HOME
DETAILS

അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍; ഗുജറാത്ത് കലാപവും, ഗാന്ധി വധവും, ആര്‍എസ്എസ് നിരോധനവും കൂടി ഉള്‍പ്പെടുത്തണമെന്ന് ശിവന്‍ കുട്ടിയുടെ മറുപടി

  
June 25 2025 | 08:06 AM

V Sivankutty responded to Governor Rajendra Arlekars suggestion to include lessons on the Emergency in school textbook

തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് നടന്ന അതിക്രമങ്ങളെ കുറിച്ച് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പ്രസ്താവനയില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. അടിയന്തരാവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും, അതോടൊപ്പം ഗുജറാത്ത് കലാപവും, ഗാന്ധി വധവും കൂടി പഠിപ്പിക്കണമെന്നാണ് ശിവന്‍കുട്ടി പറഞ്ഞു. അതോടൊപ്പം ആര്‍എസ്എസ് നിരോധനവും, മുഗള്‍ ഭരണവും ഉള്‍പ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിന് പിന്നാലെ ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ശിവന്‍കുട്ടി പറഞ്ഞിരുന്നു. പിന്നാലെ ഗവര്‍ണറുടെ അധികാരത്തെ കുറിച്ച് പഠിപ്പിക്കുന്നതിനേക്കാള്‍ ആവശ്യം അടിയന്തരാവസ്ഥ കാലത്തെ അക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പഠിപ്പിക്കലാണെന്നാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരിച്ചടിച്ചു. അക്കാലത്ത് രാജ്യത്ത് എന്താണ് നടന്നതെന്ന് വരും തലമുറയും പഠിക്കണം. അതിക്രൂരമായ അതിക്രമങ്ങളുടെ ഉത്തരവാദികള്‍ ആരായിരുന്നുവെന്നും രാജ്യത്ത് ജനാധിപത്യത്തെ ചവിട്ടിമെതിച്ചത് ആരാമെന്ന് അവര്‍ മനസിലാക്കണമെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. 

ഇതിന് മറുപടിയായാണ് വി ശിവന്‍കുട്ടി ഇപ്പോള്‍ രംഗത്തെത്തിയത്. 

രാജ്ഭവനില്‍ നടത്തിയ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയില്‍ ആര്‍എസ്എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രവര്‍ത്തിയെ മന്ത്രി വി ശിവന്‍കുട്ടി എതിര്‍ക്കുകയും ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഭരണഘനടക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടിയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്ഭവന്റെ പ്രകോപനം. 

ഇതിനെ തുടര്‍ന്ന് ഗവര്‍ണറും, വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങളും നടക്കുകയുണ്ടായി. പിന്നാലെയാണ് ഗവര്‍ണര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ പത്താം ക്ലാസിലെ രണ്ടാം വോളിയത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. 

Kerala Education Minister V. Sivankutty responded to Governor Rajendra Arlekar’s suggestion to include lessons on the Emergency in school textbooks by saying it is fine to teach about the Emergency, but students should also learn about the Gujarat riots, Mahatma Gandhi’s assassination, the ban on the RSS, and the Mughal rule.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത പാര്‍ട്ടീഷന്‍ മുറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍; ദുബൈയില്‍ നിന്നും മറ്റ് എമിറേറ്റുകളിലേക്ക് മാറുന്ന താമസക്കാരുടെ എണ്ണത്തില്‍ വര്‍ധന

uae
  •  6 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

uae
  •  6 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

Kerala
  •  6 hours ago
No Image

ഫ്‌ളാഷ് സൈല്‍ ഓഫറുമായി സലാം എയര്‍; ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വമ്പന്‍ നേട്ടം

oman
  •  7 hours ago
No Image

സി.പി.ഐയെ ക്ഷണിച്ച് അടൂര്‍ പ്രകാശ്; സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബിനോയ് വിശ്വം, മോദി സ്തുതി നടത്തുന്നവര്‍ ബി.ജെ.പിയിലേക്ക് പോകാതെ നോക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ഒളിയമ്പ്

Kerala
  •  7 hours ago
No Image

ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?

International
  •  7 hours ago
No Image

പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ 

International
  •  8 hours ago
No Image

ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 വിക്ഷേപിച്ചു

National
  •  8 hours ago
No Image

ലോകത്തിലെ മറ്റ് ഭാ​ഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്

National
  •  8 hours ago
No Image

അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്

International
  •  9 hours ago


No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  9 hours ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  10 hours ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  10 hours ago
No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  10 hours ago