HOME
DETAILS

ഡല്‍ഹി സര്‍വകലാശാലയുടെ ഡിഗ്രി അഡ്മിഷന്‍ ഫോമില്‍ മാതൃഭാഷാ വിഭാഗത്തില്‍ 'മുസ്്‌ലിം' എന്ന കോളം; ക്ഷമ ചോദിച്ച് സര്‍വകലാശാല അധികൃതര്‍ 

  
June 23 2025 | 05:06 AM

 DU Apologizes for Muslim Entry in Mother Tongue Column of Admission Form

 

ഡല്‍ഹി: ബിരുദ പ്രവേശനത്തിനുള്ള അഡിമിഷന്‍ ഫോമില്‍ മാതൃഭാഷാ വിഭാഗത്തില്‍ 'മുസ്‌ലിം' എന്ന കോളം ഉള്‍പ്പെടുത്തിയതില്‍ ക്ഷമ ചോദിച്ച് ഡല്‍ഹി സര്‍വകലാശാല അധികൃതര്‍. സംഭവം വിവാദമായതോടെ, ബിരുദ പ്രവേശന ഫോമില്‍ അബദ്ധവശാല്‍ സംഭവിച്ച ഒരു പിശക് ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ഫോമിലാണ് ഭാഷാ വിഭാഗത്തില്‍ സമുദായങ്ങളുടെയും മതങ്ങളുടെയും പേരുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇത് ബോധപൂര്‍വം സംഭവിച്ചതല്ലെന്നും വിഷയം ഗൗരവപൂര്‍വമായി തന്നെ പരിശോധിക്കുമെന്നും സംഭവത്തെ വലിയ വിവാദമാക്കി സര്‍വകലാശാലയിലെ സാഹോദര്യവും ഐക്യവും തകര്‍ക്കരുതെന്നും അധികൃതര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഓപ്ഷന്‍ പ്രവര്‍ത്തനരഹിതമാക്കിയതായി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ വികാസ് ഗുപ്തയും പറഞ്ഞു. എന്നാല്‍ അപേക്ഷ ഫോമിലെ തെറ്റ് തിരുത്തി എന്ത് പരിഹാര നടപടിയാണ് സ്വീകരിക്കുക എന്നത് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുമില്ല.

ഭാഷാ വിഭാഗങ്ങളില്‍ നിന്ന് ഉര്‍ദു ഒഴിവാക്കിയതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് ഉര്‍ദു. 'മാതൃഭാഷാ' വിഭാഗത്തില്‍ ജാതി തൊഴില്‍ സംബന്ധിയായ ബിഹാറി, ചമര്‍, മസ്ദൂര്‍, ദേഹതി, മോച്ചി, കുര്‍മി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഉര്‍ദു ഒഴിവാക്കിയതിനെതിരെ അധ്യാപകരടക്കമുള്ളവരും രംഗത്ത് വന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്

Kerala
  •  16 hours ago
No Image

കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്‌വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും

Kerala
  •  16 hours ago
No Image

കാലവര്‍ഷം; ഇതുവരെ ലഭിച്ചത് 53 ശതമാനം അധിക മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ ജില്ലയില്‍

Kerala
  •  17 hours ago
No Image

മകന്റെ കാൻസർ ചികിത്സയ്ക്കായി ചെമ്പ് കമ്പികൾ മോഷണം നടത്തിയ അച്ഛൻ; മകന്റെ മരണവേളയിൽ ജയിലിൽ

International
  •  17 hours ago
No Image

ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  17 hours ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം; 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ

National
  •  17 hours ago
No Image

ഇടക്കൊച്ചിയിൽ യുവാവിന്റെ കൊലപാതകം: പെൺസുഹൃത്ത് പിടിയിൽ; പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്

Kerala
  •  18 hours ago
No Image

അല്‍ ഉബൈദ് ആക്രമണത്തില്‍ ഇറാന്‍ ഖേദം പ്രകടിപ്പിച്ചു; ഖത്തര്‍ പ്രധാനമന്ത്രി

qatar
  •  18 hours ago
No Image

'വര്‍ഗീയ വിഷ വിതരണക്കാരി മുതല്‍ ആര്‍എസ്എസിന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ ആഘോഷത്തിലാണ്'; തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എം സ്വരാജിന്റെ കുറിപ്പ്

Kerala
  •  18 hours ago
No Image

'മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല'; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  18 hours ago