HOME
DETAILS

രാത്രി വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ പൈസ കൊടുക്കണോ? എന്താണ് വാസ്തവം; ബില്ല് കുറക്കാന്‍ എന്ത് ചെയ്യണം? കെഎസ്ഇബി തന്നെ പറയുന്നു

  
June 24 2025 | 12:06 PM

Night-time Electricity Usage and KSEB Billing

കെഎസ്ഇബി ടൈം ഓഫ് ഡേ (TOD) ബില്ലിങ് സംവിധാനം നടപ്പാക്കിയതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായിരുന്നു. രാത്രി കരണ്ട് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ബില്ല് കൊടുക്കേണ്ടി വരുമോ എന്ന ആശങ്കയാണ് പലര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ അടങ്ങിയ നിരവധി സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്‌സ്ആപ്പിലൂടെയും മറ്റും പ്രചരിക്കുകയും ചെയ്തിരുന്നു. വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ മൂന്ന് ഇരട്ടി ചാര്‍ജ് കൊടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വ്യാജമാണെന്നും, അതില്‍ വഞ്ചിതരാവരുതെന്നും ചൂണ്ടിക്കാണിച്ച് കെഎസ്ഇബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 20 കിലോ വാട്ടിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യവസായിക ഉപഭോക്താക്കള്‍ക്കും, പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുമാണ് നിലവില്‍ TOD പ്രകാരമുള്ള ചാര്‍ജിങ് നടപ്പാക്കിയിട്ടുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. 

പ്രതിമാസം 250 യൂണിറ്റില്‍ കൂടുതലുള്ളവര്‍ക്ക് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ, വൈകീട്ട് 6 മുതല്‍ രാത്രി 10, രാത്രി പത്ത് മുതല്‍ രാവിലെ 6 എന്നിങ്ങനെ തിരിച്ചാണ് ചാര്‍ജ് ഇടുന്നത്. 

കെഎസ്ഇബി നിര്‍ദേശം,

എല്ലാ വിഭാഗം ഹൈ ടെന്‍ഷന്‍,  എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടിനു മുകളില്‍ കണക്റ്റഡ് ലോഡുള്ള ലോ ടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ആണ് നിലവില്‍ TOD അഥവ ടൈം ഓഫ് ഡേ  ബില്ലിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത് .

ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ചെയ്യുന്നത്. 
പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താഴെപ്പറയുന്ന പ്രകാരമാണ് ബില്‍ ചെയ്യുക.

T 1 -  രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂര്‍ സമയത്ത് താരിഫ് നിരക്കിനെക്കാള്‍ 10% കുറവ് നിരക്കായിരിക്കും ഈടാക്കുക.

T2 - വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ 4 മണിക്കൂര്‍ സമയം താരിഫ് നിരക്കിനെക്കാള്‍ 25% കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും

T3 - രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള 8 മണിക്കൂര്‍ സമയത്ത് അതത് താരിഫ് നിരക്കില്‍ത്തന്നെ വൈദ്യുതി ഉപയോഗിക്കാം.

ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്,  ഇസ്തിരിപ്പെട്ടി, വാട്ടര്‍ ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍ തുടങ്ങിയവയുടെ ഉപയോഗം പകല്‍ സമയത്തേക്ക് മാറ്റിയാല്‍ 35% വരെ പണം ലാഭിക്കാന്‍ കഴിയുമെന്ന് സാരം.

മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കെഎസ്ഇബി അറിയിച്ചു.

Using electricity at night does not automatically increase your bill, unless you are under a Time-of-Day (ToD) tariff, which is usually applicable to industrial or commercial consumers. Under ToD, electricity rates vary depending on the time of usage—daytime, evening peak hours, and night.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത പാര്‍ട്ടീഷന്‍ മുറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍; ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മാറുന്ന താമസക്കാരുടെ എണ്ണത്തില്‍ വര്‍ധന

uae
  •  2 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

uae
  •  3 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

Kerala
  •  3 hours ago
No Image

അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍; ഗുജറാത്ത് കലാപവും, ഗാന്ധി വധവും, ആര്‍എസ്എസ് നിരോധനവും കൂടി ഉള്‍പ്പെടുത്തണമെന്ന് ശിവന്‍ കുട്ടിയുടെ മറുപടി

Kerala
  •  3 hours ago
No Image

ഫ്‌ളാഷ് സൈല്‍ ഓഫറുമായി സലാം എയര്‍; ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വമ്പന്‍ നേട്ടം

oman
  •  3 hours ago
No Image

സി.പി.ഐയെ ക്ഷണിച്ച് അടൂര്‍ പ്രകാശ്; സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബിനോയ് വിശ്വം, മോദി സ്തുതി നടത്തുന്നവര്‍ ബി.ജെ.പിയിലേക്ക് പോകാതെ നോക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ഒളിയമ്പ്

Kerala
  •  4 hours ago
No Image

ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?

International
  •  4 hours ago
No Image

പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ 

International
  •  4 hours ago
No Image

ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 വിക്ഷേപിച്ചു

National
  •  5 hours ago
No Image

ലോകത്തിലെ മറ്റ് ഭാ​ഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്

National
  •  5 hours ago


No Image

23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു

National
  •  6 hours ago
No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  6 hours ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  6 hours ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  6 hours ago