HOME
DETAILS

യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ

  
Sabiksabil
June 25 2025 | 03:06 AM

UDF Firmly Closes Door on PV Anvar Decision Made After Collective Discussions Says VD Satheesan

 

നിലമ്പൂർ: പി.വി. അൻവറിനെ യു.ഡി.എഫ് മുന്നണിയിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ, അൻവറിന് മുന്നണിയിൽ ‘നോ എൻട്രി’ എന്ന് വ്യക്തമാക്കിയ സതീശൻ, ഈ തീരുമാനം ബോധപൂർവമാണെന്നും കൂട്ടായ ചർച്ചകൾക്ക് ശേഷമാണ് വാതിൽ അടച്ചതെന്നും പറഞ്ഞു. “വിലപേശൽ രാഷ്ട്രീയത്തിനോ പ്രശംസകൾക്കോ വഴങ്ങില്ല; തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന്റെ വോട്ടുകൾ കുത്തനെ കുറഞ്ഞത് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. “നിലമ്പൂർ യു.ഡി.എഫിന്റെ വിജയം ടീം വർക്കിന്റെ ഫലമാണ്. മന്ത്രിമാർ ക്യാംപ് ചെയ്ത് ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും, യു.ഡി.എഫിന്റെ ചെറുപ്പക്കാരായ രണ്ടാംനിര നേതൃത്വവും മുതിർന്ന നേതാക്കളുടെ സാന്നിധ്യവും വിജയത്തിന് കരുത്തായി,” അദ്ദേഹം പറഞ്ഞു. നിലമ്പൂർ യു.ഡി.എഫ് മണ്ഡലമല്ലെന്ന സി.പി.എം വിലയിരുത്തലിനെ തള്ളിയ സതീശൻ, കടുത്ത വെല്ലുവിളിയെ മറികടന്നാണ് മുന്നണി വിജയിച്ചതെന്നും വ്യക്തമാക്കി.

അൻവർ വിഷയത്തിൽ യു.ഡി.എഫിൽ ഭിന്നത

അൻവറിന് മുന്നണിയുടെ വാതിൽ അടച്ചിട്ടില്ലെന്നും, ആവശ്യമെങ്കിൽ തുറക്കാൻ താക്കോൽ കൈവശമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ പ്രസ്താവിച്ചിരുന്നു. നിലമ്പൂരിൽ അൻവർ ഏകദേശം 20,000 വോട്ടുകൾ നേടിയതിന് പിന്നാലെയാണ് ഈ പരാമർശം. അൻവർ മുന്നണിയോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം 25,000 കടന്നേനെയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. എന്നാൽ, ഈ നേതാക്കളുടെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായാണ് വി.ഡി. സതീശന്റെ ഉറച്ച നിലപാട്.

വിജയാഹ്ലാദവുമായി ആര്യാടൻ ഷൗക്കത്ത് പാണക്കാട്ട്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത എം.എൽ.എ ആര്യാടൻ ഷൗക്കത്ത് വിജയാഹ്ലാദം പങ്കിടാൻ പാണക്കാട്ടെത്തി. “ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് നിലമ്പൂർ,” എന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. “കോൺഗ്രസിന് മുമ്പേ മുസ്ലിം ലീഗ് നിലമ്പൂരിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. താഴെത്തട്ടിലുള്ള അണികളെ സജ്ജമാക്കാൻ ലീഗിന് കഴിഞ്ഞു,” എന്ന് ഷൗക്കത്ത് ചൂണ്ടിക്കാട്ടി. എം.എൽ.എമാരായ പി.കെ. ബഷീർ, അഡ്വ. യു.എ. ലത്തീഫ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം തുടങ്ങിയവർ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  3 days ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  3 days ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  3 days ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  3 days ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  3 days ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  3 days ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 days ago