HOME
DETAILS

കാലിക്കറ്റിൽ അലോട്ട്മെന്റ്, അ‍ഡ്മിഷൻ, വെെവ, പരീക്ഷ ഫലം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്; അറിയാം യൂണിവേഴ്സിറ്റി വാർത്തകൾ

  
Ashraf
June 27 2025 | 04:06 AM

Allotment admission viva and exam results published at Calicut university

കാലിക്കറ്റ് യൂണിവേഴ്സിറ്റി

അഫ്‌സൽ - ഉൽ - ഉലമ (പ്രിലിമിനറി): ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2025 - 2026 അധ്യയന വർഷത്തേക്കുള്ള അഫ്‌സൽ - ഉൽ - ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം ( പ്ലസ്ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്‌സ് ) പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 28ന് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റു സംവരണ വിഭാഗക്കാർ 145 രൂപ. മറ്റുള്ളവർ 575 രൂപ. നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്‌മെന്റ് പ്രക്രിയയിൽനിന്ന് പുറത്താകുന്നതുമായിരിക്കും. 

ഒന്നാം ഓപ്ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ കാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്ഷനിൽ തൃപതരായവർ ഹയർ ഓപ്ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും കാൻസൽ ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുന്ന പക്ഷം ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്‌മെന്റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃ സഥാപിച്ച് നൽകുന്നതുമല്ല. ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതും പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതുമാണ്. രണ്ടാം അലോട്ട്‌മെന്റ് ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ admission.uoc.ac.in. ഫോൺ: 0494 2407016, 2407017, 2660600.

എം.എ ഹിസ്റ്ററി പ്രവേശനം
ചരിത്ര പഠനവകുപ്പിലെ എം.എ. ഹിസ്റ്ററി 2025 - 27 പ്രോഗ്രാം പ്രവേശനത്തിന്റെ ആദ്യഘട്ട പ്രവേശം 28ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. അർഹരായവർക്ക് അഡ്മിഷൻ മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്.

എം.എ ഫിലോസഫി പ്രവേശനം
ഫിലോസഫി പഠനവകുപ്പിലെ എം.എ. ഫിലോസഫി - 2025 പ്രോഗ്രാമിന് ഒന്നാം അലോട്ട്‌മെന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവിയുടെ മുൻപാകെ ഹാജരാകണം. ഒന്നാം അലോട്ട്‌മെന്റ് റാങ്ക് ലിസ്റ്റ് പഠനവകുപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് philosophy.uoc.ac.in. 

എം.കോം പ്രവേശനം
കോമേഴ്സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിലെ 2025 - 2026 അധ്യയന വർഷത്തെ എം.കോം പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.മെമ്മോ ലഭിച്ചവർ 28ന് രാവിലെ 10.30ന് പഠനവകുപ്പ് ഓഫിസിൽ നിർദേശിക്കപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.

എം.എ ഫോക് ലോ‍ർ പ്രവേശനം
ഫോക്ലോർ പഠനവകുപ്പിൽ 2025 - 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനം 30ന് നടക്കും. പ്രവേശന മെമ്മോ ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.

വനിതാ പഠനവകുപ്പിൽ പി.ജി പ്രവേശനം
വനിതാ പഠനവകുപ്പിൽ 2025 - 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം 30ന് നടക്കും. യോഗ്യരായവർക്ക് അഡ്മിഷൻ മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2407366, ഇ-മെയിൽ ഐ.ഡി. : [email protected] .

വൈവ
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS - CDOE ) എം.എ. ഹിന്ദി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി വൈവ ജൂലൈ മൂന്ന്, നാല് തീയതികളിൽ നടക്കും. കേന്ദ്രം: ഹിന്ദി പഠനവകുപ്പ്, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട്. 

ഒറ്റത്തവണ റഗുലർ/ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള - മൂന്നാം വർഷ ( 2018 പ്രവേശനം ) ബി.എച്ച്.എം. നാലാം വർഷ ( 2016 മുതൽ 2018 വരെ പ്രവേശനം ) ബി.എച്ച്.എം. - സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ലിങ്ക് 30 മുതൽ ലഭ്യമാകും. എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴ്, എട്ട് സെമസ്റ്റർ (2009 സ്‌കീം - 2013 പ്രവേശനം) ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ/ സപ്ലിമെന്ററി പരീക്ഷ
സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയിനിങ് കോളജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ (2017 സിലബസ് - 2018 മുതൽ 2020 വരെ പ്രവേശനം) ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം ജൂലൈ 14ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ കാംപസ്. 

പുനർമൂല്യനിർണയ ഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS - PG - SDE) എം.എ. ഹിന്ദി ഏപ്രിൽ 2024 (സ്‌പെഷൽ കേസ്) പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Allotment admission viva and exam results published at Calicut university 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  3 hours ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  4 hours ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  4 hours ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  4 hours ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  4 hours ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  12 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  12 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  12 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  13 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  13 hours ago