HOME
DETAILS

കറപുരണ്ട് കാക്കി; പെൺവാണിഭം മുതൽ കോടികളുടെ തട്ടിപ്പ് വരെ

  
Shaheer
June 23 2025 | 02:06 AM

 Crores in Fraud Prostitution Links Police Officers Face Major Allegations

കോഴിക്കോട്: അനാശാസ്യ കേന്ദ്രം നടത്തിപ്പ് മുതൽ കോടികളുടെ തട്ടിപ്പ് വരെ നടത്തിയ കുറ്റത്തിന് 10 ദിവസത്തിനുള്ളിൽ സസ്‌പെൻഷൻ നടപടി നേരിട്ടത് നാല് പൊലിസുദ്യോഗസ്ഥർ. പൊലിസ് ജനങ്ങൾക്കൊപ്പമുണ്ടെന്ന് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ആവർത്തിക്കുന്നതിനിടെയാണ് തുടർച്ചയായി ക്രിമിനൽ കേസുകളിൽ പൊലിസ് ഉദ്യോഗസ്ഥർ പ്രതിചേർക്കപ്പെടുന്നത്.

കോഴിക്കോട് സിറ്റി പൊലിസ് പരിധിയിൽ മാത്രമാണ് നാലുപേരെ ദിവസങ്ങളുടെ ഇടവേളകളിൽ മാത്രം വിവിധ കാരണങ്ങളാൽ സർവിസിൽ നിന്ന് മാറ്റി നിർത്തിയത്. ഇതിൽ അസി.കമ്മിഷണർ ഉൾപ്പെടെ മൂന്ന് പേർ കേസിൽ പ്രതിസ്ഥാനത്താണുള്ളത്. സർവിസ് ചട്ടലംഘനം നടത്തിയതിനാണ് മറ്റൊരാളെ സസ്‌പെൻഡ് ചെയ്തത്. പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ് കുറ്റക്കാരായ പൊലിസുകാരെ തിരിച്ചറിയാൻ സാധിക്കുന്നത്. അഴിമതിയും ക്രിമിനൽ പശ്ചാത്തലങ്ങളും കണ്ടെത്തുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച ഇതോടെ സേനയിൽ ചർച്ചയായി മാറി. ചില കേസുകളിൽ റിപ്പോർട്ട് സമർപ്പിച്ചാലും നടപടിക്ക് കാലതാമസം നേരിടുന്നതും പതിവാണ്.

കോഴിക്കോട് സിറ്റി നോർത്ത് ട്രാഫിക് അസി.കമ്മിഷണർ കെ.എ സുരേഷ് ബാബു, പൊലിസ് ഡ്രൈവർമാരായ കെ.ഷൈജിത്ത്, കെ.സനിത്, സുബീഷ് എന്നിവരെയാണ് അടുത്തിടെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ജ്വല്ലറി ഉടമയിൽ നിന്ന് 2.51 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് അസി.കമ്മിഷണറായ കെ.എ സുരേഷ് ബാബു സസ്‌പെൻഷൻ നേരിട്ടത്. ജ്വല്ലറി ഉടമ ബാങ്കിൽ നിന്നെടുത്ത കോടികളുടെ ഓവർഡ്രാഫ്റ്റ് കുടിശികയിൽ ബാങ്കിനേയും കോടതിയേയും സ്വാധീനിച്ച് ജപ്തി ഒഴിവാക്കി കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്നാണ് പരാതി. 

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  കൊല്ലം സിറ്റി പൊലിസ് മേധാവി കിരൺ നാരായണന്റെ റിപ്പോർട്ടിനെ തുടർന്നാണ് സസ്പൻഷൻ. 2023 ൽ വിജിലൻസ് ഡിവൈ.എസ്.പിയായിരിക്കെയാണ് സംഭവമുണ്ടായത്. കൈക്കൂലി വാങ്ങിയ ഡിവൈ.എസ്.പി പിന്നീട് കോഴിക്കോട് സിറ്റിയിലെത്തുകയും ജോലിയിൽ തുടരുകയും ചെയ്തു. അതിനിടെയാണ് ശനിയാഴ്ച സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്. 
 സ്വകാര്യ ട്യൂഷൻ സെന്റർ നടത്തിയതിനാണ് കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവറായ സുബീഷിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്. 
ട്യൂഷൻ സെന്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് പാർട്ണർ ആക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ചെന്ന് വ്യക്തമാക്കി തട്ടിപ്പിനിരയായ ആൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

അതേസമയം സുബീഷ് ട്യൂഷൻ സെന്റർ നടത്തുന്ന കാര്യം പൊലിസിൽ പലർക്കും അറിയാമെങ്കിലും അക്കാര്യം രഹസ്യമാക്കി. പരാതി ഉയർന്നതിന് ശേഷം മാത്രമാണ് രഹസ്യാന്വേഷണ വിഭാഗം ഉണർന്നത്. തുടർന്ന് സിറ്റി പൊലിസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകുകയും കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോട്ടോർട്രാൻസ്‌പോർട്ട് വിഭാഗം ഡ്രൈവറെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.

മലാപ്പറമ്പിൽ ഫ്‌ളാറ്റ് വാടകക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിയതിനെ തുടർന്നാണ്  പൊലിസ് ഡ്രൈവർമാരായ പെരുമണ്ണ കുന്നമ്മൽ കെ.ഷൈജിത്ത് , കുന്ദമംഗലം പടനിലം കൊല്ലത്തൊടി കെ.സനിത് എന്നിവരെ സസ്‌പെൻഡ് ചെയ്തത്. 
രണ്ടു വർഷമായി നടത്തുന്ന കേന്ദ്രത്തെ കുറിച്ചോ അതിൽ പൊലിസുകാർക്കുള്ള പങ്കിനെ കുറിച്ചോ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗത്തിന് സാധിച്ചിരുന്നില്ല.

രണ്ട് മാസം മുൻപ് ലഭിച്ച വിവരത്തെ തുടർന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിക്കുകയും അനാശാസ്യ കേന്ദ്രം പൊലിസ് പരിശോധിക്കുകയും ചെയ്തത്. തുടർന്ന് പൊലിസുകാരുടെ പങ്ക് വ്യക്തമായതോടെ കേസിൽ പ്രതിചേർക്കുകയും സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ

International
  •  2 days ago
No Image

വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്

Kerala
  •  2 days ago
No Image

യുഎഇയിൽ പനി കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ 

uae
  •  2 days ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി 

Kerala
  •  2 days ago
No Image

സ്ലീപ്പർ ബസിൽ പ്രസവിച്ച കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; 19-കാരിയും സുഹൃത്തും പിടിയിൽ

National
  •  2 days ago
No Image

ഒരു ആപ്പ്, യുഎഇ മുഴുവൻ: പാർക്കിംഗ് ഫീസ് എളുപ്പമാക്കാൻ പാർക്കിൻ

uae
  •  2 days ago
No Image

പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ

Kerala
  •  2 days ago

No Image

വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്‌സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  3 days ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  3 days ago