HOME
DETAILS

മിശ്രവിവാഹത്തിന് 'ശുദ്ധീകരണം': യുവതിയുടെ 40 ബന്ധുക്കളുടെ തല മൊട്ടയടിച്ചു; സംഭവം ഒഡീഷയിൽ

  
Abishek
June 23 2025 | 09:06 AM

Family Members Shave Heads in Purification Ritual After Inter-Caste Marriage in Odisha

ഒഡിഷയിലെ ഭുവനേശ്വറിനടുത്തുള്ള റായ്ഗഡ ജില്ലയിലെ ഗോരക്പൂര്‍ പഞ്ചായത്തിലെ ബൈഗനഗുഡ ഗ്രാമത്തില്‍ ഒരു യുവതി മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് അവളുടെ കുടുംബത്തിലെ 40 പുരുഷന്മാര്‍ക്ക് തല മുണ്ഡനം ചെയ്യേണ്ടി വന്നു. കുടുംബത്തിന്റെ 'ശുദ്ധീകരണം' നടത്താനാണ് ഈ ആചാരം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തില്‍പ്പെട്ട യുവതി പട്ടികജാതി (എസ്സി) വിഭാഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതാണ് ഈ ദുരാചാരത്തിന് കാരണമായത്.

ഈ ചടങ്ങിന്റെ ഭാഗമായി, ഗ്രാമത്തിലെ ദേവസ്ഥാനത്തിന് മുന്നില്‍ ആട്, പന്നി, കോഴി തുടങ്ങിയവയെ ബലി നല്‍കിയതായും റിപ്പോർട്ടിൽ പറയുന്നു. ഇരുപതുകളിലെത്തിയ യുവതിയും യുവാവും തമ്മിലുള്ള പ്രണയം കുടുംബം എതിര്‍ത്തിരുന്നു. യുവാവ് ആദിവാസി വിഭാഗത്തില്‍ നിന്നല്ലാത്തതായിരുന്നു എതിര്‍പ്പിന്റെ പ്രധാന കാരണം. എന്നാല്‍, ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

ഗ്രാമത്തിന്റെ ആചാരപ്രകാരം മറ്റൊരു ജാതിയില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നത് വിലക്കപ്പെട്ടതാണെന്ന് യുവതിയുടെ കുടുംബം വാദിക്കുന്നു. ഇത്തരം വിവാഹങ്ങള്‍ ഗ്രാമദേവതയുടെ കോപത്തിന് കാരണമാകുമെന്നും അവര്‍ പറയുന്നു. യുവതി ജാതിനീതി വകവെക്കാതെ വിവാഹം ചെയ്തതിനാല്‍ കുടുംബത്തിന് സമുദായത്തില്‍ നിന്ന് ഭ്രഷ്ട് കല്പിക്കപ്പെട്ടു. ഇത് പരിഹരിക്കാന്‍, കുടുംബത്തിലെ പുരുഷന്മാര്‍ തല മുണ്ഡനം ചെയ്യണമെന്ന് സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടു. കൂടാതെ, ഗ്രാമദേവതയ്ക്ക് മൃഗബലിയും നടത്തി.

ഈ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനെ തുടര്‍ന്ന് കാശിപൂര്‍ ബിഡിഒ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, തല മുണ്ഡനം ചെയ്യാനോ മൃഗബലി നടത്താനോ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് കുടുംബം അറിയിച്ചതായി ബിഡിഒ ബിജയ് സോയ മാധ്യമങ്ങളോട് വ്യക്തമാക്കി. മിശ്രവിവാഹിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം യുവദമ്പതികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

In a disturbing display of social prejudice, 40 family members of a tribal woman in Odisha's Rayagada district shaved their heads as part of a purification ritual after she married a man from a different caste. The woman, belonging to the Scheduled Tribe (ST) community, had married a man from the Scheduled Caste (SC) community, which led to their families opposing the union. Despite this, the couple got married, prompting the woman's family to undergo the ritual to seek forgiveness from their village deity and reintegrate into society. The incident has sparked controversy, with authorities ordering an investigation ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം

National
  •  2 days ago
No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago