HOME
DETAILS

ആറുവരിപ്പാതയില്‍ നിയമ ലംഘനം : ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

  
Laila
June 23 2025 | 06:06 AM

Frequent Accidents on Vallikkunnu Six-Lane Highway Authorities Tighten Rules

വള്ളിക്കുന്ന്: കാലവര്‍ഷം ശക്തമായതോടെ പുതിയ ആറുവരിപ്പാതയില്‍ അപകടം പതിവ്. എക്‌സിറ്റിലൂടെയുള്ള എന്‍ട്രിയും എന്‍ട്രിയിലൂടെയുള്ള എക്‌സിറ്റുമാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. ഡ്രൈവര്‍മാര്‍ക്ക് മൂക്കു കയറിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി ശക്തമാക്കി. സര്‍വിസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയില്‍, യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് വരും ദിവസങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് രംഗത്തുകൊണ്ടുവരുക. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ ജില്ല റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന് കീഴിലെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ പ്രമോദ് ശങ്കര്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുനീബ് അമ്പാളി, പി വിബിന്‍ദാസ് എന്നിവരും പരിശോധന നടത്തി. 

ആറുവരിപ്പാതയിലുണ്ടാവുന്ന മഴക്കാല അപകടങ്ങള്‍ക്ക് പ്രധാനകാരണം ഹൈഡ്രോ പ്ലെയിനിങ് ആണ്. ഡ്രൈവിങിലെ പരിചയക്കുറവും അപകടത്തിനിടയാക്കുന്നുണ്ട്. ഹൈഡ്രോ പ്ലെയിനിങ് ഉള്ള സ്ഥലങ്ങളില്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടാതെ വാഹനം കണ്‍ട്രോള്‍ ചെയ്തു കൊണ്ടുവരണം. അധികപേരും വാഹനം വഴുതിപ്പോകുമ്പോള്‍ ബ്രേക്ക് ചവിട്ടുകയാണ് ചെയ്യുന്നത്. ഫോര്‍ ചാനല്‍ എ ബി സി വാഹനങ്ങളാണ് ഇത്തരം റോഡികളില്‍ നല്ലതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് പറയുന്നത്. എബിസി വാഹനങ്ങള്‍ ഓടിച്ച് ശീലിച്ചവര്‍ ഇതില്ലാത്ത വാഹനങ്ങള്‍ ഓടിക്കുമ്പോഴും അപകടം സംഭവിക്കുന്നു.

 ഹൈഡ്രോ പ്ലെയിനിങ് ഉള്ള സ്ഥലങ്ങളില്‍ ശരിയായ വിധത്തില്‍ ഉള്ള ഡ്രൈനേജ് സംവിധാനമൊരുക്കാന്‍ നിര്‍മാണകമ്പനി കെഎന്‍ആര്‍സിക്ക് അപേക്ഷ നല്‍കി. ആറുവരി പാതയിലൂടെ വരുന്ന വാഹനങ്ങള്‍ ബഫര്‍സോണിലൂടെ വന്ന ശേഷം മാത്രമേ സര്‍വീസ് റോഡിലേക്ക് കടക്കാന്‍ പാടുള്ളൂ. ഇതു പോലും ശ്രദ്ധിക്കാതെയാണ് വാഹനങ്ങള്‍ അധികപേരും ഓടിക്കുന്നത്. എന്‍ട്രിയും എക്‌സിറ്റും സ്ഥാപിച്ചിടത്ത് നിയമം ലഘിച്ചു കടന്നുപോവുന്നതും വന്‍ അപകടം വിളിച്ചു വരുത്തുന്നു. ഇവിടങ്ങളില്‍ സ്ഥാപിച്ച നിയന്ത്രണ സംവിധാനങ്ങള്‍ തകര്‍ത്താണ് ബസുകളടക്കം പോവുന്നത്.

 സര്‍വീസ് റോഡിലൂടെ മാത്രം പോകേണ്ട ബസുകള്‍ ആറുവരിപ്പാതയിലൂടെ പോവുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയുമാണ്. കുട്ടികളടക്കമുള്ള യാത്രികര്‍ ആറുവരിപ്പാതയില്‍ ഇറങ്ങി നടക്കുമ്പോള്‍ അപകടം സംഭവിക്കാനും സാധ്യത ഏറെയാണ്. പൊതുജനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ പ്രമോദ് ശങ്കര്‍ അറിയിച്ചു. 

ആറുവരിപാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ മുന്നോട്ടു പോകുന്നതിനു പകരം സര്‍വീസ് റോഡിലൂടെ എതിര്‍ദിശയില്‍ പോവുന്ന പ്രവണത അപകടമാണ്. ബഫര്‍സോണില്‍ കൂടെ പതുക്കെ സര്‍വീസ് റോഡില്‍ എത്തി മുന്നോട്ട് നീങ്ങി അടുത്ത ടേണിങ് പോയിന്റിലൂടെ മാത്രമേ ലക്ഷ്യസ്ഥാനത്തേക്ക് പോവാന്‍ പാടുള്ളൂ. ഇതൊക്കെ മറികടന്നാണ് ദൂരം ലാഭിക്കാനായി അപകടകരമായ രീതിയില്‍ ഇവര്‍ വാഹനം ഓടിക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  3 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  3 days ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  3 days ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  3 days ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  3 days ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  3 days ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  3 days ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  3 days ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  3 days ago