HOME
DETAILS

ആർഎസ്എസ് ഭാരതാംബയെ കൈവിടാതെ ഗവർണർ; യോഗ ദിന പരിപാടിയിൽ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി രാജേന്ദ്ര അർലേക്കർ

  
June 21 2025 | 05:06 AM

governor rajendra arlekar associated Bharat Mata image on yoga day

തിരുവനന്തപുരം: യോഗാ ദിനത്തിലും വിവാദ ആർഎസ്എസ് ഭാരതാംബ ചിത്രത്തെ ചേർത്ത് പിടിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വിവാദ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ് രാജ്ഭവനിലെ യോഗാദിന പരിപാടികൾക്ക് ഗവർണർ തുടക്കമിട്ടത്. വിഷയത്തിൽ ഗവർണർ - സർക്കാർ തർക്കം രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് കേരളത്തിൽ വീണ്ടും ഇത്തരം പരിപാടിക്ക് ഗവർണർ മുതിർന്നത്. 

കഴിഞ്ഞ ദിവസം ഭാരതാംബ വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിൽ തുറന്ന തർക്കം നടന്നിരുന്നു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ പരിപാടിയിൽ നിന്ന് ഇറങ്ങിപോന്നതിന് പിന്നെ മന്ത്രി ശിവൻകുട്ടി പരസ്യമായി ഗവർണറുടെ നിലാപാടിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഗവർണറുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ കൂടുതൽ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലേക്ക് കൂടി സർക്കാർ നീങ്ങുന്നുണ്ട്. ശിവൻകുട്ടിയുടെ പെരുമാറ്റത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അനൗദ്യോഗിക സ്വഭാവത്തിൽ ധരിപ്പിക്കാൻ മാത്രമാണ് രാജ്ഭവനും ആലോചിക്കുന്നത് എന്നാണ് വിവരം. 

ഇതിനിടെ, ആർഎസ്എസ് കൊടിയേന്തിയ ഭാരതാംബയെ മാറ്റി ബിജെപി കേരളം രംഗത്തെത്തി. പുറകിലെ വിവാദ ഭൂപടവും പിൻവലിച്ചിട്ടുണ്ട്. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് പോസ്റ്ററിലാണ് ഈ മാറ്റം.'ഭാരതമാതാവിന് പുഷ്പാർച്ചന' എന്ന പേരിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് പുതിയ മാറ്റം.

ആർഎസ്എസിന്റെ കാവിക്കൊടിക്കു പകരം ഇന്ത്യൻ ദേശീയ പതാകയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്. ഭാരതാംബയ്ക്ക് പുറകിലുള്ള ആർഎസ്എസ് ഉപയോഗിക്കുന്ന 'അഖണ്ഡഭാരത ഭൂപട'വും അപ്രത്യക്ഷമായിട്ടുണ്ട്. എന്തുവന്നാലും ഭാരതാംബ ചിത്രം മാറ്റില്ലെന്ന രാജ്ഭവന്റെ കാടുപിടുത്തം നിൽക്കുന്നതിനിടെയാണ് ഗവർണറെ തള്ളി ബിജെപി പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്.

ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള കേരള സർക്കാരിന്റെ അവഹേളനത്തിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുമ്പിലെ പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകൻ മുൻ കേന്ദ്രമന്ത്രി വി മുരളീധരനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ട്. 

 

Even on Yoga Day, Governor Rajendra Arlekar associated himself with the controversial RSS-style image of Bharat Mata. The Yoga Day events at Raj Bhavan began with the Governor lighting a lamp and offering flowers in front of the disputed image. This comes at a time when tensions between the Governor and the state government in Kerala are already high, further intensifying the ongoing conflict.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവിൽ ദേശീയ പതാക പിടിച്ച് ബിജെപി'; ഭാരതാംബയുടെ ചിത്രത്തിൽ നിന്ന് ആർഎസ്എസ് കൊടിയും ഭൂപടവും മാറ്റി

Kerala
  •  11 hours ago
No Image

സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; യുവാവിന്റെ കുടൽ പൊട്ടി ഗുരുതര പരുക്ക്

Kerala
  •  11 hours ago
No Image

ഒപ്പിട്ടതിന് പിന്നാലെ മാഞ്ഞുപോകുന്ന 'മാജിക് മഷി' ഉപയോഗിച്ച് വ്യാജ ബാങ്ക് വായ്പ; തട്ടിപ്പുകാരനെ പൊക്കി ദുബൈ പൊലിസ് 

uae
  •  11 hours ago
No Image

എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്

Kerala
  •  12 hours ago
No Image

അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel

International
  •  13 hours ago
No Image

വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്

Kerala
  •  13 hours ago
No Image

ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം

Kerala
  •  13 hours ago
No Image

ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്‌സിൻ കുരിക്കളുടെ ജീവിതയാത്ര

Kerala
  •  13 hours ago
No Image

മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം 

Kerala
  •  13 hours ago
No Image

വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്‍

Kerala
  •  13 hours ago