HOME
DETAILS

പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം; 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ

  
Ajay
June 24 2025 | 13:06 PM

Chennai Womans Elaborate Revenge Plot 11 States Police on Alert Over Fake Bomb Threats

അഹ്മദാബാദ്: തന്റെ പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം ചെയ്യാൻ ചെന്നൈയിൽ നിന്നുള്ള 32 വയസ്സുള്ള റോബോട്ടിക്സ് എഞ്ചിനീയർ നടത്തിയത് സിനിമയെ വെല്ലുന്ന ആസൂത്രണം. റെനീ മേരി ജോഷിൽ എന്ന യുവതിയുടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ പൊലീസിനെ മണിക്കൂറുകളോളം ആശങ്കയിൽ നിർത്തി. വ്യാജ ഇ-മെയിൽ വിലാസങ്ങൾ, വെർച്വൽ ഫോൺ നമ്പറുകൾ, വിപിഎൻ, ടോർ ബ്രൗസർ എന്നിവ ഉപയോഗിച്ച് ഒരു തെളിവും ബാക്കിവയ്ക്കാതെ നടത്തിയ ഈ പദ്ധതി ഒരു ചെറിയ പിഴവ് മൂലം പൊലീസിന്റെ പിടിയിലായി.

ചെന്നൈയിൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സീനിയർ കൺസൾട്ടന്റായി ജോലി ചെയ്യുന്ന റെനീ, ബംഗളുരുവിൽ ഒരു പ്രൊജക്ടിനിടെ ദിവിജ് പ്രഭാകർ എന്ന യുവാവിനെ പരിചയപ്പെട്ടു. അവർ ദിവിജിനോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും അവൻ നിരസിച്ചു. 2025 ഫെബ്രുവരിയിൽ ദിവിജ് മറ്റൊരാളെ വിവാഹം കഴിച്ചതോടെ പ്രതികാരം മാത്രമായി റെനീയുടെ ലക്ഷ്യം. ദിവിജിന്റെ പേര് ഉപയോഗിച്ച് നിരവധി വ്യാജ ഇ-മെയിൽ ഐഡികൾ സൃഷ്ടിച്ച്, സ്കൂളുകൾ, ആശുപത്രികൾ, കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു.

അഹ്മദാബാദിൽ നരേന്ദ്ര മോദി സ്റ്റേഡിയം ഉൾപ്പെടെ 21 സ്ഥലങ്ങളിലേക്ക് ഭീഷണി സന്ദേശങ്ങൾ എത്തി. മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഡൽഹി, കർണാടക, കേരളം, ബിഹാർ, തെലങ്കാന, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന എന്നീ 11 സംസ്ഥാനങ്ങളിൽ വിവിഐപി സന്ദർശനങ്ങൾക്ക് മുന്നോടിയായി ഈ സന്ദേശങ്ങൾ വൻ സുരക്ഷാ വിന്യാസങ്ങൾക്ക് കാരണമായി. ഓരോ സന്ദേശവും പരിശോധിച്ച് വ്യാജമാണെന്ന് തിരിച്ചറിയാൻ പൊലീസിന് മണിക്കൂറുകളുടെ പരിശ്രമം വേണ്ടിവന്നു.

ഏറ്റവും ഗുരുതരമായ സംഭവം അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നതിന് പിന്നാലെ സംഭവിച്ചു. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജിന് റെനീ സന്ദേശമയച്ച്, അത് അപകടമല്ല, തങ്ങളുടെ സംഘം നടത്തിയ അട്ടിമറിയാണെന്ന് അവകാശപ്പെട്ടു. ഗുജറാത്തിന്റെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മരണവും തങ്ങൾ ആസൂത്രണം ചെയ്തതാണെന്ന് വ്യാജ അവകാശവാദം ഉന്നയിച്ചു. ഈ സന്ദേശം പൊലീസിന് ലഭിച്ചതോടെ അന്വേഷണം തീവ്രമായി.

റെനീ വെർച്വൽ ഫോൺ നമ്പറുകളും ടോർ ബ്രൗസറും ഉപയോഗിച്ച് തന്റെ ഐഡന്റിറ്റി മറച്ചിരുന്നു. എന്നാൽ, ഒരു തവണ ഒരേ ഐപി വിലാസത്തിൽ നിന്ന് വ്യാജ ഇ-മെയിൽ ഐഡിയും യഥാർത്ഥ ഐഡിയും തുറന്നതാണ് അവരെ കുടുക്കിയത്. ഈ പിഴവ് കണ്ടെത്തിയ പൊലീസ്, റെനീയെ ചെന്നൈയിൽ വെച്ച് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  a day ago
No Image

"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം

Saudi-arabia
  •  a day ago
No Image

നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്‍

Kerala
  •  a day ago
No Image

ജീവന്‍റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു

Kerala
  •  a day ago
No Image

ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും

uae
  •  a day ago
No Image

ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ

latest
  •  a day ago
No Image

മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍

Kerala
  •  a day ago
No Image

കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ

Kuwait
  •  a day ago
No Image

അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ

Football
  •  a day ago
No Image

കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

Kerala
  •  a day ago