HOME
DETAILS

'വര്‍ഗീയ വിഷ വിതരണക്കാരി മുതല്‍ ആര്‍എസ്എസിന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ ആഘോഷത്തിലാണ്'; തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എം സ്വരാജിന്റെ കുറിപ്പ്

  
Ashraf
June 24 2025 | 12:06 PM

m swaraj facebook post after nilambur election loss
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പി തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുന്നു. തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സംഘപരിവാരമാണെന്ന് സ്വരാജ് പറയുന്നു. ബിജെപി സ്ഥാനാര്‍ഥി താമര അടയാളത്തില്‍ മത്സരിച്ച് തോറ്റെങ്കിലും ആര്‍എസ്എസും, സംഘപരിവാര ഗണങ്ങളും ആഘോഷ തിമിര്‍പ്പിലാണ്. 
 
എല്‍ഡിഎഫിന്റെ പതനത്തില്‍ സംഘപരിവാരത്തിന് പുറമെ ജമാഅത്ത് ഇസ്ലാമിയും ഒരു പോലെ കൈയ്യടിക്കുയാണെന്നും സ്വരാജ് കുറിച്ചു. സകല വര്‍ഗീയ തീവ്രവാദികളും ഒരുമിച്ച് ആക്രമിക്കുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്നും സ്വരാജ് പറഞ്ഞു. 
 
 
കുറിപ്പിന്റെ പൂര്‍ണ്ണരൂപം,
 
പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങള്‍..... 
തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തിനുശേഷം  ശ്രദ്ധയില്‍പ്പെട്ട പ്രതികരണങ്ങളില്‍ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. 
LDFന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സംഘപരിവാരമാണ്.
 
വര്‍ഗീയവിഷ വിതരണക്കാരി മുതല്‍ RSS ന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ സകല വര്‍ഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്. 
 
RSS ന്റെ സ്വന്തം സ്ഥാനാര്‍ത്ഥി താമര അടയാളത്തില്‍ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകര്‍ക്കുകയാണ് ??. 
ഇക്കാര്യത്തില്‍ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തില്‍ ആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു. 
 
LDFന്റെ പരാജയം / UDF വിജയം തങ്ങള്‍ക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.
 
ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍
തിരഞ്ഞെടുപ്പില്‍  പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാന്‍ ഇതില്‍പരം എന്തു വേണം .
 
ഒരേ സമയം ഹിന്ദുത്വ താലിബാനും
ഇസ്ലാമിക സംഘപരിവാരവും കൈകോര്‍ത്തു നിന്ന്  അക്രമിക്കുന്നുവെങ്കില്‍ ,
സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ഒരുമിച്ച് അക്രമിക്കുന്നുവെങ്കില്‍ 
അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി

National
  •  5 hours ago
No Image

കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍

Kerala
  •  5 hours ago
No Image

നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം;  ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്

Kerala
  •  6 hours ago
No Image

എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്

uae
  •  6 hours ago
No Image

ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ

auto-mobile
  •  6 hours ago
No Image

വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ

latest
  •  6 hours ago
No Image

ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്‌പെക്ട്രേം കാർ

auto-mobile
  •  6 hours ago
No Image

കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ

Kerala
  •  7 hours ago
No Image

ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ

oman
  •  7 hours ago

No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  9 hours ago
No Image

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

Kerala
  •  9 hours ago
No Image

റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍

Saudi-arabia
  •  9 hours ago
No Image

ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്

International
  •  10 hours ago