HOME
DETAILS

'ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്ന് പണം പിടിച്ചെടുക്കാൻ തയാറായില്ല'; പൊലിസിനും വീഴ്ചയുണ്ടായെന്ന് സുപ്രിംകോടതി അന്വേഷണ സമിതി

  
Shaheer
June 23 2025 | 01:06 AM

Supreme Court Panel Slams Police for Failing to Seize Cash from Justice Yashwant Vermas Residence

ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽനിന്ന് പണം കണ്ടെത്തിയ സംഭവം ശരിയായി കൈകാര്യം ചെയ്യുന്നതിൽ ഡൽഹി പൊലിസിനും വീഴ്ചപറ്റിയെന്ന് സുപ്രിംകോടതി നിയോഗിച്ച അന്വേഷണ സമിതി. സ്റ്റോർറൂമിൽ കത്തിക്കരിഞ്ഞ നിലയിൽ പണം കണ്ടെത്തിയപ്പോൾ അതു പിടിച്ചെടുക്കാൻ ഡൽഹി പൊലിസ് തയാറായില്ല. പഞ്ചനാമയോ, പിടിച്ചെടുക്കൽ മെമ്മോയോ തയാറാക്കാതെ പൊലിസും ഫയർഫോഴ്സും സ്ഥലംവിട്ടു.

പൊലിസിന്റെ ഭാഗത്തുനിന്ന് അബദ്ധമാണ് സംഭവിച്ചതെന്നും എന്നാൽ, കുറ്റം മറച്ചുവയ്ക്കാൻ അവർ കൂട്ടുനിന്നിട്ടില്ലെന്നും സമിതി സുപ്രിംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പൊലിസ് നടപടിക്രമങ്ങളിൽ തെറ്റ് കണ്ടെത്തുക എന്നതല്ല തങ്ങളുടെ ചുമതലയെന്നും കമ്മിറ്റി നിരീക്ഷിച്ചു. ജസ്റ്റിസ് വർമ സൂക്ഷിച്ചിരുന്ന പണത്തിന്റെ അളവ് എത്രയുണ്ടെന്നത് കൃത്യമായി നിർണയിക്കാൻ കഴിയാത്തത് പ്രധാനമല്ല. പൊലിസ് പിടിച്ചെടുക്കാത്ത കാരണത്താൽ ജസ്റ്റിസ് വർമയ്ക്ക് പണം ഇല്ലെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും വാദിക്കാൻ കഴിയില്ല.

വിഷയത്തിന്റെ ഗൗരവവും ജസ്റ്റിസ് വർമ സംഭവം നടക്കുമ്പോൾ വസതിയിൽ ഇല്ലാതിരുന്നതും ചൂണ്ടിക്കാട്ടി ഉന്നത പൊലിസ് ഉദ്യോഗസ്ഥർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നതിനെ സമിതി മുമ്പാകെ ന്യായീകരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

The Supreme Court inquiry committee criticized police for failing to seize alleged cash from Justice Yashwant Verma’s residence. The report stated that officers were hesitant to act, raising serious concerns about accountability and enforcement in high-profile investigations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  2 days ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  2 days ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  2 days ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 days ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 days ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 days ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago