HOME
DETAILS

സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വഫാത്തായി

  
Shaheer
June 23 2025 | 01:06 AM

Samastha Mushavara Member Maniyur Ustad Passed Away

കണ്ണൂര്‍: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍(76) വിടവാങ്ങി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19നായിരുന്നു മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാരുടെ ജനനം. പണ്ഡിതനും സൂഫിവര്യനുമായിരുന്ന മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമ എന്നവരുടെയും മകനാണ്. 

ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കള്‍: ബുഷ്റ, അഹ്‌മദ് ബഷീര്‍ ഫൈസി റബ്ബാനി, റൈഹാനത്ത്, റഫീഖ് ഫൈസി റബ്ബാനി, അലീമ വഫിയ്യ, അബ്ദുല്ല ഫൈസി
ഹന്നത്ത്, ഹാഫിളത്ത് ഫാത്തിമ. മരുമക്കള്‍: റഫീഖ് ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍, മുനീര്‍ ഫൈസി ഇര്‍ഫാനി, പള്ളിയത്ത്
ഖമറുദ്ദീന്‍ ഫൈസി കണ്ണാടിപറമ്പ,
ഹാരിസ് ഫൈസി ഏറന്തല,
നൂറുദ്ദീന്‍ ഹുദവി പുല്ലൂപ്പി. സഹോദരങ്ങള്‍: അബ്ദുല്ല ബാഖവി മാണിയൂര്‍, മാണിയൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മര്‍ഹൂം അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മാണിയൂര്‍, ഖദീജ, ഫാത്തിമ,പരേതയായ ആയിശ. 

മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം സ്വവസതിയുടെ ചാരത്ത് മറവ് ചെയ്യും. മദ്റസ പഠനത്തിന് ശേഷം കാപ്പാട് എം.വി ഇബ്രാഹിം മുസ്ലിയാരുടെ ശിക്ഷണത്തില്‍ പാപ്പിനിശേരി റൗളത്തുല്‍ ജന്ന ദര്‍സിലും പിതാവിന്റെ ശിക്ഷണത്തില്‍ മുട്ടം റഹ്‌മാനിയയിലും തൃക്കരിപ്പൂര്‍ മുനവ്വിറിലും കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാരുടെ ശിക്ഷണത്തില്‍ തങ്കയം ദര്‍സിലും പഠനം നടത്തി. ദയൂബന്ദിയിലായിരുന്നു ബിരുദാനന്തരബിരുദ പഠനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  18 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  18 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  18 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  18 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  19 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  19 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  19 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  19 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  20 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  20 hours ago