന മിസൈലുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.
രണ്ട് ദിവസത്തിനിടയിലെ കനത്ത ആക്രമണത്തില്‍ തെല്‍അവീവും ജെറുസേലേമും അക്ഷരാര്‍ഥത്തില്‍ വിറച്ചു. ഇന്റലിജന്‍സ് ആസ്ഥാനം ലക്ഷ്യം വെച്ച് ഇറാന് നടത്തിയ മിസൈലാക്രമണത്തിനിടെ സൊറോക ആശുപത്രിയിലും മിസൈല്‍ പതിച്ചു. ഗസ്സയില്‍ പരുക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. ഇസ്റാഈലില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. 838 പേര്‍ക്ക് പരിക്കേറ്റു. വീടുകളില്‍ നിന്നും 5000 പേരെ ഒഴിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൂടാതെ, ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ കടുത്തതോടെ ഇസ്റാഈലിന്റെ വ്യോമപ്രതിരോധ മിസൈലുകളുടെ സ്റ്റോക്ക് തീരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഒരാഴ്ചത്തേക്കുള്ള മിസൈലുകളേ ഇനി സ്റ്റോക്കുള്ളൂവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പിന്നാലെ ഇസ്റാഈല്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി. ഇസ്റാഈലിന്റെ അയേണ്‍ഡോം, ആരോ പ്രതിരോധ മിസൈല്‍ സംവിധാനത്തിലെ മിസൈലുകളാണ് തീരുന്നത്.
കഴിഞ്ഞ ദിവസം മാത്രം 350 മിസൈലുകളാണ് ഇറാന് ഇസ്റാഈലിലേക്ക് അയച്ചത്. ഇറാന് അയക്കുന്ന ചെറു മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ആക്രമണത്തിന് ഹൈപര്‍സോണിക് മിസൈലുകളും അയക്കും. ഇങ്ങനെ ഇസ്റാഈലിന്റെ വ്യോമപ്രതിരോധം ദുര്‍ബലമാക്കുകയാണ് ലക്ഷ്യം. മിസൈലിനൊപ്പം നൂറുണക്കിന് ഡ്രോണുകളും ഇറാന് അയക്കുന്നുണ്ട്. ഇറാന്റെ ഇപ്പോഴത്തെ ആക്രമണം കണക്കാക്കിയാല്‍ തന്നെ പരമാവധി 10 ദിവസം കൂടി പിടിച്ചു നില്‍ക്കാനുള്ള മിസൈലേ ഇസ്റാഈലിന്റെ പക്കലുള്ളൂ. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിക്കാന്‍ യു.എസിന്റെ താഡിനെ ആശ്രയിക്കുകയാണ് ഇനി ചെയ്യാനുള്ളത്.
അതിനിടെ, ഇസ്റാഈലിന് മുന്നറിയിപ്പുമായി ഹിസ്ബുല്ലയും ഇറാഖും രംഗത്തെത്തി. ഇറാന് പരമോന്നത നേതാവിനെ ലക്ഷ്യം വെച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാന് സൈനിക സഹായം ആവശ്യപ്പെട്ടില്ലെന്നും പൊതുവായ സഹകരണം തുടരുമെന്നും റഷ്യയും അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്റാഈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ റേഡിയേഷന് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേസമയം, ഇറാന്റെ സൈനിക ഹെലികോപ്റ്ററുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും, നിര്‍മാണ കേന്ദ്രങ്ങളും ഇസ്റാഈല്‍ തകര്‍ത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഇറാന് തിരിച്ചടിച്ചത്.
Iranian military declares Israel's Iron Dome defense system ineffective after launching accurate long-range missile strikes on Tel Aviv, including reported damage to a Mossad facility. The attacks highlight the precision of Iran's intelligence and missile technology, shaking global confidence in Israel’s security shield.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 3 days ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 3 days ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 3 days ago
ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ
National
• 3 days ago
ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ
uae
• 3 days ago
യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ
uae
• 3 days ago
സ്കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
Kerala
• 3 days ago
സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും
organization
• 4 days ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• 4 days ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• 4 days ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• 4 days ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• 4 days ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• 4 days ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• 4 days ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• 4 days ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• 4 days ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• 4 days ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• 4 days ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• 4 days ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• 4 days ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• 4 days ago