
അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്

കോപ്പന്‍ഹേഗന്‍: അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡാനിഷ് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്. ഈ കമ്പനികളുടെ ഓഹരികള്‍ മെഴ്സ്‌ക് വിറ്റഴിക്കാനൊരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധിനിവേശത്തില്‍ നിന്ന് ലാഭം നേടുന്ന കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് മാസങ്ങളായി ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ മേഴ്സ്‌കിന് മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. ഏതാക്കെ കമ്പനികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി വെളിപെടുത്തിയിട്ടില്ല. എന്നാല്‍ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്‌റാഈലുമായി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തണമെന്ന് ആഹ്വാനം ചെയ്തിരുന്ന പ്രവര്‍ത്തകര്‍ നടപടിയെ സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായുള്ള ഇസ്‌റാഈലി സെറ്റില്‍മെന്റുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പേരുകള്‍ ഐക്യരാഷ്ട്രസഭ നേരത്തെ പുറത്തുവിട്ടിരുന്നു. ഈ കമ്പനികളുമായുള്ള തങ്ങളുടെ ബന്ധം ഉപേക്ഷിക്കാനും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും തീരുമാനിച്ചതായി മേഴ്സ്‌ക് തങ്ങളുടെ പ്രസ്താവനയില്‍ അറിയിക്കുന്നു.
നിയമവിരുദ്ധ കുടിയേറ്റങ്ങളെ പിന്തുണക്കുന്ന സേവനങ്ങള്‍, അവര്‍ക്ക് ഉപകരണങ്ങള്‍ അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന കമ്പനികളെയാണ് ഡാറ്റാബേസില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം ഇസ്‌റാഈല്‍ നൂറിലധികം വാസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്, അവയില്‍ ഏകദേശം 500,000 കുടിയേറ്റക്കാര്‍ താമസിക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ചെറിയ ഔട്ട്പോസ്റ്റുകള്‍ മുതല്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളുള്ള വലിയ സമൂഹങ്ങള്‍ വരെ നിയമവിരുദ്ധമായ ഈ വാസസ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.
Danish shipping giant Maersk announces it will no longer work with companies connected to illegal Israeli settlements. The move follows months of pressure from pro-Palestinian activists demanding ethical investment practices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു
National
• 6 hours ago
ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍
Kerala
• 7 hours ago
ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം
International
• 7 hours ago
ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട്
National
• 7 hours ago
ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം
Kerala
• 8 hours ago
ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്
International
• 8 hours ago
എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി
uae
• 8 hours ago
യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ
Kerala
• 8 hours ago
ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം
Kerala
• 9 hours ago
ഗവർണറുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്: സ്ഥലപരിമിതി കാരണമാണ് നിയന്ത്രണമെന്ന് കാർഷിക സർവകലാശാല
Kerala
• 9 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വരാജിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും
Kerala
• 10 hours ago
മുമ്പ് ഗസ്സയില്‍, ഇപ്പോള്‍ ഇറാനിലും പരാജയം; ഒരുലക്ഷ്യവും നേടിയെടുക്കാനാകാതെ ഇസ്‌റാഈല്‍
International
• 10 hours ago
ഇസ്‌റാഈല്‍ - ഇറാന് സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചെങ്കിലും വെടിയൊച്ച നിലച്ചില്ല; വീണ്ടും ആക്രമണ, പ്രത്യാക്രമണങ്ങള്‍
International
• 10 hours ago
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു
Kerala
• 17 hours ago
ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ
International
• 20 hours ago
ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്
Kerala
• 20 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
National
• 20 hours ago
ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി
Kerala
• 21 hours ago
പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം
Kerala
• 18 hours ago
കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
Kerala
• 18 hours ago
ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി
Kerala
• 19 hours ago