
ഇസ്‌റാഈല്‍ - ഇറാന്‍ സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചെങ്കിലും വെടിയൊച്ച നിലച്ചില്ല; വീണ്ടും ആക്രമണ, പ്രത്യാക്രമണങ്ങള്‍

വാഷിങ്ടൺ: ഇസ്റാഈലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, ഉടൻ തന്നെ ഇറാൻ ഇസ്റാഈലിൽ നടത്തിയ കനത്ത ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഇതിനു മറുപടിയായി ഇസ്റാഈലും ഇറാനിൽ പ്രത്യാക്രമണം നടത്തി. ഇറാനിലെ എല്ലാ ആണവ കേന്ദ്രങ്ങളും തകർക്കുകയായിരുന്നു ലക്ഷ്യമെന്നും അത് പൂർത്തിയാക്കിയെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാർ ലംഘിച്ചതായി ട്രംപ് ആരോപിച്ചു.
ഇസ്റാഈലിന്റെ പ്രത്യാക്രമണത്തിൽ ഇറാന്റെ രണ്ട് മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇന്റലിജൻസ് മേധാവി അലി റാസ ലത്തീഫിയും ബസീജ് സേനയുടെ ഇന്റലിജൻസ് വിഭാഗം മേധാവി മുഹമ്മദ് തഖി യൂസുഫവന്ദും കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ് (ഐ.ആർ.ജി.സി) സ്ഥിരീകരിച്ചു. ഇതിനിടെ, ഇറാനിൽ ബോംബിങ് നിർത്തി വിമാനങ്ങൾ തിരിച്ചുവിളിക്കണമെന്ന് ട്രംപ് ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് അന്ത്യശാസനം നൽകി. ഇതോടെ ഇസ്റാഈൽ വിമാനങ്ങൾ തിരികെവിളിച്ചു.
അന്താരാഷ്ട്ര പ്രതികരണങ്ങൾ
വെടിനിർത്തലിനെ റഷ്യ സ്വാഗതം ചെയ്തു. കരാർ തുടരണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ഇസ്റാഈലിൽ നിന്ന് ബ്രിട്ടൻ പൗരന്മാരെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള ഫോൺ സംഭാഷണത്തിൽ, ഇസ്റാഈൽ കരാർ ലംഘിക്കാത്തിടത്തോളം തങ്ങളും അത് പാലിക്കുമെന്ന് വ്യക്തമാക്കി. യു.എസ് പ്രഖ്യാപിച്ച വെടിനിർത്തലിനെ തങ്ങൾ ബഹുമാനിക്കുന്നുവെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ട്രംപും നെതന്യാഹുവും വെടിനിർത്തലിനു ശേഷം ഫോൺ വഴി സംസാരിച്ചു. പ്രശ്നത്തിന്റെ ഗൗരവം നെതന്യാഹുവിനെ ബോധ്യപ്പെടുത്തിയെന്നും ട്രംപിന്റെ ആശങ്കകൾ അറിയിച്ചെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. അതിനിടെ, ട്രംപ് നെതർലാൻഡ്‌സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കായി പുറപ്പെട്ടു.
ഇറാനിൽ വിജയാഹ്ലാദം
വെടിനിർത്തലിനു പിന്നാലെ ഇറാനിൽ വിജയാഹ്ലാദ പ്രകടനങ്ങൾ അരങ്ങേറി. തലസ്ഥാനത്തെ ഇങ്കിലാബ് ചത്വരത്തിൽ ‘വിക്ടറി പരേഡ്’ എന്ന പേര്‍ക്കു കീഴിൽ പ്രാദേശിക സമയം വൈകിട്ട് 6 മണിക്ക് പ്രകടനം നടന്നു. വെടിനിർത്തൽ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതാണെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റസ അരീഫ് പറഞ്ഞു. “ഈ വിജയം പാശ്ചാത്യ ശക്തികളുടെ കൊമ്പു തകർത്തു. ലോകത്തിനു മുന്നിൽ ഞങ്ങളുടെ ശക്തി തെളിയിക്കാൻ കഴിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ സൈനിക മേധാവി പുതിയ യുഗത്തിന്റെ തുടക്കമാണിതെന്നും പ്രഖ്യാപിച്ചു.
ഇസ്റാഈലിന്റെ മൗനം
വെടിനിർത്തലിനെക്കുറിച്ച് നെതന്യാഹു മൗനം പാലിച്ചു. മന്ത്രിമാർക്ക് പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് അദ്ദേഹം നിർദേശിച്ചു. നേരത്തെ, ട്രംപിനും അമേരിക്കയ്ക്കും നന്ദി പറഞ്ഞ് അദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നെങ്കിലും, വിജയം തങ്ങൾക്കാണെന്ന് ഇസ്റാഈൽ അവകാശപ്പെട്ടില്ല.
ഖത്തർ സംഭവം
ഖത്തറിലെ യു.എസിന്റെ അൽ ഉദൈദ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ പ്രധാനമന്ത്രി ഖേദം അറിയിച്ചതായി റിപ്പോർട്ട്. ആക്രമണം സൗഹൃദ രാജ്യമായ ഖത്തറിനു നേരെയല്ല, അമേരിക്കയ്ക്ക് നേരെയാണെന്ന് ഇറാൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• 3 days ago
ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും
uae
• 3 days ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• 3 days ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• 3 days ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• 3 days ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• 3 days ago
സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 3 days ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• 3 days ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 3 days ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• 3 days ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• 3 days ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• 3 days ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 3 days ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 3 days ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 3 days ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 3 days ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 3 days ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 3 days ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• 3 days ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 3 days ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 3 days ago