
പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ ചില വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ കണ്ടെത്തിയ പിഴവ് തിരുത്തി, ഉടൻ പുതുതായി ശരിയായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. ഇതിനൊപ്പം സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ, സംസ്ഥാന ഐടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവരടങ്ങിയ പ്രത്യേക സമിതിയാണ് പിശക് സംഭവിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുക.
ഏകദേശം 30,000 സർട്ടിഫിക്കറ്റുകളിലാണ് പിശക്
സർട്ടിഫിക്കറ്റിൽ നാലാമത്തെ വിഷയമായി സൂചിപ്പിച്ച വിഷയത്തിൽ ഒന്നാം വർഷത്തിലും രണ്ടാം വർഷത്തിലും വിദ്യാർത്ഥികൾ നേടിയ മാർക്കുകൾ തമ്മിൽ ഗണ്യമായ വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ പിശക് മുപ്പതിനായിരത്തോളം വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യുന്നതിനായി 4.5 ലക്ഷം വിദ്യാർത്ഥികളുടെ ഡാറ്റാ സർക്കാർ പ്രസിലേക്ക് കൈമാറിയിരുന്നു.
പഴയ സർട്ടിഫിക്കറ്റ് തിരികെ വാങ്ങി പുതിയത് നൽകും
പിശക് സംഭവിച്ച സർട്ടിഫിക്കറ്റുകൾ ഇതിനോടകം വിതരണം ചെയ്‌തിട്ടുണ്ടെങ്കിൽ, അവ വിദ്യാർത്ഥികളിൽ നിന്ന് തിരികെ വാങ്ങണമെന്ന് സ്കൂളുകൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിശക് തിരുത്തിയ പുതിയ സർട്ടിഫിക്കറ്റുകൾ സ്കൂളിൽ ലഭിച്ച ശേഷം മാത്രമേ വിതരണം ചെയ്യാവൂ എന്നും നിര്‍ദേശം വ്യക്തമാക്കുന്നു.
ഇതുവരെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കിയിട്ടില്ലാത്ത സ്കൂളുകളുടെ പ്രിൻസിപ്പൽമാർ, നൽകുന്ന സർട്ടിഫിക്കറ്റുകളിൽ പിശക് ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ വിതരണം തുടരാവൂ. പിശക് സംഭവിച്ച സർട്ടിഫിക്കറ്റുകൾ തിരികെ ശേഖരിച്ചു സ്കൂളുകളിൽ സൂക്ഷിക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്.
യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, ഹയർസെക്കണ്ടറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ. എസ്. ഷാജിത, പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. കെ. മാണിക്യരാജ് എന്നിവരും പങ്കെടുത്തു.
Education Minister V. Sivankutty has directed officials to correct errors found in Plus Two certificates and issue revised versions. The error affected around 30,000 students whose subject marks differed between the first and second years. Certificates already distributed will be recalled. A committee has been appointed to investigate the incident, including representatives from the Higher Secondary Directorate, State IT Cell, and Government Press.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 3 days ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 3 days ago
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ
Kerala
• 3 days ago
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 3 days ago
'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 3 days ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 3 days ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 3 days ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 3 days ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 3 days ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 3 days ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 3 days ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 3 days ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 3 days ago
ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'
International
• 3 days ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 3 days ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 3 days ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 3 days ago
തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ
National
• 3 days ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 3 days ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 3 days ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 3 days ago